ഗോതമ്പ്

ടേക്ക് ഓള്‍

Gaeumannomyces graminis

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇരുണ്ട വേരുകളും തണ്ടുകളും ഹരിതവർണ്ണ നാശം സംഭവിച്ച താഴ്ഭാഗത്തെ ഇലകളും.
  • കൃഷിയിടത്തില്‍ പോഷകക്കുറവുള്ള ചെടികളുടെ വെളുത്ത ഭാഗങ്ങൾ.
  • ധാന്യങ്ങള്‍ ഞെരുങ്ങുകയും ചെടികള്‍ മണ്ണില്‍ നിന്ന് അനായാസം പിഴുതിളകുകയും ചെയ്യും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
ബാർലി
ഗോതമ്പ്

ഗോതമ്പ്

ലക്ഷണങ്ങൾ

ജി.ഗ്രമനിസ് എന്ന കുമിള്‍ ആണ് ടേക്ക് ഓള്‍ രോഗത്തിന് കാരണമാകുന്നത്. പ്രാരംഭത്തില്‍ വേരുകളും തണ്ടിലെ കലകളും ഇരുണ്ട നിറമാകുകയും, താഴ്ഭാഗത്തെ ഇലകളില്‍ ഹരിതവർണ്ണ നാശം ഉണ്ടാകുന്നതുമാണ് ഈ രോഗത്തിൻ്റെ സവിശേഷത. ഈ ഘട്ടം അതിജീവിക്കുന്ന ചെടികളുടെ വളർച്ച മോശമാകുകയോ, വളർച്ച നിന്നുപോകുകയോ ചെയ്യും, വേരുകളില്‍ കറുത്ത വടുക്കള്‍ കാണപ്പെടുന്നു, പിന്നീട് അവ മുകള്‍ ഭാഗത്തെ കോശങ്ങളിലേക്ക് വ്യാപിക്കുന്നു. വേരുകളിൽ നീളെ ഇരുണ്ട കുമിള്‍ വളര്‍ച്ച കാണാം. കനത്ത മഴയുള്ള പ്രദേശങ്ങളിലും ജലസേചനം നടത്തുന്ന കൃഷിയിടങ്ങളിലും വലിയ ഭാഗങ്ങളിലായി ഈ രോഗം വെളുത്ത കതിരുകളോടുകൂടിയ അസംഖ്യം ഗോതമ്പ് ചെടികള്‍ക്ക് കാരണമാകുന്നു. ഈ ഘട്ടത്തില്‍, ഏകദേശം പൂര്‍ണ്ണമായും കറുത്ത വേരുകള്‍, ഗുരുതരമായി അഴുകുന്നത് മൂലം ചെടികള്‍ മണ്ണില്‍ നിന്നും അനായാസേന പിഴുതെടുക്കാന്‍ കഴിയും. രോഗം ബാധിച്ച ചെടികള്‍ ഞെരുങ്ങിയ ധാന്യമണികളാണ് ഉത്പാദിപ്പിക്കുന്നത്, പലപ്പോഴും അവ വിളവെടുക്കുന്നത് ആദായകരമല്ല.

Recommendations

ജൈവ നിയന്ത്രണം

സ്യൂഡോമോന്‍സ് കുടുംബത്തിലെ നിരവധി ബാക്ടീരിയകള്‍ ഈ രോഗാണുവിനെ കാര്യക്ഷമമായി അമർച്ച ചെയ്യുന്നവയാണ്. അവ ആന്റിബയോട്ടിക്കുകള്‍ ഉത്പാദിപ്പിക്കുകയും ഇരുമ്പ് പോലെയുള്ള അവശ്യ പോഷകങ്ങള്‍ക്കായി പൊരുതുകയും ചെയ്യും. ഫെനസൈന്‍ അല്ലെങ്കില്‍ 2,4 ഡയസെറ്റിഫ്ലോരോഗ്ലൂസിനോള്‍ പുറപ്പെടുവിക്കുന്ന ബാക്ടീരിയ ടേക്ക് ഓള്‍ രോഗത്തിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അന്റഗോനിസ്റ്റിക് കുമിള്‍ ഇനങ്ങളും ഉപയോഗിക്കാം, ഉദാ: രോഗാണു സ്വഭാവമില്ലാത്ത ഗ്യുമനോമൈസെസ് ഗ്രമിനിസ് വേരിയൻറ് ഗ്രമിനിസ്. ഇവ ഗോതമ്പ് വിത്തിനെ ആവരണം ചെയ്യുകയും രോഗാണുവിനെതിരെ പ്രതിരോധം ഉയര്‍ത്തുകയും ചെയ്യും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. സില്‍ത്തിയോഫം, ഫ്ലൂക്വിന്‍കൊനസോള്‍ എന്നിവ അടങ്ങിയ കുമിള്‍നാശിനികള്‍ ജി.ഗ്രമിനിസിനെ നശിപ്പിക്കാന്‍ ഉപയോഗിക്കാം. സ്റ്റിറോൾ തടസപ്പെടുത്തുന്ന കുമിള്‍നാശിനികളും സ്ട്രോബിലൂരിനും പ്രയോഗിക്കുന്നതും ടേക്ക് ഓള്‍ ലക്ഷണങ്ങളെ അമർച്ച ചെയ്യാൻ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

ഗ്യുമനോമൈസെസ് ഗ്രമിനിസ് എന്ന കുമിളാണ് ലക്ഷണങ്ങള്‍ക്ക് കാരണം. സീസണുകൾക്കിടയിൽ ഇവ ചെടി അവശിഷ്ടങ്ങളിലോ മണ്ണിലോ അതിജീവിക്കുന്നു. രോഗാണുവിനെ വഹിക്കുന്ന ചെടിയുടെ വേരുകളെ ബാധിക്കുകയും വേരുകള്‍ നശിക്കുകയും ചെയ്യുന്നു, നശിക്കുന്ന കോശങ്ങളില്‍ അവ കൂട്ടം കൂടി പെരുകി അതിൽ ആഹരിക്കുന്നു. വിളവെടുപ്പിനും പുതിയ ചെടികളുടെ വിതയ്ക്കലിനും ഇടയില്‍ ചെറിയ കാലയളവ്‌ മാത്രമുള്ളപ്പോള്‍ (ആഴ്ചകളോ എതാനും മാസങ്ങളോ) ഇവ ജീവിക്കുന്നു. കാറ്റ്, വെള്ളം, മൃഗങ്ങള്‍, പണിയായുധങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയിലൂടെ കുമിളിൻ്റെ ബീജങ്ങള്‍ സഞ്ചരിക്കും. മറ്റു സൂക്ഷ്മജീവികളെ അപേക്ഷിച്ച് ഈ രോഗാണു കൂടുതൽ സംവേദനക്ഷമമായതിനാല്‍ അവയ്ക്കൊപ്പം മിക്കവാറും കാണപ്പെടുകയില്ല. ചൂടുമൂലവും ഇവ പ്രവര്‍ത്തനരഹിതമാകും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍, പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • ഊഷ്മളമായതും നനഞ്ഞതുമായ കാലാവസ്ഥയില്‍ ഓരോ വര്‍ഷം ഇടവിട്ടും, തണുത്ത കാലാവസ്ഥയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴും മാത്രം ഗോതമ്പ് നടുക.
  • രണ്ടു വര്‍ഷത്തിലൊരിക്കല്‍ നെല്ല് നടുന്നത് വഴി വെള്ളം നിറച്ചു രോഗാണുക്കളെ നശിപ്പിക്കാൻ കഴിയും.
  • വിളവെടുപ്പിനു ശേഷം പുതിയ ഗോതമ്പ് തൈകള്‍, ഏതാനും ആഴ്ചകള്‍ വൈകി നടുക.
  • മറ്റു സൂക്ഷ്മജീവികളില്‍ നിന്നുള്ള സൂക്ഷ്മാണു സംബന്ധിയായ പ്രവര്‍ത്തനം വർദ്ധിപ്പിക്കാൻ ശ്രദ്ധാപൂര്‍വ്വം മണ്ണ് കിളയ്ക്കുക.
  • ആവശ്യമായ അളവിൽ വളമിടുക, പ്രത്യേകിച്ചും ഫോസ്ഫറസ്, മാംഗനീസ്, സിങ്ക്, നൈട്രജന്‍ എന്നിവ.
  • കൃഷിയിടത്തില്‍ മതിയായ നീര്‍വാര്‍ച്ച ഉറപ്പു വരുത്തുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക