നിലക്കടല

നിലക്കടലയിലെ ആള്‍ട്ടര്‍നേരിയ ഇല പുള്ളി

Alternaria sp.

കുമിൾ

ചുരുക്കത്തിൽ

  • തെളിഞ്ഞ മഞ്ഞ വലയത്താല്‍ ചുറ്റപ്പെട്ട ചെറിയ തവിട്ടു പുള്ളികൾ.
  • ക്ഷതങ്ങൾ മധ്യസിരവരെ വ്യാപിക്കുന്നു.
  • ഇലകൾ അകത്തേയ്ക്ക് ചുരുളുകയും പെട്ടെന്ന് പൊട്ടിപ്പോകുന്നതും ആയി മാറുന്നു.
  • ഇലകളുടെ മഞ്ഞപ്പും വാട്ടവും.
  • ഇലപൊഴിയൽ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നിലക്കടല

ലക്ഷണങ്ങൾ

ഇലകളില്‍ തെളിഞ്ഞ മഞ്ഞ വലയത്താല്‍ ചുറ്റപ്പെട്ട ചെറിയ തവിട്ട് നിറമുള്ള ക്രമരഹിതമായ പുള്ളികളാണ് (ഇലപ്പുള്ളി) എ.അരാക്കിഡീസ് മൂലമുണ്ടാകുന്നത്. ഇലത്തണ്ടുകളുടെ അഗ്രഭാഗത്ത്‌ 'V' ആകൃതിയില്‍ ഇരുണ്ട തവിട്ടു നിറമുള്ള പുഴുക്കുത്തുകളാണ് എ.ടെന്യൂസിമ മൂലമുണ്ടാകുന്നത്, ഇരുണ്ട തവിട്ടു ക്ഷതം ഇലത്തണ്ടിന്റെ നടുഭാഗത്തേക്കും വ്യാപിക്കുകയും ഇല മുഴുവനും പുഴുക്കുത്തു വന്നതായി തോന്നുകയും, ഉള്ളിലേക്ക് ചുരുണ്ട് (ഇല ചുരുക്കം) പെട്ടന്ന് പൊടിയുന്നതാകുകയും ചെയ്യുന്നു. എ.ആള്‍ട്ടര്‍നെറ്റ മൂലമുള്ള ക്ഷതങ്ങള്‍ ചെറുതും, വൃത്താകൃതി മുതല്‍ ക്രമരഹിതമായ ആകൃതിയില്‍ ഇല മുഴുവനും വ്യാപിക്കുതുമാണ്. അവ ആദ്യം വിളറി, വെള്ളം നിറഞ്ഞവയാണ്, പക്ഷേ വലുതാകവേ കോശനാശം വരികയും സമീപ ഞരമ്പുകളെയും ബാധിക്കുകയും (ഇലപ്പുള്ളിയും സിരാ നാശവും) ചെയ്യുന്നു. കേന്ദ്ര ഭാഗം ദ്രുതഗതിയില്‍ ഉണങ്ങുകയും ജീര്‍ണ്ണിക്കുകയും, ഇലയ്ക്ക് കീറിപ്പറിഞ്ഞ ആകാരം നല്‍കി ചെടിയുടെ ഇലപൊഴിയലിലേക്ക് നയിക്കുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗത്തിന് ഫലപ്രദമായ ഇതര ചികിത്സ ഇതുവരെയും കണ്ടെത്തിയിട്ടില്ല. പ്രത്യക്ഷപ്പെട്ടതിനു ശേഷം കോപ്പര്‍ ഓക്സിക്ലോറൈഡ്‌ 3 ഗ്രാം/ 1 ലി. വെള്ളം തളിക്കുന്നത് ഈ രോഗത്തിന് എതിരെ വളരെ ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷം പ്രയോഗിക്കേണ്ട രാസ ചികിത്സകളില്‍ മന്‍കൊസേബ്(3 ഗ്രാം/ 1 ലി. വെള്ളം) എന്നിവ ഇലകളില്‍ തളിക്കുന്നതും ഉള്‍പ്പെടുന്നു.

അതിന് എന്താണ് കാരണം

ആള്‍ട്ടര്‍നരിയ വര്‍ഗ്ഗത്തില്‍പ്പെട്ട മണ്ണിലൂടെ പകരുന്ന മൂന്ന് കുമിളുകള്‍ മൂലമാണ് ഈ രോഗങ്ങള്‍ ഉണ്ടാകുന്നത്. രോഗസംക്രമണത്തിന്‍റെ പ്രാഥമിക ഉറവിടം അണുബാധയേറ്റ വിത്തുകളാണ്. അവ വിതയ്ക്കുകയും പാരിസ്ഥിതിക വ്യവസ്ഥകള്‍ അനുകൂലവുമെങ്കില്‍ കനത്ത നഷ്ടം സംഭവിച്ചേക്കാം. ചെടികള്‍ക്കിടയിലെ രണ്ടാം വ്യാപനം നടക്കുന്നത് കീടങ്ങളിലൂടെയും കാറ്റിലൂടെയുമാണ്‌. 20°C -നു മുകളിലുള്ള താപനില, ഇലകളുടെ ദീര്‍ഘകാല നനവ്‌, ഉയര്‍ന്ന ഈര്‍പ്പം എന്നിവ രോഗം പകരുന്നതിനു അനുകൂലമാണ്. മഴക്കാലത്തിനു ശേഷം നിലക്കടല വിളകളില്‍ ജലസേചനം നടത്തുമ്പോള്‍ ഈ കാര്യങ്ങളെല്ലാം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. രോഗത്തിൻ്റെ നിലനിൽപ്പും തീവ്രതയും അനുസരിച്ച് നിലക്കടലയും കാലിത്തീറ്റയും യഥാക്രമം 22% മുതല്‍ 63% വരെ കുറഞ്ഞേക്കാം.


പ്രതിരോധ നടപടികൾ

  • ആരോഗ്യമുള്ള ചെടിയില്‍ നിന്നുള്ള വിത്തുകളോ, സാക്ഷ്യപ്പെടുത്തിയ രോഗാണുമുക്തമായ വിത്തുകളോ ഉപയോഗിക്കുക.
  • പ്രതിരോധശേഷിയോ സഹനശക്തിയോ ഉള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • കൃഷിയിടത്തില്‍ നിന്നും പാഴ്ചെടികള്‍, ആതിഥ്യമേകുന്ന ഇതര വിളകള്‍, സ്വമേധയ വളരുന്ന ചെടികള്‍ എന്നിവ നീക്കം ചെയ്യുക.
  • രോഗാണുവാഹകര്‍ക്ക് അനുകൂലമായ കാലാവസ്ഥയില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
  • വിതനിലത്തോ കൃഷിയിടത്തിലോ കണ്ടെത്തുന്ന രോഗം ബാധിച്ച ചെടികള്‍ കൈകളാല്‍ പിഴുതെടുത്ത്‌ നശിപ്പിക്കുക.
  • രോഗം ബാധിക്കാൻ സാധ്യതയില്ലാത്ത വിളകളുമായി ഏറ്റവും കുറഞ്ഞത്‌ മൂന്നു വര്‍ഷം മാറ്റകൃഷി നടത്തുവാന്‍ ശുപാര്‍ശ ചെയ്യുന്നു.
  • ഇലപ്പടര്‍പ്പില്‍ നനവുള്ളപ്പോള്‍ കൃഷിയിടത്തില്‍ പണിയെടുക്കുന്നത് ഒഴിവാക്കുക.
  • അവശേഷിച്ച രോഗാണുവാഹികളില്‍ നിന്നും മണ്ണിനെ വിമുക്തമാക്കാൻ ആഴത്തില്‍ ഉഴുതു മറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക