Kabatiella zeae
കുമിൾ
വളരെച്ചെറിയ, വെള്ളം നിറഞ്ഞ ഉരുണ്ട വടുക്കള്‍ താഴ്ഭാഗത്തെ ഇലകളില്‍ പ്രത്യക്ഷപ്പെടുന്നു. ഈ വടുക്കള്‍ കരുവാളിച്ച കേന്ദ്ര ഭാഗത്തോടും ഇരുണ്ട തവിട്ടു നിറമുള്ള അരികുകളോടെയും വലിയ മഞ്ഞ വളയങ്ങളോടെയും "കണ്ണുകള്‍" പോലെ വളരുന്നു. ഇവ പിന്നീട് ഒരുമിച്ചു ചേര്‍ന്ന് വിളറിയതോ മൃതമോ ആയ കോശങ്ങളുടെ പാടുകളായി മാറുന്നു. മുതിര്‍ന്ന ഇലകളില്‍ വടുക്കള്‍ വളരെ സാധാരണമാണ്, പക്ഷേ ചോളപ്പോളകളിലും പുറംതൊലിയിലും കാണാന്‍ കഴിയും.
ക്ഷമിക്കണം, കബാറ്റിയേല സീ കുമിളിനെതിരായി ഞങ്ങള്‍ക്ക് ജൈവശാസ്ത്രപരമായ ചികിത്സകള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. വിളവിന്റെ സാധ്യത, വിളവിന്റെ മൂല്യം, കുമിള്‍ നാശിനിയുടെ വില എന്നിവയുമായി കുമിള്‍നാശിനി ചികിത്സയുടെ അനുകൂല പ്രതികൂല കാര്യങ്ങള്‍ തട്ടിച്ചുനോക്കണം. കുമിള്‍നാശിനി ചികിത്സകളില്‍ മന്‍കൊസേബ്, പ്രോപികൊനസോള്‍, ക്ലോറോതലോനില്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ സംയുക്തങ്ങള്‍ ഉപയോഗിച്ചുള്ള വിത്ത് ചികിത്സയും പരിഗണിക്കാവുന്നതാണ്.
ഈ കുമിള്‍ മണ്ണിലെ ചോള അവശിഷ്ടങ്ങളില്‍ മാത്രമല്ല അതിജീവിക്കുന്നത്, അവയെ വിത്തുകളിലും കാണാന്‍ കഴിഞ്ഞേക്കാം. വസന്തകാലത്ത്, ഇവ കാറ്റിലൂടെയോ മഴത്തുള്ളികളിലൂടെയോ പുതിയ വിളകളിലേക്ക് പകരുന്ന ബീജങ്ങളെ ഉത്പാദിപ്പിക്കാന്‍ ആരംഭിക്കുന്നു. രണ്ടാമത്തെ സംക്രമണം കാറ്റിലൂടെയും വെള്ളത്തുള്ളികളിലൂടെയും ഒരു ചെടിയില്‍ നിന്നും മറ്റൊരു ചെടിയിലേക്ക് പകരുന്നതാണ്. ഇലയുടെ നനവ്, കുളിര്‍മ്മയുള്ള താപനിലകള്‍, പതിവായ മഴ അല്ലെങ്കില്‍ മഞ്ഞ് എന്നിവ ഈ രോഗം പൊട്ടിപ്പുറപ്പെടാന്‍ അനുകൂലമാണ്. അതെ സമയം മറുഭാഗത്ത് ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ അവയുടെ പുരോഗതി തടയും. ഒറ്റവിള കൃഷി ചെയ്യുന്നതും കുറഞ്ഞ കാര്‍ഷിക പരിപാലനവും കുമിളിന്റെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകങ്ങളാണ്. പൂവിടല്‍ ഘട്ടത്തിലോ ചോളം പാകമാകുന്ന ഘട്ടത്തിലോ കുമിള്‍ ചെടിയുടെ മുകള്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നാല്‍ ചെടിയുടെ ഉത്പാദനക്ഷമതയും വിളവും കുറയും.