നെല്ല്

നെല്ലിലെ ഫോമ സോര്‍ഗിന

Epicoccum sorghinum

കുമിൾ

ചുരുക്കത്തിൽ

  • വളര്‍ന്നു വരുന്ന ചെറുകതിരുകളില്‍ വെള്ളത്തിൽ കുതിർന്ന ക്ഷതങ്ങൾ.
  • ഇരുണ്ട തവിട്ടു നിറമുള്ള അരികുകൾ, ഒരു വെളുത്ത കേന്ദ്രഭാഗത്തെ ചുറ്റപ്പെട്ട് ദീര്‍ഘ ചതുരമോ അല്ലെങ്കിൽ ക്രമരഹിതമോ ആയ പുള്ളികള്‍ കതിര്‍പ്പോളകളില്‍ പ്രത്യക്ഷപ്പെടുന്നു (കതിര്‍പ്പോള വാട്ടം).
  • ഗുരുതരമായ സംഭവങ്ങളില്‍, രോഗബാധ സംശയിക്കപ്പെടുന്ന ചെടികളിലെ 95% കതിരുകളിലും കേടുപാടുണ്ടാകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

വളര്‍ന്നു വരുന്ന ചെറുകതിരുകളിലെ വെള്ളത്തിൽ കുതിർന്ന ക്ഷതങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിൻ്റെ ആദ്യ ലക്ഷണങ്ങള്‍. ഈ ക്ഷതങ്ങൾ പിന്നീട് വലുതായി ഇരുണ്ട തവിട്ടു നിറമുള്ള അരികുകൾ ഒരു വെളുത്ത കേന്ദ്രഭാഗത്തെ ചുറ്റി, ദീര്‍ഘ ചതുരമോ ക്രമരഹിതമോ ആയ പുള്ളികളായി മാറുന്നു. കതിരുകള്‍ അവിര്‍ഭവിക്കുന്നതിനു മുമ്പാണ് രോഗബാധ ഉണ്ടാകുന്നതെങ്കില്‍ ചെറുകതിരുകള്‍ അഴുകി ക്രമേണ ഉണങ്ങുന്നു. പൂവിടലിനു ശേഷമാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ നെന്മണികള്‍ ഭാഗികമായി മാത്രമേ നിറയൂ, കൂടാതെ ക്രമരഹിതമായ വടുക്കള്‍ കതിര്‍പ്പോളകളിലും പ്രത്യക്ഷപ്പെടുന്നു(കതിര്‍പ്പോള വാട്ടം). ഗുരുതരമായ സംഭവങ്ങളില്‍ രോഗബാധ സംശയിക്കപ്പെടുന്ന നെല്ലിനങ്ങളിൽ 95% കതിരുകളിലും കേടുപാടുകൾ ഉണ്ടാകും (ഉദാ: ചൈന ബോറോ). കനത്ത മഴയ്ക്കൊപ്പം ഉണ്ടാകുന്ന വലിയ കാറ്റ്, വെള്ളം കെട്ടിക്കിടക്കുന്ന കൃഷിയിടങ്ങള്‍, തെളിഞ്ഞ വെയില്‍ എന്നിവയുള്ള കാലങ്ങള്‍ ഈ രോഗത്തിന് അനുകൂലമാണ്. കരനെല്ല് കൃഷിയില്‍ കതിര്‍പ്പോള വാട്ടം ചെറിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായേ പരിഗണിക്കുന്നുള്ളൂ, പക്ഷേ സൂക്ഷ്മപരിശോധന നടത്തിയില്ല എങ്കില്‍ സാംക്രമിക അനുപാതത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ രോഗത്തിൻ്റെ കാഠിന്യമോ അനന്തരഫലങ്ങളോ കുറയ്ക്കുന്നതിന് ജൈവ നിയന്ത്രണ രീതികൾ അറിവില്ല. താങ്കള്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ചിലയിനം നെല്ലിനങ്ങളില്‍ സ്വാഭാവികമായി രോഗം ബാധിച്ച വിത്തുകളില്‍, പി. സോര്‍ഗിന മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കാന്‍ വിത്തുകള്‍ കുമിള്‍നാശിനികള്‍ ഉപയോഗിച്ച് പരിചരിക്കാം. ഇപ്രൊഡിയോന്‍, കാപ്റ്റൻ എന്നിവയും ഉപയോഗിക്കാം, പക്ഷേ 100% ഫലപ്രദമല്ല.

അതിന് എന്താണ് കാരണം

വിത്തിലൂടെയും മണ്ണിലൂടെയും പകരുന്ന മുന്‍കാലങ്ങളില്‍ ഫോമ സോര്‍ഗിന എന്നറിയപ്പെട്ടിരുന്ന എപ്പിക്കോക്കം സോര്‍ഗി എന്ന കുമിളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. ഇത് ദുര്‍ബലമായതോ അല്ലെങ്കിൽ ക്ലേശം അനുഭവിക്കുന്നതോ ആയ ചെടികളെ ആക്രമിക്കുന്ന, അവസരം കാത്തിരിക്കുന്ന രോഗാണുക്കളാണ്. അരിച്ചോളം, ബജ്‌റ, കരിമ്പ്, നെല്ല് (ഗ്രാമിന) എന്നിവ പോലെ സാമ്പത്തിക പ്രാധാന്യമുള്ള ചെടികളുമായാണ് ഇത് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നത്, കൂടാതെ ലോകവ്യാപകമായി ഒരു വലിയ കൂട്ടം ആതിഥേയ വിളകളെയും ഇവ ആക്രമിക്കുന്നു. ചിലയിനം അക്കേഷ്യ, ആലോ, നാരകവര്‍ഗ്ഗം, യൂക്കാലിപ്റ്റസ് എന്നിവ ആതിഥ്യമേകുന്ന ഇതര വിളകളില്‍ ഉള്‍പ്പെടുന്നു. ആഫ്രിക്കയിലെ കാലിത്തീറ്റയിലും വെക്കോല്‍ മേഞ്ഞ മേല്‍ക്കൂരകളിലും ഇവയെ കണ്ടെത്തിയതിനാല്‍ വിളകളുടെ അവശിഷ്ടങ്ങളില്‍ ഈ കുമിള്‍ അതിജീവിക്കുന്നതായാണ് കണ്ടുവരുന്നത്‌. ഇവ ഉത്പാദിപ്പിക്കുന്ന വിഷപദാർഥങ്ങളായ മൈക്കോടോക്സിന്‍സ് ആണ് ചെടികളിലെ ലക്ഷണങ്ങൾക്കുള്ള പ്രേരകശക്തി, ഇവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ആരോഗ്യത്തെയും ബാധിച്ചേക്കാം. മനുഷ്യരിലെ ലക്ഷണങ്ങളില്‍ ത്വക്കിലെ ചുവന്ന വടുക്കള്‍, വായ്‌പ്പുണ്ണ് എന്നിവയും ഉള്‍പ്പെടുന്നു, ചില സംഭവങ്ങളില്‍ അര്‍ബുദവും പ്രകടമായി സംഭവിച്ചേക്കാം.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • കൃഷിയിടങ്ങളില്‍ മികച്ച നീര്‍വാര്‍ച്ച ഉറപ്പു വരുത്തണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക