Monographella albescens
കുമിൾ
വളര്‍ച്ചയുടെ ഘട്ടം, ചെടിയുടെ ഇനം, നിബിഡത എന്നിവ അനുസരിച്ച് ഇലപ്പുണ്ണുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. മിക്കവാറും സംഭവങ്ങളില്‍ നരച്ച പച്ച നിറമുള്ള വെള്ളത്തില്‍ കുതിര്‍ന്ന വടുക്കള്‍ ഇലകളുടെ അഗ്രങ്ങളില്‍ വളരാന്‍ തുടങ്ങുന്നു. പിന്നീട്, ഈ വടുക്കള്‍ വ്യാപിക്കുകയും ഇളം തവിട്ടും കടും തവിട്ടും നിറങ്ങള്‍ ഇടവിട്ടുള്ള വളയങ്ങള്‍ പോലെയുള്ള രൂപങ്ങള്‍ ഇലയുടെ അഗ്രഭാഗം മുതല്‍ വ്യാപിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. വടുക്കളുടെ തുടര്‍ച്ചയായ വളര്‍ച്ചയുടെ ഫലമായി ഇലയുടെ വലിയൊരു ഭാഗം വാടുന്നു. രോഗം ബാധിച്ച ഭാഗങ്ങള്‍ ഉണങ്ങി ഇലയ്ക്ക് ഒരു പുണ്ണിന്റെ പ്രതീതി ഉണ്ടാകുന്നു. ചില രാജ്യങ്ങളില്‍ വടുക്കള്‍ വളയങ്ങളായി വികസിക്കുന്നത് അപൂര്‍വ്വമാണ്, പുണ്ണിന്റെ ലക്ഷണം മാത്രം സ്പഷ്ടമാകുന്നു.
ഈ രോഗത്തിനെതിരെ മറ്റിതര ചികിത്സകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.
എപ്പോഴും ലഭ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. തയോഫനെറ്റ് -മീതൈലില്‍ വിത്ത് മുക്കി വയ്ക്കുന്ന ചികിത്സ എം. അല്‍ബെസീന്‍സ് വഴിയുള്ള അണുബാധ കുറയ്ക്കും. കൃഷിയിടത്തില്‍ മന്‍കൊസേബ്, തയോഫനെറ്റ് മീഥൈല്‍ @1.0 ഗ്രാം/ലി. അല്ലെങ്കില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് എന്നിവ എന്നിവ അടിസ്ഥാനമായ കുമിള്‍ നാശിനികള്‍ ഇലകളില്‍ തളിക്കുന്നത് ഇലപ്പുണ്ണിന്റെ ആക്രമണവും കാഠിന്യവും കുറയ്ക്കും. ഈ രാസവസ്തുക്കളുടെ സംയുക്തങ്ങളും ഫലപ്രദമാണ്.
സീസണിന്റെ അവസാന ഘട്ടത്തില്‍ മുതിര്‍ന്ന ഇലകളിലാണ് സാധാരണ രോഗബാധ വര്‍ധിക്കുന്നത്, നനഞ്ഞ കാലാവസ്ഥയും, ഉയര്‍ന്ന നൈട്രജന്‍ വളവും, നെല്‍ച്ചെടികള്‍ തമ്മിലുള്ള ഇടയകലക്കുറവും ഇതിനു അനുകൂലമാണ്. 40 കി.ഗ്രാം /ഹെക്ടര്‍ -നു മുകളിലുള്ള നൈട്രജന്റെ അളവ് ഗുരതരമായ ഇലപ്പുണ്ണിനു വഴി തെളിക്കും. പരിക്ക് പറ്റാത്ത ചെടികളേക്കാള്‍ പരിക്ക് പറ്റിയ ചെടികളിലാണ് ഇത് വളരെ വേഗം വികസിക്കുന്നത്. മുന്‍കാല വിളവെടുപ്പില്‍ നിന്നുള്ള വിത്തുകള്‍, വിളയുടെ കുറ്റികള്‍, എന്നിവയാണ് രോഗബാധയുടെ സ്രോതസുകള്‍. ഇലവാട്ടത്തില്‍ നിന്ന് ഇലപ്പുണ്ണ്‍ തിരിച്ചറിയാന്‍ മുറിച്ചെടുത്ത ഇലകള്‍ 5-10 വരെ മിനിറ്റ് വെള്ളത്തില്‍ താഴ്ത്തി വയ്ക്കുക, ഊറല്‍ പുറത്തു വന്നില്ല എങ്കില്‍ അത് ഇലപ്പുണ്ണാണ് .