ആപ്പിൾ

ആപ്പിളിലെ അന്ത്രാക്‌നോസ്

Neofabraea malicorticis

കുമിൾ

ചുരുക്കത്തിൽ

  • ചെറുതും വൃത്താകൃതിയിലുള്ളതും ചുവപ്പ് കലർന്നതോ പർപ്പിൾ നിറത്തിലോ ഉള്ള പാടുകൾ.
  • മുകളിലേക്ക് ചുരുണ്ട അരികുകളോടുകൂടി അഴുകലുകളുടെ വികസനം.
  • അവയുടെ മധ്യത്തിൽ കൊഴുത്ത വെളുത്ത നിറത്തിൽ കുമിൾ വളർച്ച.
  • ഫലങ്ങളിലും ഇലകളിലും തവിട്ട് നിറത്തിലുള്ള പാടുകളും ഭാഗങ്ങളും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ

ആപ്പിൾ

ലക്ഷണങ്ങൾ

ചില്ലകളിലും ശാഖകളിലും അഴുകലുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഫലവൃക്ഷങ്ങളിൽ ആന്ത്രാക്നോസ് ബാധിച്ചതിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണം. പ്രാരംഭ ഘട്ടത്തിൽ, ചെറിയ വൃത്താകൃതിയിലുള്ള പാടുകൾ വികസിക്കുന്നതാണ് ഇതിൻ്റെ സവിശേഷത, ചുവപ്പ് കലർന്ന നിറത്തിലോ പർപ്പിൾ നിറത്തിലോ കാണുന്ന ഈ പാടുകൾ നനഞ്ഞാൽ പ്രത്യേകിച്ചും പ്രകടമാകുന്നതാണ്. അവ വലുതാകുമ്പോൾ, ഓറഞ്ച് മുതൽ തവിട്ട് വരെ നിറത്തിൽ കുറച്ചു നീളമേറിയതും കുഴിഞ്ഞതും ആയി മാറുന്നു. പുറംതൊലി വിഘടിക്കുമ്പോൾ, അരികുകളിൽ വിള്ളലുകൾ വികസിക്കുകയും മുകളിലേക്ക് ചുരുളാൻ തുടങ്ങുകയും ചെയ്യുന്നു. അവയുടെ കേന്ദ്ര ഭാഗത്ത് കൊഴുത്ത വെളുത്ത നിറത്തിലുള്ള കുമിൾ വളർച്ച കാണാൻ കഴിയും. അഴുകൽ ഇളം ചില്ലകളിൽ ചുറ്റി അവയെ നശിപ്പിക്കും. ഇളം ഇലകളിലും കായകളിലും വരെ ബാധിക്കപ്പെട്ട് തവിട്ട് പാടുകളും ഭാഗങ്ങളും വികസിക്കുകയും ചെയ്യും, ഇതാണ് ഫലങ്ങളുടെ കാര്യത്തിൽ സംഭരണ ​​സമയത്ത് "ബുൾസ് ഐ റോട്ട്" എന്ന പ്രത്യേകതയ്ക്ക് കാരണം. പ്രത്യേകിച്ച് രോഗബാധയ്ക്ക് സാധ്യതയുള്ള ഇനങ്ങളിൽ, മരത്തിന്‍റെ ഇലപൊഴിയലിനും ഊർജ്ജസ്വലത കുറയുന്നതിനും കാരണമാകും. ഇത് ഫലങ്ങളുടെ ഗുണനിലവാരക്കുറവിന് കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

വിളവെടുപ്പിനുശേഷം ഒരു ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ സൾഫേറ്റ് പ്രയോഗിക്കുന്നത് അടുത്ത സീസണിൽ ആന്ത്രാക്നോസിന്‍റെ സാധ്യത കുറയ്ക്കും. ഈ സംയുക്തങ്ങൾ വിളവെടുപ്പിന് മുൻപ് ഫലങ്ങളിൽ ബുൾസ്-ഐ റോട്ട് നിയന്ത്രിക്കാൻ ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. നിലവിലുള്ള അഴുകൽ ഉന്മൂലനം ചെയ്യുന്നതിന് പൂർണ്ണമായും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട കുമിൾനാശിനികളൊന്നുമില്ല. എന്നിരുന്നാലും, വിളവെടുപ്പിന് മുമ്പുള്ള പ്രതിരോധ കുമിൾനാശിനി പ്രയോഗങ്ങൾ സംഭരണ ​​സമയത്ത് ഫലങ്ങളിൽ ബുൾസ്-ഐ റോട്ട് കുറയ്ക്കും. വിളവെടുപ്പിനു ശേഷമുള്ള അതേ പ്രയോഗം അടുത്ത സീസണിൽ അഴുകൽ രോഗം കുറച്ചേക്കാം. കപ്റ്റൻ, മാങ്കോസെബ് അല്ലെങ്കിൽ സൈറം അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഈ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

നിയോഫാബ്ര മാലികോർട്ടിസിസ് എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് പ്രധാനമായും കാരണം, എന്നാൽ ഒരേ കുടുംബത്തിലെ മറ്റ് കുമിളുകളും ഇതിൽ ഉൾപ്പെടാം. ബാധിക്കപ്പെട്ട ചെടികളുടെ അവശിഷ്ടങ്ങളിലോ അല്ലെങ്കിൽ മണ്ണിലോ ഇവ അതിജീവിക്കും. ഇടയ്ക്കിടെ മഴലഭ്യതയുള്ള ഈർപ്പമുള്ളതും ഊഷ്മളവുമായ സാഹചര്യങ്ങളിൽ ഇത് ജീവിക്കുന്നു. വസന്തകാലത്ത് ഇവ വളർച്ച പുനരാരംഭിക്കുകയും ബീജകോശങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഈ ബീജകോശങ്ങൾ ജലസേചന ജലം അല്ലെങ്കിൽ മഴവെള്ളം തെറിക്കുന്നതിലൂടെ മറ്റ് മരങ്ങളിലേക്കോ ചെടികളിലേക്കോ എളുപ്പത്തിൽ വ്യാപിക്കുന്നു. ചെറിയ പരിക്കുകളിലൂടെയും അവയ്ക്ക് മരങ്ങളിൽ പ്രവേശിക്കാൻ കഴിയും, പക്ഷേ പരിക്കേൽക്കാത്ത പുറംതൊലിയിലേക്ക് തുളച്ചുകയറാനും ഇവയ്ക്ക് സാധിക്കും. അഴുകൽ 1 വർഷം മാത്രം സജീവമായി വളരുന്നു, പക്ഷേ കുമിളുകൾ 2 മുതൽ 3 വർഷം വരെ ധാരാളം ബീജങ്ങൾ ഉത്പാദിപ്പിക്കുന്നത് തുടരുന്നു. ഇതര ആതിഥേയ വിളകളിൽ മിക്കവാറും പോം (pome) ഫലങ്ങള്‍ , കട്ടിക്കുരുവുള്ള കായകൾ (stone fruits), ഹത്തോൺ, മൗണ്ടൈൻ ആഷ് എന്നിവ ഉൾപ്പെടുന്നു. എല്ലാ ആപ്പിൾ ഇനങ്ങളും രോഗബാധയ്ക്ക് സാധ്യത ഉള്ളവയാണ്. പിയർ മരങ്ങളെയും ഇത് ബാധിച്ചേക്കാം.


പ്രതിരോധ നടപടികൾ

  • അംഗീകൃത രോഗാണു വിമുക്തമായ സ്രോതസുകളില്‍ നിന്ന്, ആരോഗ്യമുള്ള മരങ്ങൾ നടുക.
  • രോഗം വരാനുള്ള സാധ്യത കുറവുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
  • രോഗലക്ഷണങ്ങൾക്കായി പുതിയ മരങ്ങൾ നന്നായി നിരീക്ഷിക്കുക.
  • അഴുകൽ ബാധിച്ച ശാഖകൾ ശൈത്യകാലത്ത് വെട്ടിമാറ്റുക.
  • രോഗം ബാധിച്ച ഭാഗങ്ങളും തടിയും ലക്ഷണങ്ങൾ കണ്ടെത്തിയ ഉടൻ വെട്ടിമാറ്റുക.
  • തോട്ടത്തിൽ നിന്ന് ചെടി അവശിഷ്ടങ്ങൾ നീക്കംചെയ്യുക.
  • തോട്ടത്തിന് ചുറ്റും ഇതര ആതിഥേയവിളകൾ നടരുത്.
  • മികച്ച വളപ്രയോഗത്തിലൂടെയും പുഷ്ടിദായനികളുടെ ഉപയോഗത്തിലൂടെയും മരത്തിന്‍റെ ഊർജ്ജസ്വലത നിലനിർത്തുക.
  • മണ്ണിൽ അനുയോജ്യമായ നീർവാർച്ച ഉറപ്പുവരുത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക