Phytophthora sojae
കുമിൾ
വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍, വിത്തുകൾ അഴുകുന്നതിനോ അല്ലെങ്കിൽ തൈച്ചെടികളുടെ നാശത്തിനോ കുമിളുകൾ കാരണമാകുന്നു. വളര്‍ച്ചയുടെ മുന്നോട്ടുള്ള ഘട്ടങ്ങളില്‍, രോഗബാധയുള്ള ചെടികളില്‍ വേരുകള്‍ മുതല്‍ തണ്ടിൻ്റെ മധ്യഭാഗം വരെ ദീര്‍ഘിച്ച നീണ്ട തവിട്ടുനിറത്തിലുള്ള സവിശേഷമായ ക്ഷതങ്ങൾ വികസിക്കുന്നു. പ്രധാന വേരിൻ്റെയും തണ്ടിൻ്റെയും ആന്തരിക കലകളിലെ കേടുപാടുകള്‍ മൂലം ഇലകള്‍ മഞ്ഞ നിറമായി വാടി ക്രമേണ നശിക്കുന്നു, പക്ഷേ ഇവ തണ്ടില്‍ നിന്ന് വേര്‍പെടുന്നില്ല. ആദ്യ ലക്ഷണങ്ങള്‍ സാധാരണയായി വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള നിബിഡമായ മണ്ണില്‍, കനത്ത മഴയ്ക്ക് ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷമാണ് പ്രത്യക്ഷപ്പെടുന്നത്. രോഗബാധ സംശയിക്കപ്പെടുന്ന ഇനങ്ങളിൽ, ഈ രോഗം ഗുരുതരമായ നഷ്ടത്തിന് കാരണമാകുന്നു.
നാളിതുവരെ, ഈ രോഗത്തിന് ഇതര പരിചരണ മാര്‍ഗ്ഗങ്ങള്‍ ലഭ്യമല്ല.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. പി. സോജെയെ നിയന്ത്രിക്കാന്‍ കുമിള്‍ നാശിനികള്‍ ഉപയോഗിച്ചുള്ള വിത്ത് പരിചരണം മാത്രമാണ് നിലവിലുള്ള രാസപരിചരണ രീതികൾ. മെഫനോക്സം, മെറ്റലക്സില്‍ എന്നിവ വിത്ത് പരിചരണത്തിനായി ഉപയോഗിക്കാം. ചില സംഭവങ്ങളില്‍, ഈ കുമിള്‍നാശിനികളോട് പ്രതിരോധം കണ്ടെത്തിയിട്ടുണ്ട്. കോപ്പര്‍ ഓക്സിക്ലോറൈഡ് (ഒരു ലിറ്റര്‍ വെള്ളത്തിൽ 3ഗ്രാം) പലപ്പോഴും ഒരു ആന്റിബയോട്ടിക്കുമായി ചേര്‍ത്ത് (സ്ട്രെപറ്റോമൈസിന്‍) മണ്ണ് കുതിര്‍ക്കുന്നതും ഫലപ്രദമാണ്.
ഫൈറ്റോഫ്തോറ സോജെ മണ്ണിലൂടെ പകരുന്ന രോഗാണുവാണ്, ഇവയ്ക്ക് ചെടിയുടെ അവശിഷ്ടങ്ങളിലും വിത്തുകളിലും അതി ശൈത്യകാലത്തുപോലും നിരവധി വർഷങ്ങൾ അതിജീവിക്കാൻ കഴിയും. സാഹചര്യങ്ങൾ ഇവയുടെ വികസനത്തിന് അനുകൂലമാണെങ്കിൽ (മണ്ണിലെ ഉയര്‍ന്ന ഈര്‍പ്പവും 25 മുതല്‍ 30°C എന്ന അനുകൂലമായ താപനിലയും) , ഇത് സീസൺ മുഴുവനും വേരുകളിലൂടെ ചെടികളെ ബാധിച്ചേക്കാം. ആദ്യ ലക്ഷണങ്ങള്‍ കഠിനമായ മഴയ്ക്ക് ശേഷമാണ് പ്രത്യക്ഷപ്പെടുന്നത്. ബാധിക്കപ്പെട്ട ചെടികള്‍ കൃഷിയിടങ്ങളില്‍ അങ്ങിങ്ങായി കാണപ്പെടും, അല്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളിലും മോശമായ നീര്‍വാര്‍ച്ചയുള്ള പ്രദേശങ്ങളിലും ഒരു ഭാഗം മുഴുവന്‍ തരിശാക്കും.