Rhizoctonia solani
കുമിൾ
തുടക്കത്തിൽ, വൃത്താകൃതിയിലോ അല്ലെങ്കിൽ ക്രമരഹിതമായോ കാണുന്ന, പച്ച നിറമുള്ള, ചുവപ്പ് കലര്‍ന്ന തവിട്ടു നിറമുള്ള അരികുകളോട് കൂടിയ, വെള്ളത്തിൽ കുതിർന്ന പുള്ളികള്‍ മുതിര്‍ന്ന ഇലകളില്‍ പ്രത്യക്ഷപ്പെടുന്നു, ചിലപ്പോഴൊക്കെ വിഭിന്നമായ ലഘുപത്രങ്ങളിലും. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, ക്ഷതങ്ങൾ തവിട്ടു നിറമോ അല്ലെങ്കിൽ ഇരുണ്ട നിറമോ ആയി മാറുന്നു, മാത്രമല്ല ഇലഞെട്ടുകൾ, തണ്ടുകള്‍, ഇളം വിത്തറകൾ എന്നിവിടങ്ങളിലും പുള്ളികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. തണ്ടുകളിലും ഇലഞെട്ടുകളിലും തവിട്ടുനിറത്തിലുള്ള മുഴപ്പുകളും വളരുന്നു. പരുത്തിനാരുകള്‍ പോലെയുള്ള കുമിള്‍ വളര്‍ച്ചകളാൽ ഇലകള്‍ കൂടിചേര്‍ന്നിരിക്കുന്നതും സാധാരണമാണ്. ഗുരുതരമായ ബാധിപ്പ് ഇലകളും വിത്തറകളും ഉണങ്ങുന്നതിനും, ഇല പൊഴിയലിനും കാരണമായേക്കാം. കായിക ഘട്ടത്തിൻ്റെ അവസാന സമയത്താണ് ബാധിപ്പ് കൂടുതൽ സാധാരണം.
ജൈവ ഏജന്റുകള്‍, ചെടികളുടെ സത്തുകള്‍, സുഗന്ധതൈലങ്ങള്‍ എന്നിവ ബാധിപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. ട്രൈക്കോഡര്‍മ ഹാര്‍സിയാനം എന്ന പരാദ കുമിൾ റൈസോക്ടോനിയ ഏരിയല്‍ ബ്ലൈറ്റുമായി പൊരുതും. സവാള, വെളുത്തുള്ളി, മഞ്ഞള്‍ എന്നീ ചെടികളുടെ സത്ത് ഇതേ ക്രമത്തില്‍ ഫലപ്രദമായി കുമിള്‍ വളര്‍ച്ച തടയും. പുതിന, ഇഞ്ചിപ്പുല്ല്, കര്‍പ്പൂരതുളസി, സംഭാരപ്പുല്ല് , ജെറെനിയം എന്നിവയുടെ സുഗന്ധതൈലങ്ങള്‍ രോഗബാധ തടയാൻ സഹായിച്ചേക്കും.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കുമിള്‍നാശിനികള്‍ ആവശ്യമെങ്കില്‍, ഫ്ലൂക്സപൈറോക്സാഡ്, പൈറക്ലോസ്ട്രോബിനുമായി കൂട്ടിച്ചേർത്തുള്ള ഉത്പന്നങ്ങള്‍ തളിക്കുക. ഒരു സീസണില്‍ രണ്ടു തവണയില്‍ കൂടുതല്‍ കുമിള്‍നാശിനികള്‍ തളിക്കരുത്. വിളവെടുപ്പിന് 21 ദിവസങ്ങളിൽ കുറവാണെങ്കിൽ പരിചരണം ആരംഭിക്കരുത്.
റൈസോക്ടോനിയ സോളാനി എന്ന കുമിള്‍ മണ്ണിലോ, മണ്ണിലുള്ള ചെടിയുടെ അവശിഷ്ടങ്ങളിലോ അതിജീവിക്കുന്നു. കളകള്‍ പോലെ രോഗാണുക്കൾക്ക് ആതിഥ്യമേകുന്ന ഇതര വിളകളിലും ഇവ സുഷുപ്തകാലം അതിജീവിക്കും. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഊഷ്മളമായ താപനിലയിലും (25 മുതല്‍ 32°Cവരെ ) ഉയര്‍ന്ന ആപേക്ഷിക ആർദ്രതയിലും ഈ കുമിളുകൾ കാറ്റിലൂടെയും മഴയിലൂടെയും അതിവ്യാപകമായി സംക്രമിക്കും. ഇവ ഇലകളെ തമ്മില്‍ നെയ്തു ചേര്‍ത്ത് "ജാലാകാരമുള്ള" ഇലപ്പടർപ്പുകളുടെ പായകള്‍ പോലെയുള്ള ആകാരങ്ങൾ നിര്‍മ്മിക്കും, ഇത് ചെടികള്‍ക്ക് സവിശേഷമായ രൂപം നല്‍കുന്നു.