Cercospora kikuchii
കുമിൾ
പൂവിടല്‍, വിത്തറ രൂപീകരണം എന്നിങ്ങനെ വളര്‍ച്ചയുടെ മുന്നോട്ടുള്ള ഘട്ടങ്ങളില്‍, ദൃശ്യമാകുന്ന ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. മുകൾ ഭാഗത്തെ ഇലകളില്‍ പർപ്പിൾനിറം മുതല്‍ തവിട്ടു നിറം വരെയുള്ള നിറംമാറ്റം സംഭവിച്ച പുള്ളികളും സൂര്യാഘാതമേറ്റതുപോലെയുള്ള രൂപവുമാണ് ഈ രോഗത്തിൻ്റെ സവിശേഷ ലക്ഷണം. ചുവപ്പ് കലര്‍ന്ന തവിട്ടു നിറമാറ്റം തണ്ടുകളിലും വിത്തറകളിലും പ്രത്യക്ഷപ്പെടും. ബാധിക്കപ്പെട്ട വിത്തുകള്‍ ആരോഗ്യമുള്ളവയായി തോന്നിയേക്കാം, അല്ലെങ്കില്‍ വിത്തുകളുടെ തോടിൽ പുള്ളികള്‍ മുതല്‍ വലിയ പാടുകള്‍ വരെ വ്യത്യസ്ത വലിപ്പത്തിൽ, പിങ്ക്നിറം മുതല്‍ പർപ്പിൾനിറം വരെയുള്ള നിറംമാറ്റം കാണപ്പെടും. ഇത് വിളവില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നില്ല, പക്ഷേ ബീജാങ്കുരണ നിരക്കിനേയും തൈകളുടെ ആവിര്‍ഭാവത്തേയും ബാധിച്ചേക്കാം.
ക്ഷമിക്കണം, സെര്‍കോസ്പോറ കുക്കിച്ചിയ്ക്കെതിരായി ഞങ്ങള്‍ക്ക് ജൈവികപരമായ പരിചരണ രീതികൾ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പടപൊരുതാന്‍ സഹായിക്കുന്ന എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഉയര്‍ന്ന ശതമാനം നിറംമാറ്റം വന്ന വിത്തുകള്‍ ഉള്ള വിത്ത് ബാഗുകളിൽ കുമിള്‍നാശിനി ഉപയോഗിച്ച് വിത്ത് പരിചരണം നടത്തണം. ഇത് രോഗവ്യാപനം കുറച്ചൊക്കെ നിയന്ത്രിക്കും. വിത്തറ രൂപീകരണ ഘട്ടത്തിൻ്റെ തുടക്കത്തില്‍, ഇലകളുടെ വാട്ടവും വിതരകളിലെ ബാധിപ്പും തടയുന്നതിന് ഇലപ്പടർപ്പുകളിൽ കുമിള്‍നാശിനികള്‍, ഉദാഹരണത്തിന് മന്‍കൊസേബ് (ഒരു ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം) പ്രയോഗിക്കുന്നത് പരിഗണിക്കുക.
സെര്‍കോസ്പോറ ഇലപ്പുള്ളിക്ക് കാരണം സെര്‍കോസ്പോറ കുക്കിച്ചി എന്ന കുമിളാണ്. ഈ കുമിള്‍ മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങളിലും വിത്തുകളിലുമാണ് ശൈത്യകാലം അതിജീവിക്കുന്നത്. ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതകളും, ഊഷ്മളമായ താപനിലയും (ഏകദേശം 22 മുതല്‍ 26°C),കാറ്റും, മഴവെള്ളം തെറിക്കുന്നതും ഇലകളിൽ കുമിളിൻ്റെ വ്യാപനത്തിനും, രോഗത്തിൻ്റെ വളര്‍ച്ചയ്ക്കും അനുകൂലമാണ്. ആരംഭത്തിലുള്ള രോഗബാധ സാധാരണയായി അന്തര്‍ലീനവും, പൂവിടല്‍ അല്ലെങ്കില്‍ വിത്തറ രൂപീകരണ ഘട്ടം വരെ അദൃശ്യവുമായിരിക്കും. കുമിള്‍ ക്രമേണ വിത്തറകളിൽ എത്തുകയും അവയുടെ സവിശേഷതയായ പർപ്പിൾ മുതൽ തവിട്ട് വരെ നിറങ്ങളിലുള്ള പുള്ളിക്കുത്തുകൾ രൂപംകൊള്ളുകയും ചെയ്യുന്നു.