Cochliobolus heterostrophus
കുമിൾ
രോഗാണുവിന്റെ ശക്തി, ചെടിയുടെ ഇനം, പാരിസ്ഥിതിക അവസ്ഥകള്‍ എന്നിവയ്ക്ക് അനുസൃതമായി ലക്ഷണങ്ങള്‍ക്ക് നേരിയ വ്യത്യാസമുണ്ടാകും. തവിട്ടു കലര്‍ന്ന അരികുകളോടെ കരുവാളിച്ച, വജ്രക്കല്ലിന്റെ ആകൃതിയിലുള്ള ദീര്‍ഘിച്ച വടുക്കള്‍ ആദ്യം താഴ്ഭാഗത്തെ ഇലകളില്‍ പ്രത്യക്ഷപ്പെടുന്നു, പിന്നീട് പതിയെ ഇളം ഇലച്ചാര്‍ത്തുകളില്‍ പ്രവേശിക്കുന്നു. വടുക്കള്‍ വ്യത്യസ്ത വലിപ്പത്തിലുള്ളവയും ഇലയുടെ സിരകള്‍ക്കുമപ്പുറം നീളുന്നവയുമായിരിക്കും. വശംവദമാകുന്ന ചെടികളില്‍ അവ കൂടിച്ചേര്‍ന്ന് ഇലയുടെ വലിയൊരു ഭാഗത്തിന്റെ ഉണക്കിനു കാരണമാകുന്നു. രോഗം വളര്‍ന്ന ഘട്ടത്തില്‍ കായ്ത്തണ്ട് ചാരനിറമുള്ള ആവരണവും രൂപവൈകൃതവും ദൃശ്യമാക്കും. ഇലകളുടെ കേടുപാടുകള്‍ മൂലമുള്ള ഉത്പാദനക്ഷമതാ നഷ്ടം വിണ്ടുകീറിയ തണ്ടുകള്‍ക്കൊപ്പം ചെടികളുടെ ഉണക്കിലേക്ക് നയിക്കും. കഴപുഴകി വീഴലും ഉറപ്പാണ്.
മത്സര സ്വഭാവമുള്ള ട്രൈക്കോഡെര്‍മ അട്രോവിരിഡെ SG3403 കുമിള്‍ ഉപയോഗിച്ചുള്ള ജൈവ നിയന്ത്രണം ഈ രോഗാണുവിന് എതിരെ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. എന്തായാലും, കൃഷിയിടങ്ങളില്‍ ഈ ചികിത്സയുടെ ഫലപ്രാപ്തി അറിയാന്‍ ഇനിയും കൃഷിയിടങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
ലഭ്യമെങ്കില്‍ ജൈവശാസ്ത്ര ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ശരിയായ സമയത്ത് പ്രയോഗിച്ചാല്‍ കുമിള്‍ നാശിനികള്‍ ഇവയെ ഫലപ്രദമായി നിയന്ത്രിക്കും. സാധ്യതയുള്ള വിളവു നഷ്ടം, കാലാവസ്ഥ പ്രവചനം, ചെടിയുടെ വളര്‍ച്ചാ കാലഘട്ടം എന്നിവയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഉണ്ടാകുന്ന രോഗവളര്‍ച്ച അനുസരിച്ചായിരിക്കണം പ്രയോഗം പരിഗണിക്കേണ്ടത്. പെട്ടന്ന് പ്രവര്‍ത്തിക്കുന്ന, വിശാലമായ ഫലം നല്‍കുന്ന ഉത്പന്നം ഉപയോഗിക്കുക, ഉദാ: മന്‍കൊസേബ് (2.5 ഗ്രാം/ലിറ്റര്‍ വെള്ളത്തില്‍) 8-10 ദിവസ ഇടവേളകളില്‍ പ്രയോഗിക്കുക.
കോക്ലിയബൊളാസ് ഹെട്രോസ്ട്രോഫു (ബൈപൊളാരിസ് മെയ്‌ഡിസ്) എന്ന കുമിള്‍ മൂലമാണ് ഈ രോഗമുണ്ടാകുന്നത്. മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങളിലാണ് ഈ കുമിള്‍ അതിജീവിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ ഇവ കാറ്റിലൂടെയും മഴത്തുള്ളികളിലൂടെയും ചെടികളില്‍ നിന്ന് ചെടികളിലേക്ക് പകരുന്ന ബീജങ്ങളെ ഉത്പാദിപ്പിക്കുന്നു. ഇവ ഇലകളില്‍ ബീജാങ്കുരണം നടത്തുകയും തങ്ങളുടെ ജീവിതചക്രം (അണുബാധ മുതല്‍ പുതിയ ബീജങ്ങളുടെ ഉത്പാദനം വരെ) 72 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കും. ഈര്‍പ്പമുള്ള കാലാവസ്ഥ, ഇലയുടെ നനവ്, 22 മുതല്‍ 30°C വരെയുള്ള താപനില എന്നിവ കുമിളിന്റെ വളര്‍ച്ചയ്ക്കും രോഗബാധയ്ക്കും അനുകൂലമാണ്. സീസണിന്റെ ആരംഭത്തില്‍ ആണ് രോഗബാധ ഉണ്ടാകുന്നതെങ്കില്‍ ഇലകളിലുണ്ടാകുന്ന കേടുപാടുകള്‍ ചെടിയുടെ ഉത്പാദനക്ഷമത കുറയ്ക്കുകയും അങ്ങനെ വിളവു കുറയുകയും ചെയ്തേക്കാം.