Pectobacterium carotovorum
ബാക്ടീരിയ
അടുത്തകാലത്ത് നട്ട വാഴക്കന്നുകളില്‍ പ്രാരംഭ ലക്ഷണങ്ങള്‍ വാഴപ്പിണ്ടിയുടെ ആന്തരിക കോശങ്ങളിലും വേരുകളിലുമുണ്ടാകുന്ന അഴുകലായാണ് പ്രത്യക്ഷപ്പെടുന്നത്. ദുര്‍ഗന്ധത്തോടെ ഇരുണ്ട തവിട്ടോ മഞ്ഞയോ നിറമുള്ള വെള്ളം നിറഞ്ഞ ആന്തരിക കോശങ്ങളുടെ ഭാഗമാണ് ഇതിന്റെ സവിശേഷത. രോഗം ബാധിച്ച ചെടികള്‍ മുറിച്ച് ഏറ്റവും താഴ്ഭാഗത്തെ ഇലകളുടെ താഴെയുള്ള ഭാഗം പരിശോധിച്ചാല്‍ മഞ്ഞ മുതല്‍ ചുവപ്പ് വരെ നിറമുള്ള സ്രവം കാണാന്‍ കഴിയും. ഏറ്റവും താഴ്ഭാഗത്തെ ഇലകളുടെ താഴെയുള്ള ഭാഗത്തെ അഴുകലിനെ തുടര്‍ന്ന് ഇലകളുടെ ഓജസ് പെട്ടന്ന് നഷ്ടപ്പെടുന്നു, തുടര്‍ന്ന് പൂര്‍ണ്ണമായും ഉണങ്ങുന്നു. രോഗം വര്‍ദ്ധിച്ച അവസ്ഥയില്‍ വാഴപ്പിണ്ടി പൂര്‍ണ്ണമായും ചീര്‍ത്ത് പിളരുന്നു. മുതിര്‍ന്ന ചെടികളില്‍ അഴുകല്‍ ഉണ്ടാകുന്നത് ഏറ്റവും താഴ്ഭാഗത്തെ ഇലകളുടെ താഴെയുള്ള ഭാഗത്തും ഇലകളുടെ ചുവട്ടിലുമാണ്. രോഗം ബാധിച്ച ചെടികള്‍ പിഴുതാല്‍ അവ വേരുകളും കന്നും മണ്ണില്‍ അവശേഷിപ്പിച്ച് ചുവടു ഭാഗം വേര്‍പെട്ട് മാറും. നടീലിനു ശേഷം 3-5 മാസം വരെയാണ് ആക്രമണം സാധാരണ കണ്ടു തുടങ്ങുന്നത്.
ഇതേ വരെ ഈ രോഗത്തിനെതിരായി ജൈവ ചികിത്സ ലഭ്യമായതായി അറിയില്ല. ഒരിക്കല്‍ രോഗം കണ്ടെത്തിയാല്‍ രോഗം ബാധിച്ച ചെടികള്‍ ഭേദമാകാനോ രോഗബാധ കുറയാനോ ഒരു സാധ്യതയുമില്ല. താങ്കള്‍ക്ക് എന്തെങ്കിലും ജൈവ ചികിത്സ അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക.
എപ്പോഴും സാധ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. ഒരിക്കല്‍ രോഗം സ്ഥിരീകരിച്ചാല്‍ ബാധിച്ച ചെടികള്‍ ഭേദമാകാനോ രോഗബാധ കുറയാനോ ഒരു സാധ്യതയുമില്ല. താങ്കള്‍ക്ക് എന്തെങ്കിലും രാസചികിത്സ അറിയുമെങ്കില്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക.
പെക്ടോബാക്ടീരിയം കാരറ്റോവോറം ബാക്ടീരിയയുടെ മണ്ണിലൂടെ പകരുന്ന ഒരു ഉപയിനം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഇത് ഈര്‍പ്പമുള്ള മണ്ണിലും വിള അവശിഷ്ടങ്ങളിലുമാണ് അതിജീവിക്കുന്നത്. ഇത് മഴയിലൂടെയും ജലസേചന ജലത്തിലൂടെയും രോഗം ബാധിച്ച ചെടിയുടെ ഭാഗങ്ങളിലൂടെയുമാണ് ഒരു ചെടിയില്‍ നിന്നു മറ്റൊന്നിലേക്കു വ്യാപിക്കുന്നത്. പ്രധാനമായും ഇളം ചെടികളിലാണ് (വാഴയുടെ ചുവട്ടില്‍ മുളച്ചു വരുന്ന വാഴതൈകള്‍) രോഗം ബാധിക്കുന്നത്. ചെടിയുടെ കോശങ്ങളില്‍ സ്വാഭാവികമായും കൃത്രിമമായും ഉണ്ടാകുന്ന പരിക്കുകളിലൂടെയാണ് രോഗാണു വേര് പടലത്തില്‍ പ്രവേശിക്കുന്നത്. വാഴപ്പിണ്ടിയുടെ ആന്തരിക കോശത്തിലെ ജീര്‍ണ്ണതയും ജലത്തിന്റെയും പോഷകങ്ങളുടെയും വിതരണക്ഷയവുമാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഉയര്‍ന്ന ആര്‍ദ്രതയും പതിവായുള്ള മഴയും ബാക്ടീരിയയുടെ വളര്‍ച്ചയെ അനുകൂലിക്കുന്നു. വേനല്‍ക്കാലത്തെ ചൂടുള്ളതും നനവുള്ളതുമായ കാലാവസ്ഥയില്‍ രോഗബാധ വഷളാകുന്നു. പടലകള്‍ രൂപപ്പെടുന്ന സമയത്ത് രോഗം ബാധിച്ചാല്‍ സമബതിക നഷ്ടവും വളരെ ഗുരുതരമായിരിക്കും.