നെല്ല്

ഫാള്‍സ് സ്മട്ട്

Villosiclava virens

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • നെന്മണികളില്‍ ചെറിയ ഓറഞ്ച് നിറത്തിലുള്ള, മിനുസമുള്ള 'ഗോളങ്ങള്‍'.
  • സീസണിൻ്റെ പിന്നീട് ഈ 'ഗോളങ്ങള്‍' ഉണങ്ങി പച്ച കലര്‍ന്ന കറുപ്പ് നിറമായി മാറുന്നു.
  • ധാന്യത്തിൻ്റെ നിറം മാറ്റം, ഭാരക്കുറവ്, കുറഞ്ഞ ബീജാങ്കുരണ നിരക്ക്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നെല്ല്

ലക്ഷണങ്ങൾ

പൂങ്കുലകളുടെ രൂപീകരണ സമയത്താണ് ലക്ഷണങ്ങള്‍ ദൃശ്യമാകുക, പ്രത്യേകിച്ചും കതിരുകള്‍ ഏകദേശം മൂപ്പെത്തുമ്പോഴും. വെല്‍വറ്റ് പോലെ അണ്ഡാകാരമായ ഏകദേശം 1 സെ.മി. വ്യാസമുള്ള ഓറഞ്ച് നിറമുള്ള മുഴ നെന്മണികളില്‍ പ്രത്യേകം പ്രത്യേകമായി കാണുന്നു. . പിന്നീട് ഈ ഗോളാകാരമായ സഞ്ചി പൊട്ടിത്തുറക്കുകയും അവ നെന്മണികളുടെ പുറമേ ഉണങ്ങിപ്പിടിച്ച് മഞ്ഞ കലര്‍ന്ന പച്ച അല്ലെങ്കില്‍ പച്ച കലര്‍ന്ന കറുപ്പ് നിറമായി മാറുന്നു. കതിരുകളിലെ ഏതാനും നെന്മണികളില്‍ മാത്രമേ ബീജഗോളങ്ങള്‍ വ്യാപിക്കൂ. ഇത് സസ്യമാകെ വ്യാപിക്കുന്ന രോഗമല്ലാത്തതിനാല്‍ ചെടിയുടെ മറ്റു ഭാഗങ്ങളെ ബാധിക്കില്ല. എങ്ങനെ ആയാലും ധാന്യത്തിന്‍റെ ഭാരവും മുളയ്ക്കലും കുറയും.

Recommendations

ജൈവ നിയന്ത്രണം

വിത്തുകളെ 52° C ഊഷ്മാവില്‍ 10 മിനിറ്റ് ചികിത്സിക്കുന്നതും രോഗബാധ ഒഴിവാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്. കോപ്പര്‍ അടിസ്ഥാനമാക്കിയ കുമിള്‍നാശിനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ 2.5 ഗ്രാം) പ്രതിരോധമെന്ന നിലയില്‍ പൂങ്കുലയുണ്ടാകുമ്പോള്‍ തളിക്കാം. രോഗം കണ്ടെത്തിയാല്‍ കോപ്പര്‍ അധിഷ്ഠിത കുമിള്‍നാശിനികള്‍ രോഗത്തെ നിയന്ത്രിക്കാനും, വിളവ് നേരിയ തോതില്‍ വര്‍ദ്ധിപ്പിക്കാനുമായി പ്രയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എല്ലായ്‍പ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. വിത്തുകള്‍ കീടനാശിനികള്‍ ഉപയോഗിച്ച് പരിചരിക്കുന്നത് രോഗത്തെ നിയന്ത്രിക്കില്ല. പൂങ്കുലകള്‍ ആവിര്‍ഭവിക്കുമ്പോള്‍ (50 മുതല്‍ 100% വരെ) താഴെപ്പറയുന്ന ഉത്പന്നങ്ങള്‍ പ്രതിരോധ നടപടി എന്ന നിലയില്‍ തളിക്കുന്നത് ഫലപ്രദമാകാം: അസോക്സിസ്ട്രോബിന്‍, പ്രോപികൊണസോള്‍, ക്ലോറോതലോണില്‍, അസോക്സിസ്ട്രോബിന്‍ + പ്രോപികൊണസോള്‍, ട്രൈഫ്ലോക്സിസ്ട്രോബിന്‍ + ടെബുകൊണാസോള്‍. ഒരിക്കല്‍ രോഗം കണ്ടെത്തിയാല്‍ ഫലപ്രദമായി രോഗവ്യാപനം തടയുന്ന മറ്റ് ഉത്പന്നങ്ങള്‍: യുറോഫംഗിന്‍, കാപ്റ്റാന്‍, മാന്‍കൊസേബ് .

അതിന് എന്താണ് കാരണം

വില്ലോസി‍ക്ലാവ വൈറന്‍സ് എന്ന ഫംഗസാണ് രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്നത്. ഈ രോഗാണുവിന് ഏത് ഘട്ടത്തിലും സസ്യത്തെ ബാധിക്കാനാകും. എന്നാല്‍ പുഷ്പിച്ചതിന് ശേഷം ഉടന്‍ അല്ലെങ്കില്‍ നെന്മണികള്‍ നിറയുന്ന ഘട്ടത്തില്‍ മാത്രമായിരിക്കും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. രോഗബാധയുടെ പ്രഭാവം കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയും(>90%), അടിയ്ക്കടിയുള്ള മഴയും, 25−35º C വരെ താപനിയും ഈ രോഗത്തിനു അനുകൂലമാണ്. ഉയര്‍ന്ന നൈട്രജന്‍ നിലയുള്ള മണ്ണും ഈ രോഗത്തെ അനുകൂലിക്കുന്നു. നേരത്തെ നട്ട നെല്‍ച്ചെടികള്‍ക്ക് വൈകി നട്ടവയേക്കാള്‍ രോഗസാധ്യത കുറവാണ്. മോശമായ സാഹചര്യങ്ങളില്‍ രോഗബാധ തീവ്രമാകുകയും, വിളയുടെ 25% വരെ നശിക്കുകയും ചെയ്യാം. ഇന്ത്യയില്‍ 75% വിളവു നഷ്ടം വരെ കണ്ടെത്തിയിട്ടുണ്ട്.


പ്രതിരോധ നടപടികൾ

  • അംഗീകൃത ചില്ലറ വ്യാപാരികളില്‍ നിന്നും ആരോഗ്യമുള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • സ്ഥിരമായി വെള്ളം നില്‍ക്കാതെ ഒന്നിടവിട്ട നനയും ഉണക്കവും കൃഷിയിടങ്ങളില്‍ നടത്തുക(ഈര്‍പ്പം കുറയ്ക്കല്‍).
  • നൈട്രജന്‍ മിതമായി പല തവണകളായി പ്രയോഗിക്കുക.
  • കൃഷിയിടത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കുക.
  • കൃഷിയിടത്തിലെ വരമ്പുകളും , ജലസേചനത്തിനുള്ള ചാലുകളും വൃത്തിയുള്ളതാക്കി സംരക്ഷിക്കുക.
  • കൃഷിയിടം കളകളില്ലാതെ വൃത്തിയാക്കുകയും രോഗം ബാധിച്ച ചെടി അവശിഷ്ടങ്ങള്‍, കതിരുകള്‍, നെന്മണികള്‍ എന്നിവ വിളവെടുപ്പിനു ശേഷം നീക്കം ചെയ്യുകയും ചെയ്യുക.
  • വിളവെടുപ്പിന് ശേഷം ആഴത്തില്‍ ഉഴുതുമറിക്കുന്നതും വെയിലേല്‍പ്പിക്കുന്നതും രോഗം കൈമാറപ്പെടുന്നത് കുറയ്ക്കാന്‍ സഹായിക്കും.
  • നെല്ല് തുടര്‍ച്ചയായി കൃഷി ചെയ്യുമ്പോള്‍ സാധ്യമാകുമ്പോഴൊക്കെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക.
  • ഈ രോഗബാധാ സാധ്യതയില്ലാത്ത വിളകള്‍ 2-3 വര്‍ഷം കൂടുമ്പോള്‍ മാറി കൃഷി ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക