നാരക വിളകൾ

നാരകവര്‍ഗ്ഗങ്ങളിലെ ഇലപ്പുള്ളി

Pseudocercospora angolensis

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിൽ ഇരുണ്ട-തവിട്ടു നിറമുള്ള അരികുകളോടും മഞ്ഞ വലയത്തോടും കൂടിയ വൃത്താകൃതിയിലുള്ള, ഇളം തവിട്ടു നിറം മുതല്‍ ചാര നിറം വരെയുള്ള പുള്ളികള്‍.
  • ഇളം ഫലങ്ങളിൽ, മഞ്ഞ വലയത്തോട് കൂടിയ മുഴ പോലെയുള്ള പൊങ്ങിയ വളർച്ചകൾ.
  • മുതിർന്ന ഫലങ്ങളിൽ ചിലപ്പോൾ തവിട്ടുനിറമുള്ള കുഴിഞ്ഞ നിരപ്പായ ക്ഷതങ്ങളും ദൃശ്യമാകും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ഇലകളിൽ പ്രത്യക്ഷപ്പെടുന്ന വൃത്താകൃതിയിലുള്ള, മിക്കവാറും ഒറ്റപ്പെട്ട പുള്ളികൾക്ക് 10 മില്ലിമീറ്റർ വരെ വ്യാസമുണ്ടാകാം. വരണ്ട കാലാവസ്ഥയിൽ ഇവ ഇളം തവിട്ടു നിറമോ അല്ലെങ്കിൽ ചാര നിറമോ ഉള്ള മദ്ധ്യഭാഗവും ചുവന്ന അരികുകളും തെളിഞ്ഞ മഞ്ഞ വലയവും ദൃശ്യമാക്കുന്നു. മഴയ്ക്ക് ശേഷം, പ്രത്യേകിച്ചും ഇലകളുടെ താഴ്ഭാഗത്ത് മാത്രമായി അവ ബീജങ്ങളാല്‍ ചുറ്റപ്പെട്ട് കറുത്ത നിറത്തിൽ കാണപ്പെടുന്നു. രോഗം മൂർച്ഛിക്കുന്നതോടെ, പുള്ളികൾ കൂടിച്ചേർന്ന് ഇലകളിൽ സാധാരണ ഹരിത വർണ്ണ നാശത്തിന് കാരണമാകുന്നു, ചിലപ്പോൾ അതിനുശേഷം ഇലപൊഴിയലും ഉണ്ടായേക്കാം. വല്ലപ്പോഴും പുള്ളികളുടെ മധ്യഭാഗം അടർന്നുവീണ് വെടിയുണ്ടയേറ്റ പോലെയുള്ള ദ്വാരം രൂപപ്പെടുന്നു. പച്ച ഫലങ്ങളിൽ, പുള്ളികൾ വൃത്താകൃതി മുതൽ ക്രമരഹിതമായത് വരെ വേറിട്ടോ ഒരുമിച്ചു ചേര്‍ന്നോ, പലപ്പോഴും മഞ്ഞ വലയത്തോടുകൂടി കാണപ്പെടും. സാരമായ ബാധിപ്പുകൾ കറുത്ത നിറത്തിലുള്ള, പൊങ്ങിയ, മുഴ പോലെയുള്ള വളർച്ചകൾക്ക് കാരണമാകുന്നു, പിന്നീട് ഇവയുടെ മധ്യഭാഗം നിർജ്ജീവമായി അടർന്നുവീഴുന്നു. പാകമായ ഫലങ്ങളിൽ ക്ഷതങ്ങൾ വ്യത്യസ്ത വലിപ്പത്തിൽ ദൃശ്യമാകുമെങ്കിലും അവ പൊതുവെ പരന്നിരിക്കും. അവയ്ക്ക് ചിലപ്പോൾ ചെറുതായി കുഴിഞ്ഞ തവിട്ടുനിറത്തിലുള്ള കേന്ദ്രഭാഗം ഉണ്ടാകും. വല്ലപ്പോഴും ക്ഷതങ്ങൾ ഇലഞെട്ടുകളിൽ നിന്ന് ദീര്‍ഘിച്ച് തണ്ടുകൾ വരെയെത്തും. ഇങ്ങനെയുള്ള നിരവധി ക്ഷതങ്ങൾ അഗ്രഭാഗത്തുനിന്നുള്ള വാടലിന് കാരണമായേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

പ്രതിരോധശേഷിയുള്ള ഇനങ്ങളായ സിട്രസ് ലാറ്റിഫോളിയ അല്ലെങ്കിൽ സിട്രസ് ലിമോൺ എന്നീ ഫലങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്തമായ എണ്ണകൾ രോഗാണുവിൻ്റെ വളർച്ച കുറയ്ക്കുന്നു. നാരങ്ങയിലയുടെ സത്തോ, സിട്രസ് ഔറന്റിഫോളിയയുടെ എണ്ണയോ, കൂടാതെ ബോട്ടിൽ ബ്രഷ് ചെടികളും (കാലിസ്റ്റമോൺ സിട്രിനസ്, കാലിസ്റ്റമോൺ റീജിഡസ്) അവയുടെ വളർച്ചയെ തടയുന്നു. ഈ ഫലങ്ങള്‍ പരീക്ഷണശാലകളില്‍ നിയന്ത്രിതമായ സാഹചര്യങ്ങളിൽ മാത്രം പരിശോധിച്ചവയാണ്. കോപ്പര്‍ അടിസ്ഥാനമായ കുമിള്‍നാശിനികളും ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ട്രിഫ്ലോക്സിസ്ട്രോബിൻ അല്ലെങ്കിൽ മാൻകൊസെബ് അടങ്ങിയ കുമിള്‍നാശിനികള്‍ ധാതു എണ്ണകളുമായി സംയോജിപ്പിച്ച് തളിക്കുന്നത് കുമിളിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ നല്ല ഫലം തരുന്നു. ക്ലോറാതലോണിൽ, കോപ്പര്‍ തുടങ്ങിയവയും അവയുടെ മിശ്രിതങ്ങളും അടിസ്ഥാനമായ കുമിള്‍നാശിനികളും ഫലപ്രദമാണ്. മഴയ്ക്ക് ശേഷം തളിക്കുന്നതാണ് ഉത്തമം, കാരണം മഴ ബീജങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

അതിന് എന്താണ് കാരണം

സ്യുഡോസെർക്കോസ്പോറ അംഗോലെൻസിസ് എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. അവ ബീജങ്ങള്‍ ഉത്പാദിപ്പിക്കാന്‍ അനുകൂല സാഹചര്യമുണ്ടാകുന്നത് വരെ, ബാധിച്ച ചെടിഭാഗങ്ങളിലെ നിഷ്ക്രിയമായ ക്ഷതങ്ങളിൽ അതിജീവിക്കുന്നു. ദീര്‍ഘകാല ഈർപ്പമുള്ള കാലാവസ്ഥയും അതിന് ശേഷമുള്ള വരണ്ട കാലാവസ്ഥയും കൂടിച്ചേർന്ന 22-26°C വരെ മിതമായ തണുത്ത താപനിലയാണ് അവയുടെ ജീവചക്രത്തിന് അനുകൂലം. ഇലകളാണ് രോഗവ്യാപനത്തിൻ്റെ പ്രാഥമിക സ്രോതസ്സ്, എന്തെന്നാൽ ഇലകളിലെ ക്ഷതങ്ങൾ ഫലങ്ങളിലുള്ള സമാനമായ ക്ഷതങ്ങളെക്കാൾ കൂടുതൽ ബീജകോശങ്ങൾ ഉല്പാദിപ്പിക്കുന്നു. കുമിളുകൾ ദീർഘദൂരം എത്തിച്ചേരുന്നത് ബീജങ്ങൾ കാറ്റിലൂടെ വ്യാപിക്കുന്നത് മൂലമാണ്, എന്നാൽ സമീപ പ്രദേശങ്ങളില്‍ പ്രധാനമായും മഴവെള്ളം തെറിക്കുന്നതിലൂടെയോ അല്ലെങ്കിൽ മഴയിലൂടെയോ ആണ് ബീജകോശങ്ങൾ വ്യാപിക്കുന്നത്. ഒരു കൃഷിയിടത്തിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് രോഗം ബാധിച്ച വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ മനുഷ്യരിലൂടെയും ഈ രോഗം വ്യാപിക്കപ്പെടാം.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പ്രതിരോധശേഷിയുള്ള അല്ലെങ്കിൽ സഹിഷ്ണുതാശക്തിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.
  • കൊഴിഞ്ഞ് വീണ ഇലകളും ഫലങ്ങളും ശേഖരിച്ചു നശിപ്പിക്കുക, ഉദാഹരണത്തിന് കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യുക.
  • രോഗബാധ വ്യാപിക്കുന്നത് തടയുന്നതിനായി കാറ്റ് തടകൾ സ്ഥാപിക്കുക.
  • മരങ്ങൾ തമ്മിൽ നല്ല ഇടയകലം പാലിച്ച് തോട്ടത്തിലെ വായൂസഞ്ചാരം മെച്ചപ്പെടുത്തുക.
  • ഇതര ആതിഥേയ വിളകൾ ഉപയോഗിച്ചുള്ള ഇടവിളകൃഷി ഒഴിവാക്കുകയും പതിവായി മരങ്ങൾ വെട്ടിയൊതുക്കുകയും ചെയ്യുക.
  • ജലസേചനം നടത്തി ഫലരൂപീകരണം ഏകീകരിക്കാൻ ശ്രമിക്കുക.
  • ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള അണുബാധയേറ്റ തൈച്ചെടികളോ മരങ്ങളോ അല്ലെങ്കിൽ ഫലങ്ങളോ കൊണ്ടുപോകുന്നത് ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക