ചോളം

ഫ്യൂസേറിയം കായ്ത്തണ്ട് അഴുകല്‍

Fusarium verticillioides

കുമിൾ

ചുരുക്കത്തിൽ

  • ഈ രോഗത്തിൻ്റെ സ്വഭാവം അനുസരിച്ച് ഇത് സീസണിൻ്റെ അവസാനഘട്ടത്തിലും സംഭരണ സമയത്തുമാണ് വളരുന്നത്‌.
  • ചില ചോളമണികളില്‍ വെളുത്തതോ പിങ്ക്നിറമുള്ളതോ ആയ ആകാരങ്ങൾ കാണപ്പെടുന്നു.
  • ചോളമണികളുടെ മുകള്‍ ഭാഗം മുതല്‍ കേന്ദ്രീകൃതമായ കരുവാളിച്ചതോ തവിട്ടു നിറത്തിലുള്ളതോ ആയ വരകള്‍ ദൃശ്യമാകുന്നു.
  • കായ്ത്തണ്ടുകള്‍ മുഴുവന്‍ കരിഞ്ഞ് ചോളമണികളെ മുഴുവന്‍ അഴുകല്‍ ഗ്രസിക്കുന്നു.
  • കുമിള്‍ വിഷമയമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നു, അതിനാല്‍ ഈ ചോളം ഭക്ഷ്യയോഗ്യമല്ല.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

ചോളത്തിൻ്റെ ഇനം, പരിസ്ഥിതി, രോഗകാഠിന്യം എന്നിവ അനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ഈ രോഗത്തിൻ്റെ സ്വഭാവം അനുസരിച്ച് ഇത് സീസണിൻ്റെ അവസാനഘട്ടത്തിലും സംഭരണ സമയത്തുമാണ് വളരുന്നത്‌. രോഗം ബാധിച്ച ചോളമണികളില്‍ വെളുത്ത, പിങ്ക് നിറമുള്ള അഴുക്ക് ആരോഗ്യമുള്ളവയുടെ ഇടയ്ക്ക് ചിതറിക്കിടക്കും. ധാന്യമണികളിൽ നിറംമാറ്റവും ദൃശ്യമാകും. ഇവ കരുവാളിപ്പോ തവിട്ടു നിറമോ ദൃശ്യമാക്കാറുണ്ട്. ഈ നിറംമാറ്റം ഒരു ധാന്യമണികളുടെ മുകളില്‍ നിന്ന് ഒരു കേന്ദ്രീകൃത മാതൃകയിലാണ്. രോഗവളര്‍ച്ചയ്ക്കു ഘടകങ്ങള്‍ അനുകൂലമെങ്കില്‍ (ഊഷ്മളവും വരണ്ടതുമായ കാലാവസ്ഥ, കീടങ്ങളുടെ സാന്നിധ്യം) കായ്ത്തണ്ടുകളില്‍ കുമിള്‍ പൂര്‍ണ്ണമായും പെരുകി യഥേഷ്ടം കുമിള്‍ വളര്‍ച്ച ഉണ്ടാകുന്നു. കായ്ത്തണ്ടുകള്‍ മുഴുവനായും ഉണങ്ങി ധാന്യമണികള്‍ പൂര്‍ണ്ണമായും നശിച്ചേക്കാം. ധാന്യ വിളവ്‌ കുറയും. കുമിള്‍ വിഷം ഉത്പാദിപ്പിച്ച് ചോളങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാതെയാക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

സ്യൂഡോമോനാസ് ഫ്ലൂറസെന്‍സ് ബാക്ടീരിയ അടിസ്ഥാനമായ സംയുക്തങ്ങള്‍ വിത്ത് ചികിത്സയ്ക്കും രോഗ സാധ്യത കുറയ്ക്കുന്നതിന് തളിക്കാനും വിഷവസ്തുക്കളുടെ ഉത്പാദനം കുറയ്ക്കാനും ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. സീസണിൻ്റെ തുടക്കത്തില്‍ കുമിള്‍ നാശിനികള്‍ പ്രയോഗിക്കുന്നത് കായ്ത്തണ്ടിലെ അണുബാധയെ നിയന്ത്രിക്കും. കേടുപാടുകള്‍ കായ്ത്തണ്ടുകളില്‍ സംഭവിക്കുന്നതിനാല്‍, രോഗത്തിനെതിരെ പൊരുതാന്‍ കുമിള്‍ നാശിനികള്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമല്ല. പോളകള്‍ക്ക് പരിക്കുണ്ടാക്കി കുമിള്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന കീടങ്ങളെയും പ്രാണികളെയും നിയന്ത്രിക്കുന്നത് പരിഗണിക്കുക. ധാന്യങ്ങൾ കുറയ്ക്കുന്ന ഘട്ടത്തിൽ, കുമിളിനെ നിയന്ത്രിക്കാൻ പ്രൊപികൊനാസോൾ അടങ്ങിയ ഉത്പന്നങ്ങൾ 1 മിലി/ലി എന്ന അളവിൽ പ്രയോഗിക്കാം.

അതിന് എന്താണ് കാരണം

ഫ്യുസെറിയം വെര്‍ട്ടിസിലിയഡ്സ് എന്ന കുമിള്‍ മൂലമാണ് ഈ രോഗം പ്രധാനമായും ഉണ്ടാകുന്നത്, പക്ഷേ ഫ്യൂസേറിയത്തിൻ്റെ മറ്റിനങ്ങളും ഇതേ ലക്ഷണങ്ങള്‍ക്ക് പ്രേരകശക്തിയാണ്. ഇവ വിത്തുകള്‍, വിളയുടെ അവശിഷ്ടങ്ങള്‍, പുല്ലുകള്‍ പോലെ ആതിഥ്യമരുളുന്ന മറ്റിതര ചെടികള്‍ എന്നിവയിലാണ് അതിജീവിക്കുന്നത്. ബീജങ്ങള്‍ കാറ്റിലൂടെയാണ് പ്രധാനമായും പകരുന്നത്. ആലിപ്പഴം അല്ലെങ്കില്‍ പ്രാണികളും പക്ഷികളും തിന്നുന്നത് മൂലമുള്ള മുറിവുകള്‍, കൃഷി പരിപാലനം മൂലമുള്ള പരിക്കുകള്‍ എന്നിവയിലൂടെയാണ് ഇവ പ്രാഥമികമായി കായ്ത്തണ്ടുകളില്‍ പ്രവേശിക്കുന്നത്. അവ പ്രവേശന മാര്‍ഗ്ഗത്തിലൂടെ ഉള്ളിൽ കടന്ന്, മുളപൊട്ടുകയും പെരുകുകയും ചെയ്യും. മറ്റൊരുവിധത്തില്‍ , ഇവ ചെടിയുടെ വേരുകള്‍ മുതല്‍ കൂട്ടം കൂടി അന്തര്‍വ്യാപനശേഷിയിലൂടെ വളര്‍ന്ന് ചെടിയുടെ മുകളിലേക്ക് കയറുന്നു. വളരെയധികം പാരിസ്ഥിതിക അവസ്ഥകളില്‍ ചെടികളില്‍ അനുബാധയേല്‍ക്കാം, പക്ഷേ കാലാവസ്ഥ ഊഷ്മളവും വരണ്ടതും ആയിരിക്കുമ്പോഴും ചെടികളുടെ പൂവിടല്‍ ഘട്ടത്തിലും ലക്ഷണങ്ങള്‍ ഗുരുതരമാകും. ചോളത്തിലെ ഏറ്റവും സാധാരണമായ ആകാരങ്ങളാണിവ.


പ്രതിരോധ നടപടികൾ

  • താങ്കളുടെ വിപണിയില്‍ ലഭ്യമായ, സഹിഷ്ണുതയോ പ്രതിരോധ ശക്തിയോ ഉള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • പ്രാദേശിക കാലാവസ്ഥയുമായി യോജിച്ചു പോകുന്നയിനം ചെടികള്‍ നടുക.
  • കൃഷിയിടത്തില്‍ ചെടികള്‍ ഇടതിങ്ങി നടുന്നത് ഒഴിവാക്കുക.
  • ചെടി വളര്‍ച്ചയുടെ മുന്നോട്ടുള്ള ഘട്ടങ്ങളില്‍ മതിയായ വളപ്രയോഗം ഉറപ്പു വരുത്തുക.
  • വിഷം ഉല്പാദിപ്പിക്കുന്നത് ഒഴിവാക്കാന്‍ രോഗം ബാധിച്ച ധാന്യങ്ങള്‍ വൃത്തിയാക്കി അവ പ്രത്യേകമായി സൂക്ഷിക്കണം.
  • താങ്കളുടെ സംഭരണ സ്ഥലങ്ങള്‍ നന്നായി വൃത്തിയാക്കണം.
  • മെതിനിലത്തിൽ വിളവ് കൂടുതൽ നനയാതിരിക്കാൻ, വിളവെടുപ്പിനുമുമ്പ് കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിക്കുക.
  • വിളവെടുക്കുമ്പോള്‍ ചോളമണികളില്‍ മുറിവുണ്ടാകാതെ സൂക്ഷിക്കണം.
  • ധാന്യം ആര്‍ദ്രത കുറഞ്ഞതും കുറഞ്ഞ താപനിലയുള്ളതുമായ ഇടങ്ങളില്‍ സൂക്ഷിക്കുക.
  • വിളവെടുപ്പിനു ശേഷം ചെടി അവശിഷ്ടങ്ങള്‍ ആഴത്തില്‍ ഉഴുതുമറിച്ചു മൂടുക.
  • ഒരു വര്‍ഷമെങ്കിലും രോഗാണുക്കൾക്ക് ആതിഥ്യമരുളാത്തയിനം ചെടികളുമായി വിളപരിക്രമം നടത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക