Bipolaris sacchari
കുമിൾ
ജീവാണുക്കൾ പ്രവേശിച്ച് 1-3 ദിവസത്തിനുള്ളിൽ, ബി. സക്കാരി ബാധിച്ച കരിമ്പിന്റെ ഇലകളിൽ, ഇരു പ്രതലങ്ങളിലും ചെറിയ ചുവന്ന പുള്ളിക്കുത്തുകളുടെ മാതൃകയിൽ ക്ഷതങ്ങൾ ദൃശ്യമാകുന്നു. ഈ പുള്ളിക്കുത്തുകൾ പ്രധാന സിരകൾക്ക് സമാന്തരമായി ദീർഘവൃത്താകാരമായി മാറുന്നു. ഇവയുടെ അരികുകൾ ചുവപ്പ് മുതൽ തവിട്ട് വരെയാണ്. പുള്ളിയുടെ മധ്യഭാഗം ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും. പുള്ളികൾ ഒന്നിച്ച് കൂടുകയും നീളമുള്ള വരകൾ ഉണ്ടാക്കുകയും ചെയ്യാം. സാരമായി ബാധിക്കപ്പെട്ടാൽ, വിതച്ച് 12-14 ദിവസത്തിനുശേഷം കരിമ്പിൻ തൈകൾ വാടി നശിക്കാം.
നിർഭാഗ്യവശാൽ, ബൈപോളാരിസ് സക്കാരിക്കെതിരെ ഇതര പരിചരണ മാർഗ്ഗങ്ങളൊന്നും ലഭ്യമല്ല. ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തെങ്കിലും താങ്കൾക്കറിയാമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. താങ്കളിൽ നിന്ന് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. 0.2% കോപ്പർ ഓക്സിക്ലോറൈഡ് അല്ലെങ്കിൽ 0.3% മാങ്കോസെബ് എന്നിവ 10 മുതൽ 15 ദിവസം വരെ ഇടവേളകളിൽ 2 മുതൽ 3 പ്രാവശ്യം വരെ ഇലകളിൽ തളിക്കുക. രോഗ തീവ്രതയനുസരിച്ച് തളിപ്രയോഗം നടത്തണം.
ഇലകളിലെ ക്ഷതങ്ങളിൽ ധാരാളമായി ഉൽപാദിപ്പിക്കുകയും കാറ്റും മഴയും വഴി വിതരണം ചെയ്യപ്പെടുകയും ചെയ്യുന്ന ബീജകോശങ്ങളാണ് (കോനിഡിയ) കണ്ണ് രോഗം വ്യാപിപ്പിക്കുന്നത്. ഉയർന്ന ഈർപ്പം, മഞ്ഞു രൂപീകരണം എന്നിവ കുമിൾ ബീജാങ്കുരണത്തിന് അനുകൂലമാണ്. മുതിർന്ന ഇലകളേക്കാൾ ഇളം ഇലകളിൽ ഇവയുടെ പെരുപ്പം വളരെ വേഗത്തിലാണ്. കരിമ്പിൻ വിത്തിലൂടെ രോഗവ്യാപനം സംഭവിക്കുന്നില്ല. ഉപകരണങ്ങളിലൂടെയും മനുഷ്യരുടെ പ്രവർത്തനത്തിലൂടെയും ഉള്ള യാന്ത്രികമായ വ്യാപനം ഒരു പ്രശ്നമല്ല.