മറ്റുള്ളവ

അരിച്ചോളത്തിലെ ലോങ്ങ് സ്മട്ട്

Tolyposporium ehrenbergii

കുമിൾ

ചുരുക്കത്തിൽ

  • ക്രീംനിറം കലർന്ന-തവിട്ടുനിറം, ഏകദേശം കുഴലിൻ്റെ ആകൃതിയിലുള്ള, ചെറുതായി വളഞ്ഞ "അഴുക്കുകളുടെ കരി" കതിരിൽ ചിന്നിച്ചിതറി കിടക്കും.
  • ഈ ഘടന പിളർന്ന് കറുത്ത ബീജകോശങ്ങൾ പുറത്തുവിടുന്നു.
  • 8-10 ഇരുണ്ട തവിട്ടുനിറത്തിലുള്ള വലയങ്ങളുടെ കൂട്ടം ദൃശ്യമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മറ്റുള്ളവ

ലക്ഷണങ്ങൾ

സാധാരണയായി, ഈ രോഗം ചെറുപുഷ്പ്പങ്ങളില്‍ താരതമ്യേന ഒരു ചെറിയ അനുപാതത്തില്‍ പരിമിതപ്പെട്ടിരിക്കുകയും, "അഴുക്കുകളുടെ കരി" കതിരിൽ ചിന്നിച്ചിതറി കിടക്കുകയും ചെയ്യുന്നു. ഈ കരി രൂപങ്ങൾ നീളമുള്ള, ഏകദേശം കുഴലിൻ്റെ ആകൃതിയിലുള്ള, ചെറുതായി വളഞ്ഞ കുമിൾ ഘടനകളാണ്. ഇവയ്ക്ക് താരതമ്യേന കട്ടിയുള്ള ക്രീംനിറം കലർന്ന-തവിട്ടുനിറത്തിലുള്ള ആവരണം ഉണ്ട്. ഓരോ ഘടനയുടെയും ശിഖിരം പിളരുകയും ബീജകോശങ്ങളുടെ കറുത്ത പിണ്ഡം മോചിപ്പിക്കുകയും ചെയ്യുന്നു. ഈ ഘടനയിൽ 8-10 ഇരുണ്ട തവിട്ടുനിറത്തിലുള്ള വലയങ്ങൾ ദൃശ്യമാകുന്നു, ചെടികളിലെ പൂക്കളിൽ അവയുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനുവേണ്ടി, ജൈവ മെർക്കുറിയല്‍ സംയുക്തങ്ങൾ ഉപയോഗിച്ച് വിത്തുകളുടെ പരിചരണം നടത്തുക.

രാസ നിയന്ത്രണം

ഈ രോഗം ചികിത്സിക്കുന്നതിന് രാസപരിചരണം ഇപ്പോൾ ലഭ്യമായിട്ടില്ല. നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

അതിന് എന്താണ് കാരണം

ടോളിപോസ്പോറിയം ഇഹ്രൻബെർഗി എന്ന കുമിളുകളാണ് ഇത്തരം ലക്ഷണങ്ങൾക്ക് കാരണമാകുന്നത്. ഇവയുടെ ബീജകോശങ്ങള്‍ പലപ്പോഴും ഒട്ടിച്ചേർന്ന് ബീജ ഗോളങ്ങള്‍ രൂപപ്പെടുകയും, അതുമൂലം നിരവധി വർഷങ്ങൾ മണ്ണിൽ അതിജീവിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇത്തരം ബീജ ഗോളങ്ങള്‍ അരിച്ചോളം വിത്തുകളുമായി ഒട്ടിച്ചേർന്നിരിക്കുകയും, അണുബാധയുടെ പ്രാഥമിക ഉറവിടമായി പ്രവർത്തിക്കുകയും ചെയ്യും. അരിച്ചോളത്തിലെ ബൂട്ടിംഗ് ഘട്ടത്തിൽ രോഗലക്ഷണങ്ങൾ ദൃശ്യമാകും, ഈ സമയം, നിഷ്ക്രിയാവസ്ഥയിലിരുന്ന കുമിൾ ബീജ കോശങ്ങൾ ചെടികളിലെ ചെറുപൂക്കളിൽ മുളച്ച് കൂടുതൽ ബീജകോശങ്ങൾ ഉല്പാദിപ്പിക്കുന്നു. വായുവിനാൽ വഹിക്കപ്പെടുന്ന ബീജകോശങ്ങൾ മറ്റു ചെടികളിലെ മുകൾ ഭാഗത്തെ ഇലകളിൽ നിക്ഷേപിക്കപ്പെടുകയും, പിന്നീട് ഒഴുകി പൂങ്കുലകളിൽ എത്തിച്ചേർന്ന് രോഗബാധക്ക് തുടക്കമിടുന്നു. അല്ലെങ്കിൽ വായുവിനാൽ വഹിക്കപ്പെടുന്ന ബീജകോശങ്ങൾ മുകൾ ഭാഗത്തെ ഇലകളിൽ ശേഖരിക്കപ്പെടുന്ന വെള്ളത്തിൽ മുളച്ച്, സീസണിൻ്റെ പിന്നീടുള്ള സമയത്ത് കതിർ കുലയിൽ ബാധിക്കും.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.
  • നിരവധി രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങളും സഹിഷ്ണുതയുള്ള ഇനങ്ങളും ലഭ്യമാണ്, ഇവ മാത്രം വിതയ്ക്കാന്‍ ഉപയോഗിക്കണം.
  • രോഗബാധിതമായ ധാന്യങ്ങളും സസ്യജാലങ്ങളും ഉടൻ ശേഖരിച്ച് നശിപ്പിക്കണം.
  • മണ്ണിൽ കുമിൾ ബീജകോശങ്ങൾ നശിക്കുന്നതിന് 2-3 വർഷം കൂടുമ്പോൾ വിളപരിക്രമം നടപ്പിലാക്കുക.
  • ടി.
  • ഇഹ്രൻബെർഗി എന്ന കുമിൾ ബീജകോശങ്ങൾ വായുവിലൂടെ ഇളം ചെടികളിൽ ബാധിക്കപ്പെടുന്നത് ഒഴിവാക്കാൻ വിത്തുകൾ സീസണിൽ കാലേകൂട്ടി വിതയ്ക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക