Macrophomina phaseolina
കുമിൾ
വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും ഈ രോഗം വികസിച്ചേക്കാം, പക്ഷേ പൂവിടല്‍ ഘട്ടത്തിൻ്റെ ആരംഭത്തിലാണ് ചെടികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടാൻ സാധ്യതയുള്ളത്. ദീര്‍ഘകാലത്തെ ഊഷ്മളമായ, വരണ്ട കാലാവസ്ഥയിലാണ് ലക്ഷണങ്ങള്‍ സാധാരണയായി ദൃശ്യമാകുന്നത്. ഊര്‍ജ്ജസ്വലത കുറഞ്ഞ ചെടികള്‍ ദിവസത്തെ ചൂട് കൂടിയ മണിക്കൂറുകളില്‍ വാടാന്‍ തുടങ്ങുന്നു, രാത്രിയില്‍ ഇവ ഭാഗികമായി പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു. തളിരിലകള്‍ മഞ്ഞ നിറമായി മാറാൻ തുടങ്ങുന്നു, മാത്രമല്ല വിത്തറകൾ നിറയുന്നില്ല. ആന്തരിക കലകളിലെ ചുവപ്പ് കലര്‍ന്ന തവിട്ട് നിറംമാറ്റമാണ്, വേരുകളിലെയും തണ്ടിലെയും അഴുകലിൻ്റെ സവിശേഷത. തണ്ടിൻ്റെ ചുവട്ടില്‍ ക്രമരഹിതമായി വ്യാപിച്ച കറുത്ത പുള്ളികള്‍ കുമിള്‍ വളര്‍ച്ചയുടെ മറ്റൊരു ലക്ഷണമാണ്.
ട്രൈക്കോഡര്‍മ ഇനങ്ങളിൽപ്പെട്ട പരാദ കുമിള്‍ മറ്റു കുമിളുകളിൽ ആഹരിക്കും, അവയില്‍ മാക്രോഫോമിന ഫസിയോലിനയും ഉള്‍പ്പെടുന്നു. ട്രൈക്കോഡര്‍മ വിരിഡെ (5 കിലോഗ്രാം 250 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് അല്ലെങ്കില്‍ കാലിവളത്തിൽ സമ്പുഷ്ടമാക്കി) വിതയ്ക്കുന്ന സമയത്ത് മണ്ണില്‍ പ്രയോഗിക്കുന്നത് രോഗത്തിൻ്റെ അനന്തരഫലങ്ങള്‍ സാരമായി കുറയ്ക്കും. ഈ കുമിളിനെ നിയന്ത്രിക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങളില്‍ റൈസോബിയം ഇനങ്ങളിലുള്ള ബാക്ടീരിയയുടെ ഉപയോഗം ഉള്‍പ്പെടുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കറുത്ത അഴുകലിന് സ്ഥിരമായ നിയന്ത്രണം നല്‍കുന്ന വിത്തുകളോ, ഇലകളിൽ തളിച്ചോ പരിചരിക്കുന്നതുനുള്ള കുമിള്‍നാശിനികൾ ഇല്ല. മന്‍കൊസേബ് @ ഒരു കിലോഗ്രാം വിത്തിന് 3 ഗ്രാം എന്ന കണക്കില്‍ വിത്തുകൾ പരിചരിക്കുന്നത്, വിതക്കുന്ന സമയത്ത് രോഗാണുക്കളുടെ അളവ് കുറയ്ക്കുന്നതിനായി ആലോചിക്കാം. ഒരു ഹെക്ടറിന് 80 കിലോഗ്രാം എംഓപി രണ്ടു തവണകളായി പ്രയോഗിക്കുന്നതും ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കും.
മാക്രോഫോമിന ഫസിയോലിന എന്ന കുമിളാണ് സോയാബീനിലെ കറുത്ത അഴുകലിന് കാരണം. ഇത് മണ്ണിലോ, കൃഷിയിടത്തിലെ ചെടി അവശിഷ്ടങ്ങളിലോ ശൈത്യകാലം അതിജീവിക്കുന്നു, മാത്രമല്ല സീസണിൻ്റെ തുടക്കത്തില്‍ വേരുകളിലൂടെ ചെടിയെ ബാധിക്കും. പ്രതികൂല പാരിസ്ഥിതിക അവസ്ഥകള്‍ മൂലം (ചൂട്, വരണ്ട കാലാവസ്ഥ) ചെടികൾക്ക് ക്ലേശം ഉണ്ടാകുന്നതുവരെ ലക്ഷണങ്ങള്‍ അന്തര്‍ലീനമായിരിക്കും. വേരിലെ ആന്തരിക കലകളിൽ ഉണ്ടാകുന്ന കേടുപാടുകള്‍ ഏറ്റവും ആവശ്യമായ സമയത്ത്, വെള്ളത്തിൻ്റെ ആഗിരണം തടസപ്പെടുത്തും. മറ്റു കുമിളുകളില്‍ നിന്ന് വ്യത്യാസമായി കറുത്ത അഴുകല്‍ കുമിളിൻ്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ഉണങ്ങിയ മണ്ണ് അനുകൂലമാണ് (27 മുതല്‍ 35°C).