സോയാബീൻ

സഡന്‍ ഡെത്ത് സിന്‍ഡ്രോം

Fusarium virguliforme

കുമിൾ

ചുരുക്കത്തിൽ

  • ഇലകളുടെ സിരകൾക്കിടയിൽ ചിതറി വ്യാപിച്ചിരിക്കുന്ന മഞ്ഞനിറത്തിലുള്ള പുള്ളിക്കുത്തുകൾ.
  • പുള്ളികള്‍ നിർജ്ജീവമായ ഭാഗങ്ങളായി വളര്‍ന്ന് ഇലകളില്‍ നിന്നും അടര്‍ന്നു വീഴുന്നു.
  • തണ്ടുകളിലും വേരുകളിലും തവിട്ടു നിറംമാറ്റം.
  • പൂക്കള്‍ നിഷ്ഫലമായേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

സോയാബീൻ

ലക്ഷണങ്ങൾ

ചെറിയ, മങ്ങിയ പച്ചനിറത്തിലുള്ള, വൃത്താകാരമായ പുള്ളികള്‍ പൂവിടല്‍ ഘട്ടത്തില്‍ ഇലകളില്‍ പ്രത്യക്ഷപ്പെടുന്നു. സിരകള്‍ക്കിടയിലെ ഹരിത വർണ്ണനാശവും പിന്നീട് ഇലകളില്‍ നിർജ്ജീവ കലകളും ദൃശ്യമാകുന്നു. രോഗം മൂർച്ഛിക്കവേ, സിരകള്‍ക്കിടയിലുള്ള മൃതമായ കലകൾ നശിക്കുകയും ഇലകള്‍ക്ക് കീറിപ്പറിഞ്ഞ രൂപം നല്‍കി അടര്‍ന്നു വീഴുകയും ചെയ്യുന്നു. ക്രമേണ ഇലകള്‍ ഉണങ്ങി, ചുരണ്ടു പോകുകയോ അടര്‍ന്നു വീഴുകയോ ചെയ്യും, പക്ഷേ ഇലഞെട്ടുകൾ തണ്ടുമായി ചേര്‍ന്നിരിക്കുന്നു. അഴുകല്‍ ലക്ഷണങ്ങള്‍ (തവിട്ടു നിറംമാറ്റം) താഴെയുള്ള തണ്ടിലേയും പ്രധാന വേരിലേയും ആന്തരിക കലകളിൽ പ്രത്യക്ഷപ്പെടുന്നു. പൂക്കള്‍ നിഷ്ഫലമാകുകയും വിത്തറകൾ വികസിക്കാതിരിക്കുകയോ നിറയാതിരിക്കുകയോ ചെയ്യാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ ഈ കുമിളിന് ജൈവനിയന്ത്രണ മാർഗ്ഗങ്ങൾ ലഭ്യമല്ല. താങ്കൾക്ക് ഏതെങ്കിലും മാര്‍ഗ്ഗങ്ങള്‍ അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഇലകളില്‍ പ്രയോഗിക്കുന്ന കുമിള്‍നാശിനികള്‍ ഫലപ്രദമല്ല, കാരണം കുമിള്‍ വേരുപടലത്തിലാണ് വ്യാപിക്കുന്നത്. പകരം ഫ്ലുവോപൈറം പോലെയുള്ള പ്രത്യേക കുമിള്‍നാശിനികള്‍ വിത്തുകളില്‍ പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

ഫ്യൂസേരിയം വിര്‍ഗുലിഫോം എന്ന കുമിള്‍ ബീജങ്ങളായി മണ്ണിലോ ബാധിക്കപ്പെട്ട ചെടി അവശിഷ്ടങ്ങളിലോ ആണ് അതിജീവിക്കുന്നത്. കായിക ഘട്ടത്തിൻ്റെ തുടക്കത്തിൽ വേരിലൂടെ ഇത് ചെടികളെ ബാധിക്കുകയും പെരുകുകയും ചെയ്യുന്നു, പക്ഷേ ലക്ഷണങ്ങള്‍ പൂവിടല്‍ ഘട്ടത്തില്‍ മാത്രമേ ദൃശ്യമാകുന്നുള്ളൂ. തണുത്ത നനവുള്ള മണ്ണ്, മഴയുള്ള കാലാവസ്ഥ, ചെടികള്‍ ഇടതൂർന്ന് നട്ടിരിക്കുന്ന കൃഷിയിടങ്ങള്‍, മോശമായ നീര്‍വാര്‍ച്ച അല്ലെങ്കില്‍ നിബിഢമായ മണ്ണ് എന്നിവ ഈ രോഗബാധയ്ക്ക് അനുകൂലമാണ്. സോയാബീൻ സിസ്ററ് വിരകൾ മൂലമുള്ള മുറിവുകൾ, കീടങ്ങൾ, മോശമായ കാർഷിക നടപടികളിലൂടെയുള്ള യാന്ത്രികമായ പരിക്കുകൾ എന്നിവയും രോഗബാധയ്ക്ക് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • മതിയായ നീര്‍വാര്‍ച്ച നല്‍കണം.
  • ഉയര്‍ന്ന ഗുണമേന്മയുള്ള സാക്ഷ്യപ്പെടുത്തിയ വിത്തുകള്‍ ഉപയോഗിക്കുക.
  • സഹിഷ്ണുതാശക്തിയുള്ള അല്ലെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ നടുക.
  • പ്രതികൂല കാലാവസ്ഥ ഘടകങ്ങള്‍ ഒഴിവാക്കാന്‍ കാർഷിക സീസണിൽ നേരത്തേ നടുക.
  • മതിയായ വായുസഞ്ചാരം ഉറപ്പു വരുത്താന്‍ ചെടികൾക്കിടയിൽ പര്യാപ്തമായ ഇടയകലം നല്‍കണം.
  • ആദ്യലക്ഷണങ്ങള്‍ക്കായി കൃഷിയിടം നിരീക്ഷിക്കുക.
  • മണ്ണിൻ്റെ നിബിഡത ഒഴിവാക്കാന്‍ ഉഴുതു മറിക്കുക.
  • നിര്‍ദ്ദിഷ്ട കാലയളവില്‍ ആതിഥ്യമേകാത്ത വിളകളുമായി വിള പരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക