ഉള്ളി

കരിമ്പൂപ്പ്

Aspergillus niger

കുമിൾ

ചുരുക്കത്തിൽ

  • ചെടികളിൽ കറുത്ത, അഴുക്കുപുരണ്ട പിണ്ഡം കാണപ്പെടുന്നു.
  • വെള്ളത്തിൽ കുതിർന്ന ശൽക്കങ്ങളുടെ സാന്നിധ്യം.
  • സിരകൾക്ക് സമാന്തരമായി വരകളുടെ രൂപീകരണം.
  • വിത്ത്, ചുവടുഭാഗം എന്നിവയിലെ അഴുകൽ ലക്ഷണങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉള്ളി

ലക്ഷണങ്ങൾ

വിത്തുകൾ മുളയ്ക്കാതെ അഴുകുന്നു, അഥവാ ബീജാങ്കുരണം സംഭവിക്കുകയാണെങ്കിൽ, ചുവടുഭാഗം വെള്ളത്തിൽ-കുതിർന്ന ക്ഷതങ്ങളോടുകൂടി അഴുകും. കേടുപാടുകൾ സംഭവിച്ച ചെടി ഭാഗങ്ങളിലും വെള്ളത്തിൽ-കുതിർന്ന ക്ഷതങ്ങൾ ദൃശ്യമാകും. ബാധിക്കപ്പെട്ട വിളയെ ആശ്രയിച്ച് രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ഉള്ളിച്ചെടിയിൽ, ബീജാങ്കുരണ ഘട്ടത്തിൻ്റെ തുടക്കത്തിൽ തൈച്ചെടികളുടെ ചുവടുഭാഗംഅഴുകി നശിക്കുന്നു. മാംസളമായ കിഴങ്ങു കലകളിൽ അഴുക്കുപുരണ്ട പൂപ്പൽ വളരുന്നു. നിലക്കടലയിൽ, വേരുകൾ ചുരുളുകയും ചെടിയുടെ മുകൾ ഭാഗം വികലമാക്കപ്പെടുകയും ചെയ്തുകൊണ്ട്, കുമിൾ ചെടിയുടെ ചുവടു ചീയലിനോ അല്ലെങ്കിൽ മണ്ട ചീയലിനോ കാരണമാകുന്നു. മുന്തിരിവള്ളികളിൽ, ആദ്യകാല ലക്ഷണങ്ങൾ ബാധിക്കപ്പെട്ട സ്ഥലത്ത് ചുവന്ന നിറത്തിലുള്ള സ്രവങ്ങളുടെ ചെറുതുള്ളികൾ കാണപ്പെടുന്നതാണ്. വിളവെടുപ്പിനു ശേഷമുള്ള അപചയം, നിറംമാറ്റം, ഗുണനിലവാരക്കുറവ്, വിവിധ വിളകളുടെ വാണിജ്യമൂല്യത്തിലുള്ള കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ട്രൈക്കോഡെർമ ഉപയോഗിച്ച് താങ്കളുടെ മണ്ണ് കുതിര്‍ക്കണം (കാലിവളത്താല്‍(FYM) സമ്പുഷ്ടമാക്കിയത്). വേപ്പിൻ പിണ്ണാക്കിന് കുമിളിനെ പ്രതിരോധിക്കാനുള്ള ഗുണങ്ങളുണ്ട്, കൂടാതെ എ. നൈഗറിൻ്റെ വ്യാപനം നിയന്ത്രിക്കാനും ഇത് ഉപയോഗിക്കാം. താങ്കളുടെ വിത്തുകൾ പറിച്ചു നടുന്നതിന് മുൻപ് 60 മിനിറ്റ്, 60°C ചൂടുള്ള വെള്ളത്തിൽ പരിചരിക്കുക. ഫെനോലിക് സംയുക്തങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാല്‍ ചുവന്ന ശല്ക്ക ഇലകളുള്ള ഉള്ളിയിനങ്ങള്‍ക്ക് ആന്റി-ഫംഗല്‍ സവിശേഷതകളുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. കുമിൾനാശിനികൾ ആവശ്യമാണെങ്കിൽ, മാൻ‌കോസെബിന്‍റെയോ അല്ലെങ്കിൽ മാൻ‌കോസെബും കാർ‌ബെൻഡാസിനും, പകരമായി തൈറമോ കൂട്ടിച്ചേർത്ത് തദ്ദേശീയമായി കുതിര്‍ക്കുക. ട്രയസോൾ, എക്കിനോകാൻഡിൻ ആന്റിഫംഗലുകൾ എന്നിവയാണ് മറ്റ് സാധാരണ പരിചരണ രീതികൾ.

അതിന് എന്താണ് കാരണം

അന്നജം അടങ്ങിയിട്ടുള്ള പലതരം പഴങ്ങളിലും പച്ചക്കറികളിലും പ്രത്യക്ഷപ്പെടുന്ന ഒരു സാധാരണ കുമിളാണ് കരിമ്പൂപ്പ്. ഇത് ആഹാരം കേടുവരുന്നതിനും മോശമാകുന്നതിനും കാരണമാകുന്നു. ആസ്പർജില്ലസ് നൈഗർ എന്ന കുമിൾ വായു, മണ്ണ്, ജലം എന്നിവയാൽ വ്യാപിക്കപ്പെടുന്നു. ഇത് പൊതുവെ നിര്‍ജ്ജീവവും നശിച്ചുകൊണ്ടിരിക്കുന്നതുമായ വസ്തുക്കളിൽ ജീവിക്കുന്ന ഒരു സാപ്രോഫൈറ്റാണ്, പക്ഷേ ഇവയ്ക്ക് ആരോഗ്യമുള്ള ചെടികളിലും ജീവിക്കാന്‍ കഴിയും. മെഡിറ്ററേനിയൻ, ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ സാധാരണ മണ്ണിൽ ജീവിക്കുന്ന ഒരു കുമിളാണിത്. ഇവയ്ക്ക് അനുയോജ്യമായ വളർച്ചാ താപനില 20-40°C ആണ്, മികച്ച വളർച്ച 37°C -ൽ ആണ്. കൂടാതെ ഫലം ഉണങ്ങുമ്പോൾ, ഈർപ്പാംശം കുറയുകയും പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു, ഇത് കുമിളിന്‍റെ വരണ്ട അവസ്ഥകളോടുള്ള സഹിഷ്ണുത ഘടനകൾക്ക് അനുകൂലമായ ഒരു മാദ്ധ്യമമായി മാറുന്നു.


പ്രതിരോധ നടപടികൾ

  • മികച്ച നീർവാർച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കുക.
  • വിത്തുകള്‍ ബീജകോശ വിമുക്തവും നടീൽ വസ്തുക്കൾ ആരോഗ്യകരവുമാണെന്ന് ഉറപ്പുവരുത്തുക.
  • ചുവന്ന സ്കെയിൽ ഇലകളുള്ള ഉള്ളി ഇനങ്ങൾ പോലെ, പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • ആർദ്രമായ കാലാവസ്ഥയിൽ വിളവെടുക്കരുത്.
  • വിളവ് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോഴും, അതുപോലെ കിഴങ്ങ് സംഭരണസ്ഥലത്തേക്കും പുറത്തേക്കും കൊണ്ടുപോകുമ്പോഴും സ്ഥിരമായ താപനിലയും കുറഞ്ഞ ആർദ്രതയും നിലനിർത്തുക.
  • വിളവെടുപ്പിനുശേഷം, എല്ലാ അവശിഷ്ടങ്ങളും ശേഖരിച്ച് കത്തിക്കുക.
  • വിളവെടുപ്പിനുശേഷം സംഭരണത്തിനും വിപണനത്തിനും മുൻപായി കിഴങ്ങ് ശ്രദ്ധാപൂർവ്വം ഉണക്കുക.
  • ചൂടുള്ള കാലാവസ്ഥയിൽ, ആർദ്രത 80% -ന് താഴെയാണെന്ന് ഉറപ്പുവരുത്തുക.
  • ഒരേ ഭൂമിയിൽ രോഗബാധ സംശയിക്കപ്പെടുന്ന വിളകളുടെ തുടർച്ചയായ കൃഷിക്കിടയിൽ 2-3 വർഷത്തെ വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക