പപ്പായ

ആൾട്ടർനേരിയ കറുത്ത പുള്ളിക്കുത്തുകളും ഫലങ്ങളുടെ അഴുകലും

Alternaria alternata

കുമിൾ

ചുരുക്കത്തിൽ

  • ഫലങ്ങളിലും ഇലകളിലും ചെറിയ ചുവപ്പുകലർന്ന-തവിട്ടു നിറത്തിലുള്ള പുള്ളികൾ.
  • ഒരു പച്ച മഞ്ഞ വലയത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.
  • പുള്ളിക്കുത്തുകൾ വലുതാകുന്നു.
  • ഫലങ്ങൾ അഴുകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


പപ്പായ

ലക്ഷണങ്ങൾ

ഈ കുമിളുകൾ മാതള നാരങ്ങയിൽ രണ്ട് പ്രധാന വിഭാഗത്തിലുള്ള ലക്ഷണങ്ങൾക്ക് കാരണമാകുന്നു, ഈ ലക്ഷണങ്ങൾ ഒരേ സമയം ദൃശ്യമാകണമെന്നില്ല. സാധാരണയായി കറുത്ത പുള്ളിക്കുത്തുകളെന്നും ഫലങ്ങളുടെ കാമ്പ് അഴുകൽ എന്നും അറിയപ്പെടുന്ന അവ പലപ്പോഴും മാതള നാരങ്ങയുടെ ഇനത്തെ ആശ്രയിച്ചിരിക്കുന്നു. ഇലകളിലും ഫലങ്ങളിലും പച്ച മഞ്ഞ നിറത്തിലുള്ള വലയത്തോടുകൂടിയ ചെറിയ ചുവപ്പു കലർന്ന തവിട്ടോ കറുപ്പോ നിറമുള്ള വട്ടത്തിലുള്ള പുള്ളികൾ (1 -3 മിമി) പ്രത്യക്ഷപ്പെടുന്നതാണ് കറുത്ത പുള്ളിക്കുത്തുകൾ എന്ന രോഗത്തിന്‍റെ സവിശേഷതകൾ. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച്, ഈ പുള്ളിക്കുത്തുകൾ കൂടിച്ചേർന്ന് വലിയ പാടുകളായി ഫലത്തിന്‍റെ ഉപരിതലത്തിലെ 50 ശതമാനത്തോളം ഭാഗം ആവരണം ചെയ്യുന്നു. ഇലകളിൽ, അവ മഞ്ഞ നിറത്തിലായി പാകമാകുന്നതിന് മുൻപ് പൊഴിയുന്നതിലേക്ക് നയിച്ചേക്കാം. ഫലത്തിന്‍റെ പുറം ഭാഗം അഴുകാൻ തുടങ്ങുന്നു, പക്ഷേ ഭക്ഷ്യയോഗ്യമായ കലകളിൽ കേടുപാടുകൾ ഉണ്ടാകുന്നില്ല. ഫലങ്ങളിൽ അസാധാരണമായ നേരിയ നിറംമാറ്റം അല്ലെങ്കിൽ ആകൃതിയിലുണ്ടാകുന്ന മാറ്റം എന്നിവയായായിരിക്കാം ഫലങ്ങളുടെ കാമ്പ് അഴുകലിന്‍റെ പുറമെയുള്ള ലക്ഷണങ്ങൾ, പക്ഷേ പലപ്പോഴും ഫലങ്ങൾ വിളവെടുക്കുന്നതുവരെ ആരോഗ്യമുള്ളതായി ദൃശ്യമാകും. അവ മുറിച്ചാൽ, അല്ലികളുടെ അഴുകൽ പ്രകടമാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ആൾട്ടർനേരിയ ആൾട്ടർനേറ്റയ്ക്കെതിരെ പ്രതികരിക്കാൻ ഒരു ജൈവിക പരിചരണ രീതികളും ലഭ്യമല്ല, എന്തായാലും കോപ്പർ ഓക്സിക്ലോറൈഡ് അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ മാതളനാരങ്ങയിൽ ഈ രോഗത്തെ നിയന്ത്രിക്കാൻ വളരെ കാര്യക്ഷമമാണെന്ന് തെളിയിച്ചിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. പൂവിടൽ ഘട്ടത്തിൽ അല്ലെങ്കിൽ ഫലങ്ങളിൽ ആദ്യ ലക്ഷണങ്ങൾ ദൃശ്യമാകുമ്പോൾ രോഗനിവാരണത്തിനുള്ള രണ്ട് തളിപ്രയോഗങ്ങൾ രോഗത്തിനെതിരെ മികച്ച നിയന്ത്രണം നൽകും. പ്രൊപികൊനസോൾ, തയൊഫനെറ്റ് മീതൈൽ അല്ലെങ്കിൽ അസോക്സിസ്ട്രോബിൻ എന്നിവ അടിസ്ഥാനമായ ഉത്പന്നങ്ങൾ കാര്യക്ഷമത തെളിയിച്ചതാണ്. കുമിളുകളിൽ കുമിൾനാശിനിക്കെതിരായ പ്രതിരോധം വികസിക്കുന്നത് തടയുന്നതിന് നിര്‍ദ്ദിഷ്‌ട സാന്ദ്രതയിലും വ്യത്യസ്തങ്ങളായ രീതികളിലും കുമിൾനാശിനികൾ പ്രയോഗിക്കേണ്ടത് പ്രധാനമാണ്.

അതിന് എന്താണ് കാരണം

കറുത്ത പുള്ളിക്കുത്തുകളും ഫലങ്ങളുടെ കാമ്പിന്റെ അഴുകലും ലക്ഷണങ്ങള്‍ ആൾട്ടർനേരിയ കുടുംബത്തിൽപ്പെട്ട നിരവധി കുമിളുകളിലേക്ക് വിരല്‍ചൂണ്ടാം, പക്ഷേ ആൾട്ടർനേരിയ ആൾട്ടർനേറ്റ എന്ന കുമിളാണ് പ്രധാന കാരണം. ഈ കുമിളുകൾ സാധാരണയായി ചെടിയുടെ അവശിഷ്ടങ്ങൾ, അഴുകി ഉണങ്ങിയ ഫലങ്ങൾ അല്ലെങ്കിൽ മണ്ണിൽ അതിജീവിക്കുന്നു. ഇവയുടെ ബീജകോശങ്ങൾ പൂക്കളിലേക്ക് കാറ്റുവഴി വ്യാപിക്കും. പ്രാണികളും പക്ഷികളും ആൾട്ടർനേരിയ രോഗാണു വാഹകാരാണ്. അടിക്കടിയുള്ള മഴയും അല്ലെങ്കിൽ പൂവിടലിന്റെ അവസാന ഘട്ടത്തിലോ ഫലരൂപീകരണത്തിന്‍റെ തുടക്കത്തിലോ ഉള്ള ആർദ്രമായ കാലാവസ്ഥയും രോഗബാധയ്ക്ക് അനുകൂലമാണ്. പലപ്പോഴും, ഫലങ്ങളുടെ കാമ്പ് അഴുകൽ വിളവെടുപ്പിനു ശേഷം, സംഭരണ സമയത്തോ ഗതാഗത സമയത്തോ മാത്രമേ തിരിച്ചറിയാൻ കഴിയൂ. കുമിളുകൾ മാതളനാരങ്ങ ഫലത്തിനുള്ളിൽ വളരുകയും ഫലം അഴുകി വിപണനം ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യും.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള ആരോഗ്യമുള്ള നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • വെള്ളം മൂലമുള്ള ക്ലേശവും അമിതമായ നനയും ചിലപ്പോൾ ഫലങ്ങളിൽ വിള്ളൽ വീഴാൻ കാരണമായേക്കാം എന്നുള്ളതിനാൽ കൃഷിയിടങ്ങളിൽ മികച്ച നീർവാർച്ചാ സൗകര്യങ്ങൾ ഒരുക്കുക.
  • ചെടികളും കൃഷിയിടങ്ങളും രോഗലക്ഷണങ്ങൾക്കായി പരിശോധിക്കുക, പ്രത്യേകിച്ചും പൂവിടൽ ഘട്ടത്തിൽ.
  • താങ്കളുടെ ചെടികളുടെ പ്രകൃത്യാലുള്ള പ്രതിരോധം മെച്ചപ്പെടുത്തുന്നതിന്, ശരിയായ വളപ്രയോഗം നടത്തുക.
  • ബാധിക്കപ്പെട്ട ഫലങ്ങൾ ശേഖരിച്ച് കത്തിച്ച് നശിപ്പിക്കുക.
  • വിളവെടുക്കുന്ന സമയത്ത്, ആരോഗ്യമുള്ളതായി കാണുന്ന ബാധിക്കപ്പെട്ട ഫലങ്ങൾ മരം ചെറുതായി കുലുക്കുമ്പോൾ താഴെ വീണേക്കാം.
  • പഴയ ഫലങ്ങളും നശിച്ച ശിഖരങ്ങളും കൃഷിയിടത്തിൽ നിന്നും നീക്കം ചെയ്യുക.
  • വിളവെടുപ്പ് സമയത്ത് മാതളനാരങ്ങകൾ കാര്യക്ഷമമായി തരംതിരിക്കുന്നത് മൂലം സംഭരണ സമയത്തും ഗതാഗത സമയത്തും രോഗം വ്യാപിക്കുന്നത് ഒഴിവാക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക