വാഴ

വാഴയിലയിലെ കറുത്ത ഇലപ്പുള്ളി

Deightoniella torulosa

കുമിൾ

ചുരുക്കത്തിൽ

  • ഇലയുടെ അരികുകളില്‍ ആദ്യം ഉരുണ്ട, സൂചിമുനപോലെയുള്ള, കറുത്ത കുത്തുകള്‍ പ്രത്യക്ഷപ്പെടും.
  • അവ പിന്നീട് ഇലയുടെ അഗ്രഭാഗത്തേക്ക് നീങ്ങി ഒരു 'V' രൂപത്തിലുള്ള ആകൃതി ദൃശ്യമാക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

ഇലയുടെ അരികുകളിലെ പാളിയുടെ പ്രധാന ഞരമ്പില്‍ ആദ്യം ഉരുണ്ട, സൂചിമുനപോലെയുള്ള, കറുത്ത കുത്തുകള്‍ പ്രത്യക്ഷപ്പെടും. ക്രമേണ, ഈ പുള്ളികള്‍ വലിപ്പം കൂടി ഇടുങ്ങിയ മഞ്ഞ അരികുകളാകുന്നു. വലിയ പുള്ളിയുടെ കേന്ദ്രഭാഗം ഉണങ്ങി വിളറിയ തവിട്ടു നിറമായ ഭാഗങ്ങള്‍ ഇലയുടെ അരികുകിലെക്കും വ്യാപിക്കുന്നു, മഞ്ഞ അരികും കടന്ന്. ഇത് പുള്ളികള്‍ക്ക് 'V' ആകൃതി നല്‍കുന്നു. കായകളില്‍, കറുത്ത നിറം മാറ്റം കായകളുടെ അഗ്രഭാഗത്താണ് പ്രത്യക്ഷപ്പെടുന്നത്, പിന്നീട് കായ്ക്കൊപ്പം വളര്‍ന്നു ക്രമരഹിതമായ ഇരുണ്ട പുള്ളികള്‍ ചിലപ്പോള്‍ മഞ്ഞ നിറമുള്ള അരികുകളോടെ രൂപപ്പെടുന്നു. ചില ഇനങ്ങളില്‍ ഏകദേശം ഉരുണ്ട് ചുവപ്പ് കലര്‍ന്ന തവിട്ടു പുള്ളികളോ കറുത്ത കേന്ദ്രഭാഗവും ഇരുണ്ട പച്ച നിറമുള്ള വെള്ളം നിറഞ്ഞ വലയങ്ങളോട് കൂടിയ പുള്ളികളോ കണ്ടേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗതിനായി ജൈവ നിയന്ത്രണം ലഭ്യമായതായി അറിവില്ല. ജൈവ കോപ്പറിന്റെ വിവിധ രൂപങ്ങള്‍ ഉദാ: ഗുരുതരമായ സംഭവങ്ങളില്‍ 1% ബോര്‍ഡോ മിശ്രിതം തളിക്കാം.

രാസ നിയന്ത്രണം

എപ്പോഴും സാധ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. ഗുരുതരമായ സംഭവങ്ങളില്‍ മന്‍കൊസേബ് 0.4% അല്ലെങ്കില്‍ കോപ്പര്‍ ഓക്സൈഡ് അടിസ്ഥാന വസ്തുക്കള്‍ 0.2-0.4% നിരക്കില്‍ പ്രയോഗിക്കാം. ക്ലോറോതലോനില്‍ അല്ലെങ്കില്‍ മന്‍കൊസേബും അന്തര്‍വ്യാപന ശേഷിയുള്ള കുമിള്‍ നാശിനിയും ഉദാ: ടെബുകൊനസോള്‍ അല്ലെങ്കില്‍ പ്രോപികൊനസോള്‍ പ്രയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. മുകള്‍ ഭാഗത്തെ ഇലകളിലും ഈ പ്രയോഗങ്ങള്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പു വരുത്തണം.

അതിന് എന്താണ് കാരണം

ഡേറ്റനീല ടോരുലോസ എന്ന കുമിളാണ് ഈ രോഗത്തിന് കാരണം. ഉണങ്ങിയ വാഴയിലകളില്‍ ഇവയുടെ സാന്നിധ്യമുണ്ട്, ഇവ മഴയും മഞ്ഞും ഉള്ള സമയങ്ങളില്‍ പുതിയ സംക്രമണ വസ്തുക്കളെ ഉത്പാദിപ്പിക്കുന്നു. ആര്‍ദ്രത ഇല്ലയെങ്കില്‍, ബീജങ്ങള്‍ തീവ്രമായി പുറത്തുവരികയും വായുവിലൂടെ പകരുകയും ചെയ്യും. ഉയര്‍ന്ന ആര്‍ദ്രതയ്ക്ക് ശേഷം വരണ്ട അന്തരീക്ഷം വരുന്ന അവസ്ഥയില്‍ ഈ രോഗം ദ്രുതഗതിയില്‍ സംക്രമിക്കും. ഇടയകലം വളരെ കുറവായ കൃഷിയിടങ്ങള്‍ ഈ കുമിളിന്റെ വ്യാപനത്തിന് അനുകൂലമാണ്. ചെടിയുടെ കോശങ്ങള്‍ക്കാണ് ഈ കുമിള്‍ നാശം ഉണ്ടാക്കുന്നത്‌, അതുമൂലം പ്രകാശസംശ്ലേഷണ ഭാഗങ്ങളുടെ കുറവുണ്ടാകുകയും അങ്ങനെ വിളവ്‌ നഷ്ടത്തിന് കാരണമാകുകയും ചെയ്യുന്നു.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നയിനങ്ങള്‍ ഉപയോഗിക്കുക (വിപണിയില്‍ പലയിനങ്ങള്‍ ലഭ്യമാണ്).
  • ഇലകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതും പൊതുവായ മറവുണ്ടാകുന്നതും ഒഴിവാക്കുന്നതിനായി മതിയായ ഇടയകലം നലകണം.
  • രോഗം ബാധിച്ച കൃഷിയിടങ്ങളില്‍ നിന്നും ഉചിതമായ അകലം പാലിച്ചായിരിക്കണം പുതിയ കൃഷിയിടങ്ങള്‍ എന്ന് ഉറപ്പു വരുത്തണം.
  • അന്തരീക്ഷത്തിലെ ആപേക്ഷിക ആര്‍ദ്രത പരമാവധി കുറയ്ക്കുന്നതിനായി തളിനന രീതിയിലുള്ള ജലസേചനം ഒഴിവാക്കി തുള്ളിനന തിരഞ്ഞെടുക്കുക.
  • സന്തുലിതമായ ഒരു വളമിടല്‍ പ്രയോഗിക്കുകയും എന്‍ വളം അധികമായി നല്‍കാതെയും ഇരിക്കുക.
  • രോഗം ബാധിച്ച ഇലകള്‍ നീക്കം ചെയ്തു കത്തിച്ചു കളയുക.
  • ഉണങ്ങിയ വാഴയിലകള്‍ വാഴയില്‍ നിന്നു നീക്കം ചെയ്തു കൃഷിയിട ശുചിത്വം പരിപാലിക്കുക.
  • രോഗം ബാധിച്ച ഇലയുടെ ഭാഗങ്ങളും കായകളും നീക്കം ചെയ്തു നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക