ഗോതമ്പ്

ഗോതമ്പിലെ ബ്ലാസ്റ്റ് രോഗം

Magnaporthe oryzae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • പാകമാകുന്നതിനുമുമ്പ് കതിരുകളുടെയും പൂക്കളുടെയും നിറം നഷ്ടമാകുന്നു, കതിരുകളിൽ ചുളുങ്ങിയ, നിറയാത്ത ധാന്യങ്ങൾ അല്ലെങ്കിൽ ധാന്യങ്ങൾ തീരെ ഉണ്ടാകുന്നില്ല.
  • മിക്കവാറും, ഇലകളിൽ അണ്ഡാകൃതിയിലോ, കണ്ണിൻ്റെ ആകൃതിയിലോ ചാരനിറത്തിലുള്ള മധ്യഭാഗത്തോടെ മൃതകോശങ്ങളുടെ ക്ഷതങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ഗോതമ്പ്

ലക്ഷണങ്ങൾ

ഗോതമ്പിൻ്റെ മണ്ണിനുമുകളിലുള്ള എല്ലാ ഭാഗങ്ങളും ബാധിക്കാനിടയുണ്ട്, പക്ഷേ പാകമാകുന്നതിനുമുൻപ് കതിരുകൾ വെളുത്തനിറമാകുന്നതാണ് ഏറ്റവും ശ്രദ്ധേയമായ ലക്ഷണം. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്, കർഷകർക്ക് എന്തെങ്കിലും നടപടികളെടുക്കുന്നതിന് അവസരം കൊടുക്കാതെ രോഗാണുക്കൾ വിളവിനെ ബാധിച്ചേക്കും. പൂവിടൽ ഘട്ടത്തിൽ കതിരിലുണ്ടാകുന്ന അണുബാധ ധാന്യോൽപാദനം ഇല്ലാതാകാൻ കാരണമായേക്കാം. എന്നിരുന്നാലും, ധാന്യം നിറയുന്ന ഘട്ടത്തിലുള്ള അണുബാധ ചെറിയ, ചുളുങ്ങിയ, നിറംമാറ്റം വന്ന ധാന്യങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നു. പഴയ ഇലകളിൽ രണ്ടു തരത്തിലുള്ള ക്ഷതങ്ങൾ ദൃശ്യമാണ്: ഇടത്തരം സംഭവങ്ങളിൽ, കറുത്ത പുള്ളികളും, കണ്ണിൻ്റെ ആകൃതിയിൽ ചാരനിറത്തിലുള്ള മധ്യഭാഗവും ഇരുണ്ട അരികുകളോടും കൂടിയ വലിയ ക്ഷതങ്ങൾ. സാരമായി ബാധിക്കപ്പെട്ട ഇലകളിൽ, അതേ സമയം കറുത്ത പുള്ളികളുടെയും, കറുത്ത അരികുകളോടുകൂടിയും ചിലപ്പോഴൊക്കെ വിളറിയ വലയത്തോടും കൂടിയ ചെറിയ തവിട്ടു പള്ളികളുടെയും സാന്നിധ്യമാണ് സവിശേഷത. കതിരുകളിലെ ലക്ഷണങ്ങൾ ഫ്യൂസേറിയം കതിർ വാട്ടവുമായി സാമ്യമുള്ളതും എളുപ്പത്തിൽ തെറ്റിദ്ധരിക്കാൻ ഇടയുള്ളതുമാണ്.

Recommendations

ജൈവ നിയന്ത്രണം

ഇന്നുവരെ കൃഷിയിടങ്ങളിൽ എം. ഒറൈസെയുടെ ജൈവിക നിയന്ത്രണ രീതിക്ക് യാതൊരു തെളിവും ലഭ്യമല്ല. എന്നിരുന്നാലും, നെല്ലിൽ, വിത്ത് പരിചരണവും കൂടാതെ സ്യൂഡൊമോണസ് ഫ്ലൂറെസെൻസ് തയ്യാറിപ്പുകൾ ഇലകളിൽ തളിക്കുന്നതും ബ്ലാസ്റ്റ് രോഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കുകയും ധാന്യത്തിൻ്റെ വിളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. പൂവിടൽ ഘട്ടത്തിലും ധാന്യങ്ങൾ നിറയുന്ന ഘട്ടത്തിലും ദീർഘനേരം നീണ്ടുനിൽക്കുന്ന ഉയർന്ന ഈർപ്പത്തിന് വിധേയമാകുന്നത് ഗോതമ്പിലെ ബ്ലാസ്റ്റ് രോഗത്തിന് പ്രധാന പ്രേരകശക്തിയാണ്. പ്രതിരോധ നടപടി എന്ന രീതിയിൽ ആന്തരികവ്യവസ്ഥയെ ബാധിക്കുന്ന കുമിൾനാശിനികൾ ഉപയോഗിക്കുന്നതിനുമുമ്പ് മഴ/ മഞ്ഞ് കാലാവസ്ഥാ പ്രവചനം പരിശോധിക്കുക. കുമിൾനാശിനികൾ സാധാരണയായി ഒരു ഭാഗിക പ്രതിരോധം മാത്രമാണ് നൽകുന്നത്. ട്രൈഫ്ലോക്സിസ്ട്രോബിൻ + ടെബുകൊണസോൾ എന്നീ സജീവ ഘടകങ്ങൾ അടങ്ങിയ ലായനികൾ മഴയ്‌ക്കോ, മഞ്ഞിനോ മുൻപായി പൂവിടൽ ഘട്ടത്തിൽ പ്രയോഗിക്കണം. എല്ലാ വർഷവും ഒരേപ്രവർത്തന രീതിയിലുള്ള രാസവസ്തുക്കൾ ഉപയോഗിക്കരുത്, എന്തെന്നാൽ അത് കുമിളുകളിൽ പ്രതിരോധശേഷി വികസിപ്പിച്ചേക്കാം.

അതിന് എന്താണ് കാരണം

വിത്തുകളിലും ചെടി അവശിഷ്ടങ്ങളിലും അതിജീവിക്കാൻ കഴിയുന്ന, മാഗ്നപോർത്തേ ഒറൈസെ എന്ന കുമിളുകളാണ് ലക്ഷണങ്ങൾക്ക് കാരണം. ഗോതമ്പിന് പുറമെ, ഈ ഇനം വൈവിധ്യവത്കരിക്കപ്പെടുകയും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് അരി, ബാർലി മുതലായ പ്രധാനപ്പെട്ട വിളകളെയും അതുപോലെതന്നെ മറ്റനേകം ചെടികളെയും ബാധിക്കുന്നു. ഇക്കാരണം കൊണ്ട് വിളപരിക്രമം നടത്തുന്നത് ഇവയെ നിയന്ത്രിക്കാൻ ഫലപ്രദമല്ല. ഇപ്പോൾ കൃഷിചെയ്യുന്ന മിക്ക ഗോതമ്പ് ഇനങ്ങളും ഈ രോഗം ബാധിക്കപ്പെടാമെന്ന് സംശയിക്കപ്പെടുന്നവയാണ്. കതിരുകൾ ആവിർഭവിക്കുന്ന ഘട്ടത്തിലും ധാന്യങ്ങൾ നിറയുന്ന ഘട്ടത്തിലും, ഊഷ്മളമായ താപനിലയും(18-30°C), 80% മുകളിലുള്ള ആർദ്രതയും സാരമായ കേടുപാടുകൾക്ക് കാരണമാകുന്നു മാത്രമല്ല ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ വിളയുടെ നാശവും ഉണ്ടായേക്കാം.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്തെ/രാജ്യത്തെ നിവാരണോപായ നിയന്ത്രണങ്ങൾ പരിശോധിക്കുക.
  • രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ കർഷകരെയും വിജ്ഞാന വ്യാപന പ്രവർത്തകരെയും പഠിപ്പിക്കുക.
  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സിൽ നിന്നുള്ള വിത്ത് ഉപയോഗിക്കുക അല്ലെങ്കിൽ വിത്തുകൾ കുമിൾ അണുബാധയിൽനിന്നും മുക്തമാണെന്ന് ഉറപ്പുവരുത്തുക.
  • പ്രതിരോധശക്തിയുള്ള അല്ലെങ്കിൽ പൂർവസ്ഥിതി പ്രാപിക്കാൻ ശേഷിയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക (വിപണിയിൽ നിരവധി ഇനങ്ങൾ ലഭ്യമാണ്).
  • കൃഷിയിടത്തിൽ നിന്നും വിള അവശിഷ്ടങ്ങളും ഇതര ആതിഥേയ വിളകളും നീക്കം ചെയ്യുക.
  • അമിതമായ നൈട്രജൻ വളപ്രയോഗം ഒഴിവാക്കുക.
  • ആതിഥേയ വിളകളുടെ പ്രതിരോധം വർദ്ധിപ്പിക്കാൻ, ക്രമക്കേടുകൾ ഭേദഗതി വരുത്തുന്നതിനായി സിലിക്ക പ്രയോഗിക്കുക.
  • പൂവിടുമ്പോഴോ, ധാന്യം നിറയുന്ന അവസരത്തിലോ ഉള്ള മഴ ഒഴിവാക്കുന്ന രീതിയിൽ വിത സമയം ക്രമീകരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക