മറ്റുള്ളവ

ഇലകളിലെയും ഫലങ്ങളിലെയും സെർക്കോസ്പോറ പുള്ളികൾ

Pseudocercospora punicae

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിലും ദളങ്ങളിലും ഇരുണ്ട നിറത്തിലുള്ള സൂക്ഷ്മമായ പുള്ളിക്കുത്തുകൾ.
  • ദളങ്ങളിലെ പുള്ളിക്കുത്തുകൾ വലുതായി കൂടുതൽ ഇരുണ്ട നിറമാകുന്നു.
  • ഇലകളിലെ പുള്ളിക്കുത്തുകൾക്ക് മഞ്ഞ നിറത്തിലുള്ള അരികുകൾ ഉണ്ടാകും.
  • ഇലകൾ മങ്ങിയ പച്ച നിറമായി മാറുന്നു, പിന്നീട് മഞ്ഞ നിറമായി മാറി പൊഴിയുന്നു.
  • കമ്പുകളും ബാധിക്കപ്പെട്ടേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മറ്റുള്ളവ

ലക്ഷണങ്ങൾ

പൂക്കളുടെ ദളങ്ങളിലാണ് ലക്ഷണങ്ങൾ ആദ്യം കാണപ്പെടുന്നത്. സൂക്ഷ്മമായ, വൃത്താകൃതിയിലുള്ള, ഇരുണ്ട നിറത്തിലുള്ള പുള്ളിക്കുത്തുകൾ അവിടെ പ്രത്യക്ഷപ്പെടുന്നു. ഈ പുള്ളികൾ പിന്നീട് വലുതായി കൂടിച്ചേർന്ന് ഇരുണ്ട നിറമായി മാറുന്നു. ആകൃതി ക്രമരഹിതമായി മാറുന്നു മാത്രമല്ല ഭാഗങ്ങൾ 1 മുതൽ 12 മില്ലിമീറ്റർ വരെ വ്യാസത്തിൽ വലുതാകുന്നു. ഫലങ്ങളിൽ, പുള്ളികൾ ബാക്ടീരിയ വാട്ടം മൂലമുള്ള ക്ഷതങ്ങളുടേതിന് സമാനമാണ്, പക്ഷേ അവ ഇരുണ്ട കറുത്ത നിറവും, വിഭിന്നമായ വ്യത്യസ്ത വലിപ്പത്തിൽ വിള്ളലുകളോ ഒട്ടലോ ഇല്ലാത്തവയാണ്. ഇലകളിൽ പുള്ളികൾ ചിതറി, വൃത്താകൃതിയിലോ അല്ലെങ്കിൽ ക്രമരഹിതമായി, മങ്ങിയ മഞ്ഞ നിറത്തിലുള്ള അരികുകളോടുകൂടി ഇരുണ്ട ചുവപ്പുകലർന്ന തവിട്ട് മുതൽ ഏറെക്കുറെ കറുപ്പ് വരെയുള്ള നിറങ്ങളിൽ കാണപ്പെടുന്നു. പുള്ളികൾ 0.5 മുതൽ 5 മില്ലിമീറ്റർ വരെ വ്യാസത്തിൽ ദൃശ്യമാകും അവ കൂടിച്ചേരുകയില്ല. മങ്ങിയ പച്ച നിറമായി മാറിയ പുള്ളികളുള്ള ഇലകൾ, മഞ്ഞ നിറമായി മാറി പൊഴിഞ്ഞ് വീഴുന്നു. കമ്പുകളിൽ കറുത്ത അണ്ഡാകൃതിയിലുള്ള പുള്ളികൾ പ്രത്യക്ഷപ്പെട്ട്, ഉയർന്ന അരികുകളോടെ നിരപ്പായതും കുഴിഞ്ഞതുമായി മാറുന്നു. ബാധിക്കപ്പെട്ട കമ്പുകൾ ഉണങ്ങി നശിച്ചേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കണം, ഈ രോഗത്തിനെതിരെ യാതൊരു ജൈവ നിയന്ത്രണ ഏജന്റുകളും കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഞങ്ങൾ ഈ പോരായ്മ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. സാമ്പത്തികമായി നഷ്ടമുട്ടാക്കാൻ സാധ്യതയുള്ള നിരക്കിൽ ബാധിക്കപ്പെട്ടാൽ, നിയന്ത്രണ മാർഗ്ഗങ്ങൾ അവതരിപ്പിക്കുക. ഫലങ്ങൾ രൂപപ്പെട്ടതിനുശേഷം, കുമിൾനാശിനികൾ 15 ദിവസനങ്ങളുടെ ഇടവേളകളിൽ രണ്ടോ മൂന്നോ തളിച്ച് പ്രയോഗിക്കുന്നത് രോഗനിയന്ത്രണത്തിന് മികച്ചതാണ്. മാങ്കോസെബ്, കൊണസോൾ, അല്ലെങ്കിൽ കിറ്റസിൻ എന്നിവയാണ് സജീവ ഘടകങ്ങൾ. മാതളനാരകത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള കുമിൾനാശിനികൾ മാത്രം തളിക്കുക. ശുപാർശ ചെയ്തിട്ടുള്ള സാന്ദ്രതയും, കുമിളുകളിൽ പ്രതിരോധം വികസിക്കുന്നത് തടയാൻ വ്യത്യസ്ത രീതികളിലുള്ള പ്രയോഗങ്ങളും പിന്തുടരേണ്ടത് പ്രധാനമാണ്. രാസവസ്തുക്കളുടെ പ്രയോഗത്തിനുശേഷം ആവശ്യമായ സമയം കാത്തിരിക്കേണ്ടതും വളരെ പ്രാധാന്യം അർഹിക്കുന്നു.

അതിന് എന്താണ് കാരണം

സ്യുഡോസെർക്കോസ്പോറ പുനിസിയെ എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. ചെടിയുടെ അവശിഷ്ടങ്ങളിലും ചെടിയുടെ ബാധിക്കപ്പെട്ട തണ്ടിലെ ഭാഗങ്ങളിലും ഇതിന് അതിജീവിക്കാൻ കഴിയും. കാറ്റിലൂടെ പടരുന്ന ബീജകോശങ്ങൾ ഇത് വ്യാപിപ്പിക്കുന്നു. രോഗത്തിൻ്റെ ആവിർഭാവം മഴ, വെള്ളത്തിൽ കുതിർന്ന മണ്ണ് എന്നിവ അനുകൂലമാക്കുന്നു. അതിനാൽ ബാധിപ്പ് പ്രക്രിയയും രോഗവ്യാപനവും ഈർപ്പമുള്ള മഴ സമയത്ത് അതിവേഗം സംഭവിക്കും. ഇലപ്പുള്ളികൾ നേരിട്ടല്ലാതെ വിളവ് കുറയാൻ കാരണമാകുന്നു. ഇവ പ്രകാശസംശ്ലേഷണം വഴി ഊർജ്ജം ഉല്പാദിപ്പിക്കാൻ കഴിവുള്ള ഇലകളുടെ വ്യാപ്തി കുറയ്ക്കുന്നു. ബാധിക്കപ്പെട്ട ഇലകൾ തേയില ഉല്പാദനത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വിൽക്കാൻ കഴിയില്ല. ഫലങ്ങളിലെ പുള്ളികൾ വിപണി മൂല്യം കുറച്ച് സാമ്പത്തികനഷ്ടത്തിന് കാരണമാകുന്നു. ബാധിക്കപ്പെട്ട ഫലങ്ങളും വിപണയോഗ്യമല്ല.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ രോഗാണു വിമുക്തമായ നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • താങ്കളുടെ പ്രദേശത്ത് ലഭ്യമായ സഹിഷ്ണുതശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • വിളവ് ബാധിക്കപ്പെടുന്നത് ഒഴിവാക്കാൻ താങ്കളുടെ ചെടികൾക്ക് ശരിയായ വളപ്രയോഗം നടത്തുക.
  • കൃഷിയിടങ്ങളിൽ മികച്ച നീർവാർച്ച ഉറപ്പുവരുത്തുക.
  • ഏതെങ്കിലും വളർച്ചാ ഘട്ടങ്ങളിൽ, രോഗലക്ഷണങ്ങൾക്കായി താങ്കളുടെ ചെടികളോ അല്ലെങ്കിൽ കൃഷിയിടമോ പരിശോധിക്കുക, പ്രത്യേകിച്ചും പൂവിടുന്ന സമയത്ത്.
  • മികച്ച കാർഷിക ശുചിത്വം കുമിളുകൾ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
  • ബാധിക്കപ്പെട്ട ഫലങ്ങൾ ശേഖരിച്ച് നശിപ്പിക്കണം.
  • ബാധിക്കപ്പെട്ട കമ്പുകൾ വെട്ടിമാറ്റി നശിപ്പിക്കുന്നത് ശുപാർശ ചെയ്തിട്ടുണ്ട്.
  • പൊഴിഞ്ഞ ഇലകൾ തൂത്തുവാരണം.
  • മാതളനാരങ്ങ 5°C താപനിലയിലും 92% -ൽ കൂടിയ ആപേക്ഷിക ആർദ്രതയിലും എട്ട് മുതൽ പന്ത്രണ്ട് വരെ ആഴ്ചകൾ സംഭരിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക