നെല്ല്

നെല്ലിലെ തണ്ട് ചീയല്‍

Magnaporthe salvinii

കുമിൾ

ചുരുക്കത്തിൽ

  • പുറംഭാഗത്തെ ഇലപ്പോളയില്‍ ചെറിയ, ക്രമരഹിതമായ കറുത്ത ക്ഷതങ്ങൾ.
  • ക്ഷതങ്ങൾ വലുതാകുന്നു.
  • ഇടമുട്ടുകൾ അഴുകി വീഴുന്നു.
  • ചെടി മറിഞ്ഞു വീഴൽ, നിറയാത്ത കതിര്, ചോക്കുപൊടിപോലെയുള്ള വസ്തു നിറഞ്ഞ നെന്മണികൾ, നാമ്പുകളുടെ നാശം.
  • ബാധിക്കപ്പെട്ട ശൂന്യമായ തണ്ടുകളുടെ ഉള്ളിൽ ഇരുണ്ട-ചാരനിറമുള്ള കുമിൾ വളർച്ചകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നെല്ല്

ലക്ഷണങ്ങൾ

മുളപൊട്ടല്‍ കാലം കഴിഞ്ഞാണ് ലക്ഷണങ്ങള്‍ സാധാരണ ദൃശ്യമാകുന്നത്. ജലനിരപ്പിനോട് ചേര്‍ന്ന ഇലപ്പോളയില്‍ കാണുന്ന ക്രമരഹിതമായ കറുത്ത വടുക്കളാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം പുരോഗമിക്കവേ, വടുക്കള്‍ വലുതായി തവിട്ടു കലര്‍ന്ന കറുപ്പ് നിറത്തോടെ ആന്തരിക ഇലപ്പോളയിലേക്കും തണ്ടിലേക്കും തുളഞ്ഞു കയറും. തണ്ടിലെ ഒന്നോ രണ്ടോ ഇടമുട്ടുകള്‍ ക്രമേണ അഴുകി ഒടിഞ്ഞു വീഴും (പുറം തൊലി മാത്രം കേടു പറ്റാതെ നിലനില്‍ക്കും), ക്രമേണ കടപുഴകി വീഴ്ച, ശൂന്യമായ കതിരുകള്‍, ചോക്ക് പൊടി പോലെയുള്ള വസ്തു നിറഞ്ഞ നെന്മണികള്‍ അല്ലെങ്കില്‍ നാമ്പുകളുടെ നാശം എന്നിവയും ഉണ്ടാകുന്നു. ഇരുണ്ട ചാര നിറത്തിലുള്ള കുമിൾ വളർച്ച, ഉള്‍ഭാഗം പൊള്ളയായ രോഗം ബാധിച്ച തണ്ടുകളില്‍ ചെറിയ കറുത്ത കുമിൾ ഘടനകൾ പറ്റിയിരിക്കുന്ന ഉള്‍ഭാഗത്ത്‌ കാണാന്‍ കഴിയും.

ശുപാർശകൾ

ജൈവ നിയന്ത്രണം

തണ്ട് ചീയല്‍ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളില്‍ നല്ല രീതിയിലുള്ള കൃഷിയിട പരിചരണം, ശത്രു ജീവികളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. വാലിഡേമൈസിൻ അല്ലെങ്കിൽ ഹെക്സകൊണസോൾ (2 മിലി/ലി), പ്രോപികൊനസോള്‍ (1 മിലി/ലി) അല്ലെങ്കില്‍ തയോഫനെറ്റ് മീതൈല്‍ (1.0 ഗ്രാം/ലി) അടിസ്ഥാനമാക്കിയ രാസവസ്തുക്കൾ മേൽപറഞ്ഞ അളവിൽ മുളപൊട്ടലിൻ്റെ മദ്ധ്യഘട്ടം മുതല്‍ 15 ദിവസത്തെ ഇടവേളകളില്‍ തളിച്ചോ അല്ലെങ്കിൽ രോഗാരംഭത്തില്‍ പ്രയോഗിച്ചോ തണ്ട് ചീയല്‍ ആക്രമണം കുറയ്ക്കാന്‍ കഴിയും.

അതിന് എന്താണ് കാരണം

മാഗ്നപോര്‍തെ സാല്‍വിനി എന്ന കുമിള്‍ ആണ് ലക്ഷണങ്ങള്‍ക്ക് കാരണം. നിര്‍ജ്ജീവമായ ചെടികളുടെ കോശങ്ങളിലോ മണ്ണിലോ ആണ് അവ ശൈത്യകാലം അതിജീവിക്കുന്നത്‌. പിന്നീട്, അനുകൂല സാഹചര്യങ്ങളില്‍ (ഉയര്‍ന്ന ആര്‍ദ്രത, ഉയര്‍ന്ന നൈട്രജന്‍ വളപ്രയോഗം) ഇവയുടെ ബീജങ്ങള്‍ മഴത്തുള്ളികളിലൂടെയും ജലസേചനത്തിലൂടെയും വ്യാപിക്കുന്നു. ഇലകളിലെത്തുന്ന ഇവ പുറമേ പറ്റിപ്പിടിച്ച് ഇലയുടെ പുറം തൊലിയുടെ പുറമെയുള്ള നേര്‍ത്തപാളി തുരന്ന് ഒരു കുഴല്‍ ഉണ്ടാക്കുന്നു. കീടങ്ങളുടെ ആക്രമണം മൂലമോ തെറ്റായ കൃഷി രീതികള്‍ മൂലമോ മുറിവുകളുണ്ടായ ചെടികളില്‍ ഈ നടപടികള്‍ സുഗമമായി നടക്കുന്നു. വിള മൂപ്പെത്തുന്നതോടെ രോഗ കാഠിന്യം കൂടുന്നു. ഉഷ്ണമേഖല പ്രദേശങ്ങളില്‍ വിളവെടുപ്പിനു ശേഷം ആര്‍ദ്രത കൂടുന്ന സന്ദര്‍ഭങ്ങള്‍ ഈ കുമിളിൻ്റെ ജിവിത ചക്രത്തിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • നടുന്ന സമയത്ത് ചെടികളുടെ നിബിഡത കുറയ്ക്കണം.
  • നൈട്രജന്റെ അളവ് കുറച്ച് പല തവണകളായി പ്രയോഗിക്കുക.
  • മണ്ണിലെ പിഎച്ച് മൂല്യം നിലനിര്‍ത്താന്‍ പൊട്ടാഷിന്റെ അളവ് കൂട്ടുക.
  • കൃഷിയിടത്തിലും സമീപത്തുമുള്ള കളകള്‍ നിയന്ത്രിക്കുക.
  • വിളവെടുപ്പിനു ശേഷം വിള അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിച്ച് നശിപ്പിക്കുക, മാത്രമല്ല വൈക്കോല്‍ അഴുകാന്‍ അനുവദിക്കാതിരിക്കുക.
  • ഇതര മാര്‍ഗ്ഗമായി നെല്‍ച്ചെടികള്‍ തറനിരപ്പില്‍ മുറിച്ചെടുക്കുകയും വിളവെടുപ്പിനു ശേഷം വൈക്കോല്‍ കൃഷിയിടത്തില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യണം.
  • അവശിഷ്ടങ്ങള്‍ മണ്ണില്‍ ആഴത്തില്‍ ഉഴുതുമറിക്കുന്നതാണ് മറ്റൊരു മാര്‍ഗ്ഗം.
  • ജലസേചന ജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.
  • കൃഷിയിടം ഏതാനും മാസങ്ങളോ ഒരു വര്‍ഷമോ തരിശിടണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക