ചോളം

ചോളത്തിലെ വടക്കന്‍ ഇലപ്പുള്ളി

Cochliobolus carbonum

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • താഴ് ഭാഗത്തെ ഇലകളില്‍ സാധാരണ ഇരുണ്ട അരികുകളാല്‍ ചുറ്റപ്പെട്ട ദീര്‍ഘിച്ചവ മുതല്‍ ദീര്‍ഘവൃത്താകൃതിയോ വൃത്താകൃതിയോ വരെയുള്ള ഇളം തവിട്ടു നിറമുള്ള വടുക്കള്‍.
  • ചില സംഭവങ്ങളില്‍, ഈ വടുക്കള്‍ ഇലപ്പോളകളിലും ധാന്യക്കതിരുകളെ പൊതിയുന്ന പുറം തൊലിയിലും ഉണ്ടാകാറുണ്ട്.
  • ചോളമണികളില്‍ ചിലപ്പോഴൊക്കെ കരിമ്പൂപ്പും ദൃശ്യമാകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

രോഗാണുവിന്റെ കാഠിന്യം, ചെടി വശംവദമാകുന്ന അളവ്, പാരിസ്ഥിതിക അവസ്ഥകള്‍ എന്നിവയെ ലക്ഷണങ്ങള്‍ നേരിയതായി ആശ്രയിക്കുന്നുണ്ട്. ചെടി വളര്‍ച്ചയുടെ അന്തിമ ഘട്ടങ്ങളിലാണ് ആദ്യ ലക്ഷണങ്ങള്‍ സാധാരണ പ്രത്യക്ഷപ്പെടുന്നത്, പട്ടുനൂലുകള്‍ ആവിര്‍ഭവിക്കുന്ന ഘട്ടത്തിലോ പൂര്‍ണ്ണമായും പാകമാകുമ്പോഴോ. താഴ്ഭാഗത്തെ ഇലകളില്‍ സാധാരണ ഇരുണ്ട അരികുകളാല്‍ ചുറ്റപ്പെട്ട ദീര്‍ഘിച്ചവ മുതല്‍ ദീര്‍ഘവൃത്താകൃതിയോ വൃത്താകൃതിയോ വരെയുള്ള ഇളം തവിട്ടു നിറമുള്ള വടുക്കള്‍ ഉണ്ടാകുന്നു. രോഗാണുവിന്റെ കാഠിന്യവും ഉപയോഗിക്കുന്ന ചെടിയുടെ ഇനവും ആശ്രയിച്ചാണ്‌ വടുക്കളുടെ നീളവും വീതിയും . ചില സംഭവങ്ങളില്‍, ഈ വടുക്കള്‍ ഇലപ്പോളകളിലും കായ്ത്തണ്ടുകളെ പൊതിയുന്ന പുറം തൊലിയിലും ഉണ്ടാകാറുണ്ട്. ചോളമണികളില്‍ ചിലപ്പോഴൊക്കെ കരിമ്പൂപ്പും ദൃശ്യമാകുന്നു.

Recommendations

ജൈവ നിയന്ത്രണം

ഇവിടെ പ്രതിപാദിക്കുന്ന ചികിത്സകള്‍ ചെറിയ തോതില്‍ മാത്രമാണ് ഉപയോഗിച്ച് വരുന്നത്. കൂവള ( ഈഗല്‍ മര്‍മലോസ്) കായകളില്‍ നിന്നുള്ള അടിസ്ഥാന എണ്ണ ഹെല്‍മിന്തോസ്പോറിയം കാര്‍ബോണം കുമിളിനെതിരെ കുറഞ്ഞപക്ഷം പരീക്ഷണശാലകളില്‍ എങ്കിലും സജീവമാണ്. ചില ചോള ഇനങ്ങളുടെ (പ്രതിരോധ ശക്തിയും വശംവദമാകുന്നതും ഒരുപോലെ) ഇലകളുടെ സത്തില്‍ നിന്ന് വേര്‍തിരിക്കുന്ന സംയുക്തങ്ങള്‍ ഈ കുമിളിനു വിഷമയമാണ്. തണ്ട് ചീയല്‍ ബാധിച്ച ചോളച്ചെടികളുടെ കാമ്പില്‍ നിന്നും വേര്‍തിരിച്ച കുമിളുകള്‍ സി. കാര്‍ബോണം ഉള്‍പ്പെടെയുള്ള കുമിളുകളെ ഭക്ഷിക്കുന്നവയാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. വശംവദമാകുന്ന ചെടികളിലും ഇലച്ചാര്‍ത്തുകളിലും പട്ടു നൂലുകള്‍ ആവിര്‍ഭവിക്കുന്ന സമയത്ത് കുമിള്‍ നാശിനികള്‍ തളിക്കുന്നത് പ്രായേണ ആവശ്യമാണ്‌. ഉദാഹരണത്തിന്, മന്‍കൊസേബ് @2.5 ഗ്രാം/1 ലിറ്റര്‍ വെള്ളത്തില്‍ 8-10 ദിവസ ഇടവേളകളില്‍ തളിക്കുന്നത് ഈ രോഗാണുവിനെതിരെ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

മണ്ണിലെ ചോള അവശിഷ്ടങ്ങളില്‍ തണുപ്പുകാലം കഴിച്ചു കൂട്ടുന്ന ഹെല്‍മിന്തോസ്പോറിയം കര്‍ബോണം എന്ന കുമിള്‍ മൂലമാണ് വടക്കന്‍ ചോള ഇലപ്പുള്ളി ഉണ്ടാകുന്നത്. ഈ അവശിഷ്ടങ്ങളിലെ ബീജങ്ങള്‍ നനഞ്ഞ കാലാവസ്ഥയില്‍ പ്രാഥമിക രോഗബാധാ സ്രോതസായി പ്രവര്‍ത്തിക്കുന്നു. ദ്വിതീയ രോഗബാധ ചെടിയില്‍ നിന്ന് ചെടിയിലേക്ക് കാറ്റ് മൂലമോ മഴ മൂലമോ ആണ് ഉണ്ടാകുന്നത്. വിത്തുത്പാദനത്തിന് ഉപയോഗിക്കുന്ന ചെടികളിലാണ് ഈ രോഗം പ്രധാനമായും വളരുന്നത്‌ അതിനാല്‍ തന്നെ മിക്കവാറും പ്രതിരോധ ശക്തിയുള്ള സങ്കരയിനങ്ങള്‍ വളരുന്ന കൃഷിയിടങ്ങളില്‍ അപൂര്‍വ്വമായേ പ്രശ്നമാകൂ. മിതമായ താപനിലകള്‍, ആര്‍ദ്രതയുള്ള കാലാവസ്ഥ, വിളവെടുപ്പിനു ശേഷം കൃഷിയിടപരിപാലനക്കുറവ് എന്നിവ രോഗവളര്‍ച്ചയ്ക്ക് അനുകൂലമാണ്. ചോളമണികള്‍ നിറയുന്ന ഘട്ടത്തില്‍ രോഗം ബാധിച്ചാല്‍, ഇത് 30 ശതമാനമോ അതില്‍ കൂടുതലോ വിളവു നഷ്ടത്തിനും കാരണമാകും.


പ്രതിരോധ നടപടികൾ

  • സഹനശക്തിയും പ്രതിരോധ ശക്തിയുമുള്ള ഇനങ്ങള്‍ താങ്കളുടെ വിപണിയില്‍ ലഭ്യമാണോയെന്നു പരിശോധിക്കുക.
  • രോഗ വളര്‍ച്ച പരിശോധിക്കാന്‍ കൃഷിയിടം ആഴ്ചയിലൊരിക്കല്‍ ചുറ്റിനടന്നു പരിശോധിക്കണം.
  • മഴയ്ക്കും ജലസേചനത്തിനും ശേഷം ഇലച്ചാര്‍ത്തുകള്‍ ദ്രുതഗതിയില്‍ ഉണങ്ങും വിധം ചെടികള്‍ക്കിടയില്‍ അകലം ക്രമീകരിക്കണം.
  • ചെടികള്‍ മണ്ണില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പുത നല്‍കണം.
  • ഇലച്ചാര്‍ത്തുകളില്‍ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആര്‍ദ്രത കുറയ്ക്കാനുമായി കളകള്‍ നിയന്ത്രിക്കണം.
  • നൈട്രജന്‍, പൊട്ടാസ്യം എന്നിവ ശരിയായ തോതില്‍ വിളകള്‍ക്ക് വളമായി നല്‍കുന്നുവെന്ന് ഉറപ്പു വരുത്തണം.
  • ചെടികളില്‍ നനവുള്ളപ്പോള്‍ കൃഷിയിടങ്ങളില്‍ പണിയെടുക്കരുത്.
  • വശംവദമാകുന്ന വിളകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സോയാബീന്‍, സൂര്യകാന്തി എന്നിവ പോലെ ആതിഥ്യമരുളാത്ത ചെടികളുമായി മാറ്റകൃഷി നടത്തുക.
  • വിളവെടുപ്പിനു ശേഷമുള്ള അവശിഷ്ടങ്ങള്‍ ആഴത്തില്‍ കുഴിച്ചുമൂടുന്നതും പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക