Sporisorium sorghi
കുമിൾ
അരിച്ചോളമണികള്‍ കോണാകൃതിയിലോ അണ്‌ഡാകൃതിയിലോ ഉള്ള ബീജം ഉത്പാദിപ്പിക്കുന്ന അഴുക്കിൻ്റെ കൂട്ടം എന്ന് വിളിക്കുന്ന രൂപങ്ങളാല്‍ പുന:സ്ഥാപിക്കപ്പെടുന്നു. ഈ വസ്തുക്കള്‍ സ്ഥിരമായ ഒരു ആവരണത്താല്‍ പൊതിഞ്ഞിരിക്കും, അവയുടെ വലിപ്പം അനുസരിച്ച്, 1 സെന്റിമീറ്ററില്‍ കൂടുതലുള്ള പോളകളാല്‍ മൂടിയുമിരിക്കാം. പോളകള്‍ക്ക് സാധാരണ നിറമായിരിക്കും. കൂടുതല്‍ കൂട്ടങ്ങളും കോണാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ ഒരു നീണ്ട അരിച്ചോളമണിപോലെ തോന്നിക്കും. കുമിള്‍കൂട്ടങ്ങള്‍ വെള്ള മുതല്‍ നരച്ച നിറമോ തവിട്ടു നിറമോ ആയിരിക്കും, ചിലപ്പോഴൊക്കെ വരകള്‍ നിറഞ്ഞിരിക്കും. കൂടുതല്‍ സംഭവങ്ങളിലും മുകള്‍ഭാഗം ഭാഗികമായി സ്മട്ട് നിറഞ്ഞിരിക്കും. ചില സംഭവങ്ങളില്‍, കതിരുകളുടെ ശിഖരങ്ങള്‍ പൂര്‍ണ്ണമായും നശിച്ചേക്കാം, കുമിള്‍ കൂട്ടങ്ങള്‍ നിറഞ്ഞു വികൃതമായ പ്രധാന തണ്ടിൻ്റെ രൂപം മാത്രം അവശേഷിക്കും.
ഈ രോഗബാധയ്ക്ക് ജൈവ ശാസ്ത്രചികിത്സകള്‍ ലഭ്യമുള്ളതായി ഇതുവരെയും അറിയില്ല. താങ്കള്‍ക്ക് അറിവുണ്ടെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കാര്‍ബോക്സിന്‍ (2 ഗ്രാം/1 കി.ഗ്രാം വിത്ത്) ഉപയോഗിച്ചുള്ള വിത്ത് പരിചരണം രോഗം ബാധിക്കാതെ തടയുന്നതിന് ശുപാര്‍ശ ചെയ്യുന്നു. പ്രോപ്പികൊനസോള്‍, മനെബ് അല്ലെങ്കില്‍ മന്‍കൊസേബ് എന്നിവയും കൃഷിയിട പഠനങ്ങളില്‍ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.
സ്മട്ട് ആക്രമിച്ച അരിച്ചോളമണികള്‍ നട്ടാല്‍, അവയില്‍ നിഷ്ക്രിയാവസ്ഥയിലുള്ള ബീജങ്ങള്‍ വിത്തിനൊപ്പം മുളപൊട്ടി, തൈകള്‍ക്കുള്ളില്‍ വികസിച്ച് രോഗബാധയെ കൂടുതല്‍ വഷളാക്കുന്ന കൂടുതല്‍ ബീജങ്ങളെ ഉത്പാദിപ്പിക്കും. ഈ ബീജങ്ങളെ കാറ്റ് മറ്റു ചെടികളിലേക്ക് വ്യാപിപ്പിക്കുകയും, അവയെ പ്രത്യക്ഷമായി കേടുവരുത്താതെ ചെടിക്കുള്ളില്‍ കുമിള്‍ വളരുകയും ചെയ്യുന്നു. പൂവിടല്‍ സമയത്താണ് (ഹെഡ്ഡിംഗ്) ലക്ഷണങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ആ സമയത്ത്, കുമിള്‍ ഘടനകള്‍ ക്രമേണ അരിച്ചോളമണികളെ പുന:സ്ഥാപിക്കുകയും അവയ്ക്ക് ചുറ്റും ഒരു പാട വളരുകയും ചെയ്യുന്നു. പാകമാകുമ്പോൾ ഈ പാട പൊട്ടി പുതിയ ബീജങ്ങള്‍ പുറത്തു വന്ന് മറ്റു വിത്തുകളെയും മണ്ണിനെയും രോഗബാധയുള്ളതാക്കുന്നു. ബീജാങ്കുരണത്തിനും ചെടികളിലെ അണുബാധയ്ക്കും ഏറ്റവും അനുകൂലമായ താപനില 30 °C ആണ്.