Sphaerulina oryzina
കുമിൾ
ഇലയിലെ നീണ്ട വടുക്കള്‍ 2-10 മി.മി. വരെ നീളത്തിളും സാധാരണയായി 1-1.5 മി.മി.-ല്‍ താഴെ വീതിയിലുമാണ് വളരുന്നത്. ഇലത്തണ്ടിനു സമാന്തരമായാണ് ഇവ വളരുന്നത്. വടുക്കള്‍ക്ക് ബാഹ്യ അതിരിലെത്തുമ്പോള്‍ മങ്ങുന്ന ഇരുണ്ട തവിട്ടു നിറമുള്ള മദ്ധ്യഭാഗമാണുള്ളത്. പോളകളിലെ വടുക്കള്‍ ഇലകളിലെ വടുക്കളുമായി സാമ്യമുള്ളവയാണ്, അതേ സമയം നെല്‍ക്കതിരിലെയും പുറംപാളിയിലെയും വടുക്കള്‍ ചെറുതും കുറുകെ വ്യാപിക്കാന്‍ തുനിയുന്നവയുമാണ്. പ്രതിരോധ ശക്തിയുള്ള ഇനങ്ങളില്‍ വടുക്കള്‍ ചുരുങ്ങിയവും ചെറുതും ബാധിക്കുന്ന മറ്റിനങ്ങളെക്കാള്‍ ഇരുണ്ടവയും ആയിരിക്കും. വളര്‍ച്ചയുടെ മുന്നോട്ടുള്ള ഘട്ടത്തില്‍, പൂവിടുന്നതിന് തൊട്ടു മുമ്പാണ് പുള്ളികള്‍ പ്രത്യക്ഷ്യപ്പെടുന്നത്. ഈ രോഗം നെന്മണികളുടെ പാകമെത്താതെയുള്ള വിളയലിനും വിത്തുകള്‍ക്കും ധാന്യമണികള്‍ക്കും ഊതനിറം കലര്‍ന്ന തവിട്ടു നിറത്തിനും കാരണമായേക്കാം. ചെടികളുടെ കടപുഴകി വീഴലും കാണാന്‍ കഴിയും.
ക്ഷമിക്കണം, സ്ഫെരുലിന ഒരിസിനയ്ക്കെതിരെ ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പൊരുതാനുള്ള എന്തെങ്കിലും മാര്‍ഗ്ഗം അറിയാമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
എപ്പോഴും സാധ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. നെല്ലിന്റെ ഇലയിലെ നേരിയ തവിട്ടു പുള്ളിക്കുത്ത് കൃഷിയ്ക്ക് ഭീഷണിയെങ്കില്‍ പ്രോപികൊനസോള്‍ ചെടി വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തളിക്കുക.
പൊട്ടാസ്യം അഭാവമുള്ള മണ്ണുകളിലും 25−28°C വരെ താപനിലയുള്ള മേഖലകളിലുമാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. നെല്ലിന്റെ വളര്‍ച്ചയുടെ അന്തിമ ഘട്ടങ്ങളില്‍, നെല്‍ക്കതിര്‍ വിരിയാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ഇവയ്ക്കു ആതിഥ്യമേകുന്ന ഇതര ചെടികള്‍ ഈ കുമിളിനെ അതിജീവിക്കാനും പുതിയ നെല്‍ച്ചെടികളെ ബാധിക്കാനും അനുവദിക്കും. പൂങ്കുലകള്‍ വിരിയുന്നത് മുതലാണ് ചെടികള്‍ രോഗബാധയ്ക്ക് വിധേയമാകാന്‍ സാധ്യത കൂടുതല്‍, അങ്ങനെ ചെടികള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തുമ്പോഴേക്കും കേടുപാട് ഗുരുതരമാകുന്നു.