Diaporthe caulivora
കുമിൾ
താഴ്ഭാഗത്തെ ശിഖരങ്ങളുടെ ചുവട്ടിലും ചെടിയുടെ താഴ്ഭാഗത്തെ ഇലത്തണ്ടുകളിലും കാണപ്പെടുന്ന ചുവപ്പ് കലര്‍ന്ന തവിട്ടു വടുക്കളാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഈ വടുക്കള്‍ പിന്നീട് തണ്ടിന്റെ മുകളിലേക്കും താഴേക്കും ദീര്‍ഘിച്ച് ഇരുണ്ട തവിട്ടു നിറമാകുന്നു. തണ്ടിലൂടെയുള്ള പച്ചയുടെയും ചുവപ്പിന്റെയും ഇടകലര്‍ന്ന രൂപങ്ങളാണ് ഈ രോഗത്തിന്റെ സവിശേഷത. തണ്ടിലെ ആന്തരിക കോശങ്ങളെയാണ് പുഴുക്കുത്ത് കേടുവരുത്തുന്നത്. വെള്ളത്തിന്റെയും അവശ്യപോഷകങ്ങളുടെയും ലഭ്യത തടസപ്പെടുന്നു. ഇലകളില്‍ സിരകള്‍ക്കിടയിലെ വിളര്‍ച്ച പ്രത്യക്ഷപ്പെടുന്നു. പിന്നീട് ഇലകള്‍ നശിക്കും പക്ഷേ തണ്ടുമായി അപ്പോഴും ചേര്‍ന്നിരിക്കും. വടുക്കള്‍ക്ക് മുകളിലുള്ള ചെടിയുടെ ഭാഗങ്ങള്‍ നശിച്ചേക്കാം, ബീജകോശ രൂപവത്ക്കരണത്തെയും ഗുരുതരമായി ബാധിക്കും.
ലഭ്യമെങ്കില്‍ ജൈവ കുമിള്‍നാശിനികള്‍ ഉപയോഗിച്ചുള്ള ഏകീകൃത സമീപനം ശുപാര്‍ശ ചെയ്യുന്നു.
ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പമുള്ള പ്രതിരോധ നടപടികളുടെ ഒരു സംയോജിത സമീപനം പരിഗണിക്കുക. രോഗബാധ നിയന്ത്രിക്കാന്‍ കുമിള്‍നാശിനി ചികിത്സകള്‍ സഹായിച്ചേക്കാം. പക്ഷേ പ്രയോഗിക്കുന്ന സമയം, പാരിസ്ഥിതിക അവസ്ഥകള്‍, ഉപയോഗിക്കുന്ന ഉത്പന്നം എന്നിവയെ ആശ്രയിച്ച് ഫലങ്ങള്‍ വ്യത്യാസപ്പെടും. അത്യാവശ്യമെങ്കില്‍ മെഫനോക്സം, ക്ലോറോതലോനില്‍, തയോഫനേറ്റ്-മീതൈല്‍ അല്ലെങ്കില്‍ അസോക്സിസ്ട്രോബിന്‍ എന്നിവ അടങ്ങിയ ഉത്പന്നങ്ങള്‍ തഴച്ചു വരുന്ന ഘട്ടത്തിലും പ്രത്യുദ്പാദന വളര്‍ച്ചാ ഘട്ടങ്ങളിലും പ്രയോഗിക്കുക
മണ്ണിലൂടെ പകരുന്ന ഡയപോര്‍തെ ഫെയ്സിയോലോറം എന്ന കുമിള്‍ മൂലമാണ് സോയാബീനിലെ തണ്ട് പുഴുക്കുത്ത് ഉണ്ടാകുന്നത്. തെക്കന്‍ തണ്ട് പുഴുക്കുത്തിനും വടക്കന്‍ പുഴുക്കുത്തിനും കാരണമാകുന്നത് നേരിയ വ്യത്യാസമുള്ള രണ്ടിനം കുമിളുകളാണ്. ഇത് രോഗം ബാധിച്ച ചെടിയുടെ അവശിഷ്ടങ്ങളിലോ വിത്തുകളിലോ ആണ് ഫംഗസ് തണുപ്പ് കാലം കഴിച്ചു കൂട്ടുന്നത്. മുളച്ചു വരുന്ന ഘട്ടത്തിലാണ് ഇത് ചെടികളെ ബാധിക്കുന്നത് പക്ഷേ ലക്ഷണങ്ങള്‍ പ്രത്യുത്പാദന ഘട്ടത്തിലാണ് സ്പഷ്ടമാകുന്നത്. സീസണിന്റെ തുടക്കത്തില്‍ പ്രത്യേകിച്ചും അടിക്കടിയുണ്ടാകുന്ന നനവും മഴയുള്ള കാലാവസ്ഥയും ഈ രോഗബാധയ്ക്ക് അനുകൂലമാണ്. മോശമായ കൃഷി പരിപാലനവും അനുകൂലമായേക്കാം.