മറ്റുള്ളവ

ഗോതമ്പിലെ സാധാരണ അഴുക്ക്

Tilletia tritici

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ചെറുകതിരുകള്‍ വഴുവഴുപ്പോടെ ഇരുണ്ട പച്ചനിറത്തിലുള്ള രൂപങ്ങളായി ദൃശ്യമാകും.
  • ഞെരിച്ചു നോക്കിയാല്‍, രോഗം ബാധിച്ച ഗോതമ്പുമണികളുടെ സ്ഥാനത്ത് അഴുകിയ മത്സ്യഗന്ധമുള്ള കറുത്ത വിത്തുകള്‍ കാണപ്പെടും.
  • രോഗബാധിതമായ ചെടികളിൽ വളർച്ചാ മുരടിപ്പും കതിരുകളില്‍ നാരുകളുടെ കുറവും ദൃശ്യമായേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
ബാർലി
ഗോതമ്പ്

മറ്റുള്ളവ

ലക്ഷണങ്ങൾ

പൂക്കളിൽ പരാഗണം നടന്നയുടന്‍ തന്നെ രോഗബാധയുടെ ലക്ഷണങ്ങള്‍ ദൃശ്യമാകും. ബാധിക്കപ്പെട്ട ചെറുകതിരുകള്‍ വഴുവഴുപ്പോടെ ഇരുണ്ട പച്ചനിറത്തിലുള്ള രൂപങ്ങളായി ദൃശ്യമാകും. വിത്തുകളുടെ പുറംതൊലിയിൽ കേടുപാടുകൾ ഉണ്ടാകുന്നില്ല, പക്ഷേ ഉള്‍ഭാഗം ഒരു കറുത്ത പൊടിരൂപത്തിലുള്ള "അഴുക്കിൻ്റെ ആകാരം" കൈയടക്കും. ഈ ഗോതമ്പ് മണികള്‍ സാധാരണപോലെ ഏകദേശം ഒരേ ആകൃതിയും വലിപ്പവുമായിരിക്കും, പക്ഷേ ഇവയ്ക്ക് ചാരനിറം കലര്‍ന്ന തവിട്ടുനിറമായിരിക്കും. ഞെരിച്ചു നോക്കിയാല്‍, രോഗം ബാധിച്ച ഗോതമ്പ്മണികളുടെ സ്ഥാനത്ത് ചീഞ്ഞ മത്സ്യഗന്ധമുള്ള കറുത്ത വിത്തുകള്‍ കാണപ്പെടും. രോഗബാധിതമായ ഗോതമ്പ് ചെടികള്‍ ആരോഗ്യമുള്ള ചെടികളെക്കാൾ കുറച്ച് ചെറുതായിരിക്കും. കതിരുകളുടെ മുകള്‍ ഭാഗത്തെ നാരുകള്‍ ഇല്ലാതിരിക്കുകയോ വളരെച്ചെറുതായിരിക്കുകയോ ചെയ്യും. സാധാരണയായി കതിരുകളിലെ എല്ലാ ധാന്യങ്ങളും ബാധിക്കപ്പെട്ടവ ആയിരിക്കും, പക്ഷേ ഒരു ചെടിയിലെ എല്ലാ കതിരുകളും ബാധിക്കപ്പെടണമെന്നില്ല.

Recommendations

ജൈവ നിയന്ത്രണം

കൊഴുപ്പുകുറഞ്ഞ പാൽപ്പൊടി, ഗോതമ്പുമാവ് അല്ലെങ്കിൽ പൊടിച്ച കടൽച്ചെടി എന്നിവ വെള്ളത്തിൽ കലക്കിയ മിശ്രിതം ഉപയോഗിച്ച് കൃഷിയിടങ്ങൾ പരിചരിക്കുന്നതുമൂലം ടി. ക്യാരിസിനെ മിക്കവാറും പൂർണമായും ഇല്ലാതാക്കാൻ കഴിയും. വിതയ്ക്കുന്നതിനുമുമ്പ് ചെറിയ ചൂടുവെള്ളത്തിൽ (45°C), 2 മണിക്കൂർ വിത്തുകൾ പരിചരിക്കുന്നത് ബീജകോശങ്ങളെ നശിപ്പിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ടെബുകൊണസോൾ, ബെൻസിമിഡാസോൾസ്, ഫിനയിൽപൈറോൾസ്‌, ട്രയസോൾസ് മുതലായ സ്പർശക കീടനാശിനികളും ആന്തരികവ്യവസ്ഥയെ ബാധിക്കുന്നതുമായ കീടനാശിനികളും (വികസിച്ചുകൊണ്ടിരിക്കുന്ന തൈച്ചെടികളിലും ഉള്ളിലും എത്തിച്ചേരുന്ന) ടി. ക്യാരീസ് എന്ന കുമിളിൽനിന്നും വിത്തുകളെ സംരക്ഷിക്കുന്നു.

അതിന് എന്താണ് കാരണം

രണ്ടു വര്‍ഷം വരെ മണ്ണിലും വിത്തുകളിലും സുഷുപ്ത ബീജങ്ങളായി നിലനില്‍ക്കുന്ന റ്റില്ലെറ്റിയ ക്യാരീസ് എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. ബീജകോശങ്ങൾ മണ്ണിൽ അതിജീവിച്ച പ്രദേശങ്ങളിൽ, മിക്കവാറും രോഗബാധകളും ബീജാങ്കുരണം നടന്ന ഉടൻ, ചെടി വളർച്ചയുടെ ആദ്യഘട്ടങ്ങളിലാണ് ആരംഭിക്കുന്നത്. ഇളം ഗോതമ്പ് നാമ്പുകളെ അവ ആവിർഭവിക്കുന്നതിനു തൊട്ടുമുൻപ് മണ്ണിൽനിന്നും സാംക്രമികമായ നാരുകളിലൂടെ കുമിളുകൾക്ക് ആക്രമിക്കാൻ കഴിയും. എന്നിട്ട് അവ ക്രമേണ ചെടികളുടെ ആന്തരിക കലകളിൽ അവ വളരുന്നതിനനുസരിച്ച് പെരുകുന്നു, തത്‌ഫലമായി ഇവ പൂങ്കുലകളിലും ധാന്യങ്ങളിലും എത്തിച്ചേരും. ചില അഴുക്കുപിടിച്ച ഗോതമ്പുമണികൾ വിളവെടുപ്പുസമയം പൊട്ടി തുറക്കുകയും അവ പുതിയ ബീജകോശങ്ങൾ സ്വാതന്ത്രമാക്കുകയും ചെയ്യും, ഇത് കാറ്റിലൂടെ പറന്ന് മണ്ണിൽ പുതിയ ജീവചക്രം ആരംഭിക്കും. വിളവെടുത്ത ബാക്കിയുള്ള വിത്തുകൾ ഭാവിയിലെ ബാധിപ്പുകൾക്കുള്ള രോഗാണുവാഹകരായി പ്രവർത്തിച്ചേക്കാം. 5-15 °C നിലയിലുള്ള മണ്ണിൻ്റെ ഊഷ്മാവാണ് ബീജകോശങ്ങൾ മുളയ്ക്കുന്നതിന് അനുയോജ്യമായ സാഹചര്യം.


പ്രതിരോധ നടപടികൾ

  • മണ്ണിലെ താപനില 20°C -ന് മുകളിലായിരിക്കുമ്പോൾ ശൈത്യകാല ഗോതമ്പ് നട്ടാല്‍ രോഗബാധ ഏതാണ്ട് ഒഴിവാക്കാം.
  • കൂടാതെ, വേനൽ കാലത്ത് കഴിയുന്നത്ര വൈകി ഗോതമ്പ് നടുക.
  • പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുകയും സാക്ഷ്യപ്പെടുത്തിയ വിത്തുകളാണോയെന്ന് പരിശോധിക്കുകയും ചെയ്യുക.
  • അവസരോചിതമായി വിളപരിക്രമം നടത്തുക.
  • വിവിധ കൃഷിയിടങ്ങളില്‍ പണിയെടുക്കുമ്പോൾ അണുവിമുക്തമാക്കിയ കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക