ഉഴുന്ന് & ചെറുപയർ

ഉഴുന്നിലെ ആന്ത്രാക്‌നോസ്

Colletotrichum lindemuthianum

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിലും, തണ്ടുകളിലും, ഇലഞെട്ടുകളിലും, വിത്തറകളിലും ചെറിയ, ക്രമരഹിതമായ മഞ്ഞ മുതൽ തവിട്ടു നിറം വരെയുള്ള വെള്ളത്തിൽ കുതിർന്ന പാടുകൾ.
  • ഈ പാടുകൾ ഒന്നുചേർന്ന് മഞ്ഞ, ഓറഞ്ച്, അല്ലെങ്കിൽ തെളിഞ്ഞ ചുവപ്പ് നിറത്തോടെയുള്ള അരികുകളും ഇരുണ്ട മധ്യഭാഗവുമുള്ള കുഴിഞ്ഞ ക്ഷതങ്ങളായി മാറുന്നു.
  • തണ്ടുകളിലും, ഇലഞെട്ടിലും അഴുകലുകൾ കാണപ്പെടുകയും പിന്നീട് ഇല പൊഴിയുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉഴുന്ന് & ചെറുപയർ

ലക്ഷണങ്ങൾ

വളർച്ചയുടെ ഏത് ഘട്ടങ്ങളിലും അണുബാധ ഉണ്ടായേക്കാം, മാത്രമല്ല അത് ഇലകളിലോ, തണ്ടിലോ, ഇലഞെട്ടുകളിലോ, വിത്തറകളിലോ ദൃശ്യമാകും. രോഗബാധിതമായ വിത്തുകൾ ഉപയോഗിച്ചാലോ, ബീജാങ്കുരണത്തിനു ശേഷം രോഗം ബാധിച്ചാലോ തൈച്ചെടികളിൽ സൂക്ഷ്മമായ തുരുമ്പ് പാടുകൾ കാണപ്പെടുകയും ഇവ സാവധാനം വലുതായി കണ്ണിൻ്റെ രൂപത്തിലുള്ള അടയാളമായി, അവസാനം ഉണങ്ങുന്നു. മുതിർന്ന ചെടികളിൽ, പ്രാരംഭ ലക്ഷണങ്ങൾ ക്രമമില്ലാതെ ചെറിയ ഇരുണ്ട തവിട്ടു നിറമോ കറുപ്പ് നിറമോ ഉള്ള വെള്ളത്തിൽ കുതിർന്ന പാടുകളായി പ്രത്യക്ഷപ്പെടുന്നു, ഇത് കൂടുതലും ഇലകളുടെ അടിവശത്തും അല്ലെങ്കിൽ ഇലഞെട്ടുകളിലുമാണ് കാണപ്പെടുന്നത്. കുറെ കഴിഞ്ഞ്, മഞ്ഞയോ ഓറഞ്ചോ തിളങ്ങുന്ന ചുവപ്പോ നിറത്തോടെയുള്ള അരികുകളോടെ ഇരുണ്ട കേന്ദ്രഭാഗവുമുള്ള കുഴിഞ്ഞ ക്ഷതങ്ങളായി ഈ പാടുകൾ വളരുന്നു, മാത്രമല്ല ഇത് ഇലകളുടെ മുകൾവശത്തും പ്രത്യക്ഷപ്പെടും. വിത്തറകളിൽ തുരുമ്പു നിറത്തിലുള്ള ക്ഷതങ്ങളും ചിലപ്പോൾ ചുരുങ്ങി ഉണങ്ങിയും കാണപ്പെടും. അത്യധികമായി ബാധിക്കപെട്ടാൽ, ബാധിക്കപെട്ട ഭാഗങ്ങൾ ഉണങ്ങി കൊഴിഞ്ഞുപോകും. തണ്ടിലും ഇലഞെട്ടുകളിലും രൂപം കൊള്ളുന്ന അഴുകലുകൾ ഇലപൊഴിയുന്നതിന് കാരണമാകുന്നു.

Recommendations

ജൈവ നിയന്ത്രണം

അണുബാധയെ നിയന്ത്രിക്കാൻ ജൈവിക ഏജന്റുകൾ സഹായിച്ചേക്കാം. ട്രൈക്കോഡെർമ ഹർസിയാനം എന്ന കുമിളും, സ്യുഡോമോണാസ് ഫ്ലുറെസെൻസസ് എന്ന ബാക്റ്റീരിയയും വിത്തുകളുടെ പരിചരണത്തിന് ഉപയോഗിച്ചാൽ അവ കോളേറ്റോട്രിക്കം ലിൻഡെമുതിയാനം എന്ന കുമിളിനെതിരെ പ്രവർത്തിക്കുന്നു. കോപ്പർ ഓക്സിക്ലോറൈഡ് അടിസ്ഥാനമാക്കിയ കുമിള്നാശിനി 3 ഗ്രാം/ ലിറ്റർ എന്ന തോതിൽ 15 ദിവസങ്ങളുടെ ഇടവേളകളിൽ തളിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കാലാവസ്ഥ സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ, ഈ രോഗത്തിനെതിരെയുള്ള രാസ പരിചരണം പലപ്പോഴും സാമ്പത്തികപരമായി വിജയകരമായിരിക്കില്ല. വിത്തുകൾ ഉചിതമായ കുമിൾനാശിനികളിൽ മുക്കിവച്ച് പരിചരിക്കാം, ഉദാഹരണത്തിന് തൈറം 80% WP @ 2 ഗ്രാം/ ലിറ്റർ , അല്ലെങ്കിൽ ക്യാപ്റ്റൻ 75 WP @ ഒരു ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം. ഫോൽപെട്, മാങ്കോസെബ്, തയോഫാനേറ്റ് മീതൈൽ (0.1%) അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ കുമിള്നാശിനികളിൽ ഉൾപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് 3 ഗ്രാം/ ലിറ്റർ എന്ന തോതിൽ 15 ദിവസങ്ങളുടെ ഇടവേളകളിൽ തളിക്കുക.

അതിന് എന്താണ് കാരണം

കോളേറ്റോട്രിക്കം ലിൻഡെമുതിയാനം എന്ന കുമിൾ മണ്ണിലും രോഗബാധിതമായ വിത്തുകളിലും ചെടികളുടെ അവശിഷ്ടങ്ങളിലും അതിജീവിക്കുന്നു. ഇത് ഇതര ആതിഥേയ വിളകളിൽ ശൈത്യകാലം അതിജീവിക്കുന്നു. ബീജങ്ങൾ മുളച്ച തൈച്ചെടികളിലേക്ക് മഴയിലൂടെയോ, മഞ്ഞിലൂടെയോ, ഇലകൾ നനഞ്ഞിരിക്കുമ്പോൾ കൃഷിയിടത്തിലെ പണികൾ നടക്കുമ്പോഴോ വ്യാപിക്കുന്നു. അതിനാൽ മഴയിൽ നിന്നോ മഞ്ഞിൽ നിന്നോ ഇലകൾ നനഞ്ഞിരിക്കുമ്പോൾ കൃഷിയിടത്തിലെ പണികൾ (തൊഴിലാളികൾ, മറ്റ് കാർഷിക പരിചരണങ്ങൾ മുതലായവ) നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. തണുത്തതോ മിതമായതോ ആയ താപനില (13 -21°C), അടിക്കടിയുള്ള മഴ എന്നിവ കുമിളുകൾക്കും അവയുടെ വ്യാപനത്തിനും അനുകൂലമാകുകയും, ബാധിപ്പിൻ്റെ തീവ്രത കൂടുന്നതിനും കാരണമാകുന്നു.


പ്രതിരോധ നടപടികൾ

  • രോഗാണു വിമുക്തമായ സാക്ഷ്യപ്പെടുത്തിയ വിത്തുകൾ ഉപയോഗിക്കുക.
  • മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന സഹിഷ്ണുതയുള്ള അല്ലെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക.
  • രോഗത്തിന്‍റെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ചെടികളും കൃഷിയിടങ്ങളും നിരീക്ഷിക്കുക.
  • കൃഷിയിടങ്ങളിൽ കളകളുടെ അമിതമായ വളർച്ച (കളകൾ രോഗാണുക്കൾക്ക് ആശ്രയമേകിയേക്കും) ഒഴിവാക്കുക.
  • കൃഷിയിടങ്ങളിൽ നല്ല ശുചിത്വം പാലിക്കുക.
  • ഇലകളിൽ നനവുള്ളപ്പോൾ കൃഷിയിടങ്ങളിൽ പണിയെടുക്കുന്നത് ഒഴിവാക്കുക, മാത്രമല്ല താങ്കളുടെ കാർഷിക ഉപകരണങ്ങളും ആയുധങ്ങളും വൃത്തിയായി സൂക്ഷിക്കുക.
  • രോഗാണുക്കൾക്ക് ആതിഥ്യമേകാത്ത വിളകളുമായി ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും വിള പരിക്രമം നടത്തുക.
  • വിളവെടുപ്പിന് ശേഷം ചെടികളുടെ അവശിഷ്ടം നീക്കം ചെയ്യുകയോ കത്തിച്ച് കളയുകയോ വേണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക