നെല്ല്

നെല്ലിലെ ഉദ്ബട്ട രോഗം

Balansia oryzae-sativae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ നെല്‍ക്കതിരിൻ്റെ രൂപവൈകൃതം.
  • മുകളിലെ ഇലകളും ഇലപ്പോളകളും കണ്ടാല്‍ വെള്ളി പോലെ തോന്നുന്ന ഒരു വെളുത്ത കുമിൾ വളർച്ചകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കും.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

നെല്‍ക്കതിരുകള്‍ ആവിര്‍ഭവിക്കുന്ന സമയത്താണ് ലക്ഷണങ്ങള്‍ ആദ്യമായി പ്രത്യക്ഷമാകുന്നത്. രോഗബാധ നാമ്പുകള്‍ ഉള്‍പ്പെടെ ചെടിയുടെ മുഴുവന്‍ ഭാഗത്തെയും ബാധിക്കുന്നതാണ്. രോഗം ബാധിച്ച ചെടികള്‍ സാധാരണ മുരടിക്കുകയും ഒരു വെളുത്ത സവിശേഷ താന്തുജാലത്താല്‍ നെല്‍ക്കതിരുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തിരിക്കും. നെല്‍ക്കതിരുകള്‍ ഒറ്റയായി, നിവര്‍ന്ന് , മലിനമായ നിറത്തോടെ കുഴലുപോലെയുള്ള കമ്പുകള്‍ പോളകളില്‍ നിന്നു പുറത്തു വരുന്നു. മുകളിലെ ഇലകളും പോളകളിലെ ഇലകളും വികൃതമായും വെള്ളി നിറത്തിലും കാണപ്പെടും. വെളുത്ത താന്തുജാലം സിരകള്‍ക്കു നേരെ ഇടുങ്ങിയ വരകള്‍ നിര്‍മ്മിക്കും. രോഗം ബാധിച്ചവയില്‍ നെന്മണികള്‍ ഉണ്ടാകില്ല.

Recommendations

ജൈവ നിയന്ത്രണം

50-54°C ചൂട് വെള്ളത്തില്‍ 10 മിനിറ്റ് വിതയ്ക്കുന്നതിനു മുമ്പ് വിത്തുകള്‍ക്ക് ചൂട് വെള്ള ചികിത്സ നല്കുന്നത് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കും. വിത്തുകളില്‍ സൂര്യപ്രകാശം ഏല്‍പ്പിക്കുന്നതും വിത്തുകളിലുള്ള രോഗാണുക്കളെ നശിപ്പിക്കാന്‍ ഫലപ്രദമാണ്.

രാസ നിയന്ത്രണം

എപ്പോഴും സാധ്യമായ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം പരിഗണിക്കുക. കപ്ട്ടന്‍ അല്ലെങ്കില്‍ തിരാം ഉപയോഗിച്ച് വിത്ത് ചികിത്സ നടത്താം. ഓറിയോഫംഗിന്‍(ഒരു കുമിള്‍നാശിനി ആന്റിബയോട്ടിക്) മന്‍കൊസേബ് എന്നിവയുടെ വിവിധ സംയുക്തങ്ങള്‍ രോഗകാഠിന്യം കുറയ്ക്കുകയും ചിലപ്പോള്‍ വ്യത്യസ്ത നെല്ലിനങ്ങളില്‍ ധാന്യ വിളവ്‌ കൂട്ടുകയും ചെയ്യും. തിരാം മാത്രം അല്ലെങ്കില്‍ അതിനെത്തുടര്‍ന്ന് മറ്റൊരു കുമിള്‍നാശിനി മണ്ണില്‍ പ്രയോഗിക്കുന്നത് വിത്ത് ചികിത്സയേക്കാള്‍ ഉദ്ബട്ട രോഗകാഠിന്യം കുറയ്ക്കുന്നതിനും നെല്ലിന്റെ വിളവ്‌ വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ്.

അതിന് എന്താണ് കാരണം

തെക്കേ ഇന്ത്യയിലെ നിരവധി മേഖലകളില്‍ ഗുരുതരമായ രീതിയില്‍ ഇത് കണ്ടു വരുന്നു. വളരെ നേരത്തെയും വളരെ താമസിച്ചും വിതയ്ക്കുന്ന വിളകളില്‍ ഈ രോഗത്തിന്റെ ആക്രമണം കുറവാണ്. വിത്തുകളിലെയോ ഇലകളിലെയോ വിതയ്ക്കുന്നതിനു മുമ്പ് കൃഷിയിടങ്ങളിലെ രോഗാണുവിന് ആതിഥ്യമേകുന്ന മറ്റു ചെടികളിലോ കുമിളിന്റെ സാന്നിധ്യം. വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങളില്‍ അതിജീവിക്കുന്ന കുമിള്‍ ബീജങ്ങളെ കാറ്റോ വെള്ളമോ ഏറ്റെടുക്കുന്നു. ഇസാക്നെ എലെഗന്‍സ്, സിനാഡോന്‍, ഡാക്റ്റിലോന്‍, പെനിസിറ്റിം എസ് പി., ഇറഗ്രോസ്റിസ്, ടെന്യൂയിഫോലിയ എന്നിവ സമാന ജാതിയിലുള്ള രോഗസാധ്യതയുള്ളവയാണ്. ഊഷ്മളമായ താപനിലയും ഉയര്‍ന്ന ആര്‍ദ്രതയും അതിജീവിക്കുന്നു. ചെടിയുടെ എല്ലാ ഘട്ടങ്ങളെക്കാളും നടുന്ന ഘട്ടത്തിലും തൈകള്‍ വളരുന്ന ഘട്ടത്തിലുമാണ് ബാധിക്കുന്നത്. എന്തായാലും നെല്‍ക്കതിര്‍ ആവിര്‍ഭവിക്കുന്ന സമയത്താണ് ലക്ഷണങ്ങള്‍ ആദ്യമായി പ്രകടമാകുന്നത്.


പ്രതിരോധ നടപടികൾ

  • രോഗവിമുക്തമായ വിത്തുകളും പ്രതിരോധ ശക്തിയുള്ള ഇനങ്ങളും ഉപയോഗിക്കുക.
  • രോഗം ശ്രദ്ധയില്‍പ്പെട്ട കൃഷിയിടത്തില്‍ നിന്നുമുള്ള വിത്തുകള്‍ ഉപയോഗിക്കരുത്.
  • രോഗം ബാധിച്ച നെല്‍ക്കതിരുകള്‍ നിരീക്ഷിച്ച് കൃഷിയിടങ്ങളില്‍ നിന്നു നീക്കം ചെയ്യുക.
  • കാലേകൂട്ടിയോ അല്ലെങ്കില്‍ കുറച്ചു വൈകിയോ വിത്ത് വിതയ്ക്കുക.
  • കൃഷിയിടത്തിലും സമീപത്തുമുള്ള രോഗാണുവിന് ആതിഥ്യമേകുന്ന ഒരേ ഇനത്തില്‍പ്പെട്ട ചെടികള്‍ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക