നെല്ല്

ബക്കാനെയും ചുവടു ചീയലും

Gibberella fujikuroi

കുമിൾ

ചുരുക്കത്തിൽ

  • തൈകളില്‍ കൂടുതലായി കണ്ടു വരുന്ന രോഗമാണ് ബക്കാനെ പക്ഷേ ചെടിയുടെ എല്ലാ വളര്‍ച്ചാഘട്ടത്തിലും ഇത് കാണാന്‍ കഴിയും.
  • തൈകള്‍ അസ്വാഭാവികമായ ഉയരത്തില്‍ വിളറിയ കനം കുറഞ്ഞ വരണ്ട ഇലകളോടെ വളരും.
  • രോഗം ബാധിച്ച ചെടികളുടെ തണ്ടില്‍ തവിട്ടു പുള്ളികള്‍ വളരും.
  • മുകള്‍ ഭാഗത്തെ മുട്ടുകളില്‍ പുതിയ വേരുകള്‍ വളര്‍ന്നു വരും.
  • രോഗം ബാധിച്ച ചെടികളില്‍ ഭാഗികമായി നിറഞ്ഞ നെന്മണികള്‍, തരിശായവ അല്ലെങ്കില്‍ ശൂന്യമായ നെന്മണികള്‍ രൂപപ്പെടും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നെല്ല്

ലക്ഷണങ്ങൾ

തൈകളിലുണ്ടാകുന്ന എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു രോഗമാണ് ബക്കാനെ. പക്ഷേ ഇത് ചെടിയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും കാണാന്‍ കഴിയും. ചെടികളില്‍ കുമിള്‍ ബാധിക്കുന്നത് വേരുകളിലൂടെയോ ചുവടു ഭാഗത്ത്‌ കൂടിയോ ആണ്. അതിനുശേഷം തണ്ടിലൂടെ ചെടിക്കുള്ളില്‍ ഏതെങ്കിലും ഒരു ഭാഗത്ത്‌ വളരുന്നു. രോഗബാധയുടെ ആദ്യ ഘട്ടങ്ങള്‍ തരണം ചെയ്‌താല്‍, തൈകള്‍ അസ്വാഭാവികമായ ഉയരത്തില്‍(സാധാരണ ഏതാനും ഇഞ്ചുകള്‍) വിളറിയ കനം കുറഞ്ഞ വരണ്ട ഇലകളോടെയും കുറഞ്ഞ മുളകളോടെയും വളരും. തണ്ടിന്‍റെ ഉള്‍ഭാഗം അഴുകുകയും മേല്‍ ഭാഗത്തെ ഇടമുട്ടുകളില്‍ പുതിയ വേരുകള്‍ വളര്‍ന്നും വരുകയും ചെയ്യും. രോഗം ബാധിച്ച ചെടികളുടെ തണ്ടുകളില്‍ തവിട്ടു പുള്ളികള്‍ വളരും. മൂപ്പെത്തുന്ന കാലം വരെ അതിജീവിച്ചാല്‍ അവയില്‍ ഭാഗികമായി നിറഞ്ഞ നെന്മണികള്‍, തരിശായവ അല്ലെങ്കില്‍ ശൂന്യമായ നെന്മണികള്‍ എന്നിവ ഉണ്ടാകും. ഇങ്ങനെയുള്ള ചെടികളില്‍ പാര്‍ശ്വഭാഗത്തെ ഇലകള്‍ അവയുടെ ഉയര്‍ന്നതും സമാന്തരവുമായ വിന്യാസത്താല്‍ വ്യക്തമായി കാണാന്‍ കഴിയും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ രോഗത്തിന് ജൈവ ചികിത്സ ഒന്നും തന്നെ നിലവിലുള്ളതായി അറിയില്ല. ആരോഗ്യമുള്ള വിത്തുകള്‍ക്കിടയില്‍ നിന്നു ഭാരം കുറഞ്ഞ വിത്തുകള്‍ (രോഗം ബാധിച്ചവ) കുതിര്‍ത്ത് വേര്‍തിരിക്കുന്നതിന് ഉപ്പുവെള്ളം ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. ട്രിഫ്ലുമിസോള്‍, പ്രോപികൊണാസോള്‍, പ്രോക്ലോറാസ് (തനിച്ച് അല്ലെങ്കില്‍ തിറത്തിനൊപ്പം) എന്നിവ അടങ്ങിയ കുമിള്‍നാശിനി ലായനിയില്‍ അഞ്ച് മണിക്കൂര്‍ വിത്ത് കുതിര്‍ക്കുന്നതും ഫലപ്രദമായി കണ്ടുവരുന്നുണ്ട്. സോഡിയം ഹൈപ്പോക്ലോറൈറ്റ് (ബ്ലീച്ച്) ഉപയോഗിച്ച് വിത്ത് ചികിത്സിക്കുന്നത് രോഗ സാധ്യത കുറയ്ക്കാന്‍ ഫലപ്രദമാണ്. പുഷ്പിക്കുന്ന ഘട്ടത്തില്‍ മുകളില്‍ പറഞ്ഞ മിശ്രിതങ്ങള്‍ ആഴ്ചയില്‍ രണ്ട് തവണ തളിക്കുന്നതിന് രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.

അതിന് എന്താണ് കാരണം

ബക്കാനെ വിത്തിലൂടെ പകരുന്ന ഒരു കുമിള്‍ രോഗമാണ്. ഉപദ്രവമുണ്ടായ വിത്തുകള്‍ (അതായത്, കുമിള്‍ ബീജങ്ങളാല്‍ പൊതിഞ്ഞ വിത്തുകള്‍) ഉപയോഗിക്കുന്നതിലൂടെയാണ് ഈ രോഗം കൂടുതല്‍ വ്യാപിക്കുന്നത് പക്ഷേ , ചെടിയിലും മണ്ണിലും നിലവിലുള്ള രോഗാണുക്കള്‍ മൂലവും രോഗം ബാധിച്ചേക്കാം. വിളവെടുപ്പ് പോലെ കൃഷിയിടങ്ങളിലെ പണികള്‍ മൂലവും ബക്കാനെ പടര്‍ന്നേക്കാം. അണുബാധയുണ്ടായ ചെടികള്‍ കുമിള്‍ ബീജങ്ങളെ ആരോഗ്യമുള്ള വിത്തുകളിലേക്ക് പടര്‍ത്തും. കൂടാതെ കുമിള്‍ ബാധിച്ച വിത്തുകളെ വെള്ളത്തില്‍ കുതിര്‍ക്കുന്നതും കാരണമാണ്. 30 മുതല്‍ 35°C വരെയുള്ള ഉയര്‍ന്ന താപനില ഈ രോഗത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • രോഗസാന്നിധ്യം കുറയ്ക്കുന്നതിനായി ശുചിത്വമുള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ലഭ്യമാണോ എന്ന് നോക്കുക.
  • തൈകള്‍ നിരീക്ഷിച്ച് വിളറിയതും ചെമ്പിച്ചതുമായ ചെടികള്‍ ഒഴിവാക്കുക.
  • നൈട്രജന്‍ സമ്പുഷ്ടമായ വളങ്ങളുടെ അധിക വളപ്രയോഗം ഒഴിവാക്കുക.
  • മണ്ണിനു അള്‍ട്രാവയലറ്റ് രശ്മികള്‍ ലഭിക്കുന്നതിനു നടീലിനു മുമ്പായി ആഴത്തില്‍ ഉഴുതു മറിക്കുക.
  • വിതയ്ക്കുന്നതിനു മുന്നോടിയായി മുന്‍കാല വിളയുടെ കുറ്റികള്‍ നശിപ്പിക്കാന്‍ ആഴത്തില്‍ ഉഴുതുമറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക