വഴുതന

സൂട്ടി മോൾഡ്

Pezizomycotina

കുമിൾ

ചുരുക്കത്തിൽ

  • ഫലങ്ങളിൽ ഇരുണ്ട ചാരനിറം മുതൽ കറുപ്പ് നിറം വരെയുള്ള ആകാരങ്ങളുടെ വളർച്ച.
  • ഇലകൾ, കമ്പുകൾ, കാണ്ഡങ്ങൾ എന്നിവയും ബാധിക്കപ്പെട്ടേക്കാം.
  • ഇലകൾ നശിച്ച് പൊഴിഞ്ഞേക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

27 വിളകൾ
ആപ്പിൾ
വാഴ
ബീൻ
പാവയ്ക്ക
കൂടുതൽ

വഴുതന

ലക്ഷണങ്ങൾ

മുൻപ് പ്രാണികൾ ആക്രമിച്ച മാവുകളിലോ അല്ലെങ്കിൽ മറ്റ് ചെടികളിലോ സൂട്ടി മോൾഡുകളെ കണ്ടെത്താൻ കഴിയും. ഇണകളെ അകർഷിക്കുന്നതിനായി ചില പ്രാണികൾ സ്രവിക്കുന്ന ഒട്ടിപ്പിടിക്കുന്ന തേൻസ്രവങ്ങളാണ് ഇവ ആഹാരമാക്കുന്നത്. തേൻസ്രവങ്ങളെ അവ ആഹാരമാക്കുകയും, ക്രമേണ ചെടിയുടെ ആ പ്രതലത്തെ കറുത്തനിറത്തിൻ്റെ വിവിധ ഭേദങ്ങളിൽ ആവരണം ചെയ്യുന്ന രീതിയിൽ വ്യാപിക്കുകയും ചെയ്യുന്നു. സൂട്ടി മോൾഡുകൾ പരാന്നജീവിയോ, രോഗം പരത്തുന്നവയോ അല്ല അത് കൊണ്ട് തന്നെ അവ ചെടികളുടെ കലകളിൽ പെരുകുകയോ രോഗലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും, അവ ചെടികളുടെ പ്രകാശ സംശ്ലേഷണം നടത്താനുള്ള കഴിവിനെയും അന്തരീക്ഷത്തിലേക്ക് വാതകങ്ങൾ കൈമാറ്റം ചെയ്യുവാനുള്ള കഴിവിനേയും ബാധിക്കുന്നു. സാരമായി ബാധിക്കപ്പെട്ട ഇലകൾ ഉണങ്ങുവാനും, കൊഴിഞ്ഞു പോകുവാനും കാരണമാകുകയും അതുവഴി ചെടിയുടെ വളർച്ചയേയും അതിജീവനത്തേയും ബാധിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

വെള്ളീച്ചകളേയും, അഫിഡുകളെയും, ഉറുമ്പുകളെയും, സ്കെയിലുകളെയും, അഫിടുകളെയും, മീലി മൂട്ടകളേയും തടയുവാനായി വേപ്പെണ്ണയുടെ തയ്യാറിപ്പുകൾ ഉപയോഗിക്കുക. കുമിളുകളുടെ വളർച്ച തടയുവാനും വേപ്പെണ്ണ ഉപയോഗിക്കാം. ബാധിക്കപ്പെട്ട ചെടികളിൽ (5 ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ) കീടനാശിനി സോപ്പോ അല്ലെങ്കിൽ ഡിഷ് സോപ്പോ തളിക്കാവുന്നതാണ്. സോപ്പ് ലായനി ഇലകളിൽ തളിച്ച ശേഷം, അവ ഉരച്ചു കളയാവുന്നതാണ് അതിനാൽ അത് മോൾഡുകളെയും നീക്കം ചെയ്യുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ചെടികളിൽ പ്രാണികൾ ആക്രമിക്കാതിരിക്കാൻ ഓർഗാനോ ഫോസ്ഫേറ്റ്‌ വിഭാഗത്തിലുള്ള മാലതിയോൺ പോലെയുള്ള കൃത്രിമ കീടനാശിനികൾ ഉപയോഗിക്കുക.

അതിന് എന്താണ് കാരണം

ചെടികളുടെ സംവഹന കലകളെ ആക്രമിക്കുന്ന മാംഗോ ലീഫ് ഹോപ്പർ (അമ്രിറ്റോഡസ് അറ്റ്കിൻസൊണി), വെള്ളീച്ചകൾ, അഫിടുകൾ എന്നിങ്ങനെ ചെടികളുടെ സത്ത് ആഹരിക്കുന്ന ജീവികൾ ഈ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഹരിക്കുന്ന പ്രക്രിയയിൽ, ഇവ ചെടിയുടെ പ്രതലത്തിൽ തേൻസ്രവങ്ങൾ പറ്റിപ്പിടിക്കാൻ കാരണമാകുകയും അവിടെ സൂട്ടി മോൾഡുകളുടെ വളർച്ചയ്ക്ക് യോജിച്ച സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. തേൻസ്രവങ്ങൾ മറ്റ് ഇലകളിലേക്ക് പടരുന്നത് ഈ കുമിളുകളുടെ വ്യാപനത്തിന് കാരണമാകുന്നു. കുമിളുകൾ ബീജങ്ങളായോ, മോൾഡുകളായോ ചെടികളിൽ അതിജീവിക്കുന്നു. പ്രാണികളും ചെടികളിൽ നിന്ന് ചെടികളിലേക്കുള്ള ഇവയുടെ വ്യാപനത്തിന് കാരണമാകുന്നു. ഉദാഹരണത്തിന് ഉറുമ്പുകൾ അവയ്ക്ക് ഉപകാരമുള്ളത് കൊണ്ട് സൂട്ടി മോൾഡുകളുടെ കോളനികളെ സംരക്ഷിക്കുന്നു.


പ്രതിരോധ നടപടികൾ

  • ചെടികളോ മരങ്ങളോ തമ്മിൽ ആവശ്യമായ അകലം പാലിക്കുവാനും, സൂര്യപ്രകാശം ലഭ്യമാക്കുവാനും ശ്രദ്ധിക്കുക.
  • ചെടികളിലോ മരങ്ങളിലോ ഉറുമ്പുകളെ തടയുന്നതിനായി തടസ്സങ്ങൾ സൃഷ്ടിക്കുക, മാത്രമല്ല ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തടയുക.
  • സംവഹന കലകളെ ഊറ്റിക്കുടിക്കുന്ന പരാദജീവികളെ തടയാനുള്ള പ്രകൃത്യാലുള്ള പ്രതിരോധ ശേഷി ലഭിക്കുന്നതിനായി ആവശ്യത്തിന് വെള്ളവും വളവും ലഭ്യമാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക