ഗോതമ്പ്

ധാന്യവിളകളിലെ മഞ്ഞ് പൂപ്പല്‍

Monographella nivalis

കുമിൾ

ചുരുക്കത്തിൽ

  • ഇലകളിലും ഇടമുട്ടുകളിലും തവിട്ടു നിറമുള്ള ക്ഷതങ്ങളും ജീര്‍ണ്ണതയും.
  • അഴുകിയ (ചില സമയത്ത് ഓറഞ്ച്) തണ്ടുകള്‍.
  • കതിരുകൾ നിറം മങ്ങുകയോ ഓറഞ്ച് മുതല്‍ പർപ്പിൾ കലര്‍ന്ന തവിട്ടുനിറമുള്ള കുമിള്‍ കലകൾ ദൃശ്യമാക്കുകയോ ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
ബാർലി
ഗോതമ്പ്

ഗോതമ്പ്

ലക്ഷണങ്ങൾ

രോഗം ബാധിച്ച തൈച്ചെടികളില്‍ ആദ്യം മുളച്ചു വരുന്ന ഇലകള്‍ തവിട്ടു നിറമുള്ള വടുക്കള്‍ ദൃശ്യമാക്കുകയോ മുളച്ചതിനു ശേഷം ഉടനെ നശിച്ചു പോകുകയോ ചെയ്യുന്നു (ഡൈബാക്ക്). മുതിര്‍ന്ന ചെടികളുടെ താഴ്ഭാഗത്തെ ഇലകളില്‍ തവിട്ടുനിറത്തിലുള്ള ജീര്‍ണ്ണതയും (ചിലപ്പോള്‍ ഇലപ്പോളകളില്‍ ഇരുണ്ട കായകള്‍) താഴ്ഭാഗത്തെ ഇടമുട്ടുകളില്‍, പിന്നീട് മുകള്‍ ഭാഗത്തേക്ക് വ്യാപിക്കുന്ന നരച്ച തവിട്ടു നിറത്തിലുള്ള കുരുക്കളും ദൃശ്യമാകുന്നു. ഗുരുതരമായി ബാധിച്ച തണ്ടുകള്‍ അഴുകി ഓറഞ്ച് നിറമുള്ള കുമിള്‍ വളര്‍ച്ച കാണപ്പെടും. പ്രതികൂല കാലാവസ്ഥകളില്‍ അവ തറനിരപ്പില്‍ കടപുഴകി വീണേക്കാം. ചെറിയ തവിട്ടു നിറമുള്ള വെള്ളത്തിൽ കുതിർന്ന വടുക്കള്‍ പൂങ്കുലകളില്‍ പ്രത്യക്ഷപ്പെടുന്നു, അവ മൂലം പച്ച നിറമായിരിക്കേണ്ട അവസ്ഥകളിലും വർണ്ണനാശം സംഭവിച്ചേക്കാം. ആർദ്രതയുളള ഊഷ്മളമായ കാലാവസ്ഥയില്‍, ചെറുകതിരുകളുടെ ചുവടു ഭാഗം ഓറഞ്ച് കുമിള്‍ കോശങ്ങള്‍ പ്രദര്‍ശിപ്പിക്കും, സഹപത്രങ്ങള്‍ പർപ്പിൾ കലര്‍ന്ന തവിട്ടു നിറമായേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

മണ്ണില്‍ ജീവിക്കുന്ന വ്യാപകമായി ബാധിക്കുന്ന തണുപ്പിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയ്ക്ക് കുമിളിൻ്റെ ജീവിതചക്രം ഫലപ്രദമായി തടസപ്പെടുത്തി രോഗബാധയുടെ കാഠിന്യം കുറയ്ക്കാന്‍ കഴിയും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. വിത്ത് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രാസ വസ്തുക്കളില്‍ അസോള്‍സ് (ഉദാ: ട്രയഡിമേനോള്‍, ബിറ്റര്‍ടനോള്‍, പ്രോതിയോകൊനസോള്‍) അല്ലെങ്കില്‍ സ്ട്രോബിലൂറിന്‍സ് (ഉദാ: ഫ്ലുവോക്സസ്റ്റോബിന്‍) ഫ്യൂബരിടസോള്‍ അല്ലെങ്കില്‍ ഐപ്രൊഡിയോന്‍ എന്നിവ ഉള്‍പ്പെടുന്നു.

അതിന് എന്താണ് കാരണം

എം.നിവലെ എന്ന മണ്ണിലൂടെ പകരുന്ന കുമിള്‍ ആണ് ലക്ഷണങ്ങള്‍ക്ക് കാരണം. വേനല്‍ക്കാലത്ത് അവ മണ്ണിലോ ചെടിയുടെ അവശിഷ്ടങ്ങളിലോ അതിജീവിക്കുന്നു. മഴയിലോ അല്ലെങ്കിൽ തണുപ്പു കാലത്ത് തണുത്ത നനഞ്ഞ കാലാവസ്ഥ എത്തുമ്പോള്‍, കുമിള്‍ വളരുകയും തൈകളെയും താഴ്ഭാഗത്തെ ഇലകളെയും ബാധിക്കുന്ന ബീജങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ബീജങ്ങള്‍ കാറ്റിലൂടെയും വെള്ളത്തിലൂടെയും പകരുന്നു. അവ ചെടിയുടെ മറ്റു ഭാഗങ്ങളെയും കൃഷിയിടത്തിലെ മറ്റു വിളകളെയും ആക്രമിച്ച് ഗുരുതരമായ രോഗബാധയ്ക്ക് കാരണമാകുന്നു. 18 നും 20 °C നും ഇടയിലുള്ള താപനിലയാണ് കുമിളിൻ്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂലമായ കാലാവസ്ഥ, പക്ഷേ ചില സംഭവങ്ങളില്‍ അവ -6 °C പോലെ കുറഞ്ഞ താപനിലയിലും 32 °C പോലെ ഉയര്‍ന്ന താപനിലയിലും വളരാറുണ്ട്. ചെടിയുടെ താഴ്ഭാഗങ്ങളിലെ രോഗബാധകള്‍ തണുത്ത, വരണ്ട കാലാവസ്ഥയിലാണ് ഉണ്ടാകുന്നത്, അതേസമയം കതിരുകളിലെ രോഗബാധ തണുത്ത ഊഷ്മളമായ കാലാവസ്ഥയിൽ സംഭവിക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കില്‍, പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ നടുക.
  • നൈട്രജന്‍, കുമ്മായം എന്നിവയുടെ അമിത വളപ്രയോഗം ഒഴിവാക്കുക.
  • മണ്ണിൻ്റെ ഉപരിതലത്തിലെ ഈര്‍പ്പം പരിമിതപ്പെടുത്തുക, ഉദാ: നീര്‍വാര്‍ച്ച, മണ്ണ് കിളയ്ക്കല്‍ മുതലായ പ്രവൃത്തികളിലൂടെ.
  • വിളവെടുപ്പിനു ശേഷം വിള അവശിഷ്ടങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്യുക.
  • അവശേഷിച്ച ബീജങ്ങള്‍ നീക്കം ചെയ്യാന്‍ കൃഷിയിടം നന്നായി ഉഴുതു മറിക്കുക.
  • ശരത്കാലത്ത് പൊട്ടാസ്യം സമ്പുഷ്ടമായ സംയുക്തങ്ങളുപയോഗിച്ച് വളപ്രയോഗം നടത്തുന്നത് കുമിളിൻ്റെ വ്യാപനം തടയും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക