പപ്പായ

പപ്പായയിലെ കറുത്ത പുള്ളി രോഗം

Asperisporium caricae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • താഴ്ഭാഗത്തെ ഇലകളിൽ തവിട്ട്നിറമുള്ള പുള്ളികുത്തുകൾ.
  • പുള്ളികൾ വലുതായി കറുത്ത, പൊങ്ങിയ, പൊടിരൂപത്തിലുള്ള കുരുക്കളായി വികസിക്കുന്നു.
  • ഫലങ്ങളിൽ ആഴം കുറഞ്ഞ, നേരിയ തവിട്ടുനിറത്തിലുള്ള ക്രമരഹിതമായ ക്ഷതങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പപ്പായ

ലക്ഷണങ്ങൾ

ആദ്യം, താഴ്ഭാഗത്തെ ഇലകളിൽ ഇരുണ്ട പുള്ളികുത്തുകൾ ചിലപ്പോഴൊക്കെ ഒരു മഞ്ഞനിറത്തിലുള്ള വലയത്തോടുകൂടി അങ്ങിങ്ങായി കാണപ്പെടുന്നു. ഇലകളുടെ അടിവശത്ത്, ഈ പുള്ളികൾ പിന്നീട് വലുതായി കറുത്ത, പൊങ്ങിയ, 4 മില്ലിമീറ്റർ വരെ വ്യാസത്തിൽ പൊടിരൂപത്തിലുള്ള കുരുക്കളായി മാറുന്നു. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടത്തിൽ, ക്ഷതഭാഗങ്ങൾ മൃതമായി തീരുകയും ഇലകളുടെ വലിയൊരുഭാഗം വ്യാപിക്കുകയും ചെയ്യും. കനത്ത ബാധിപ്പുകളിൽ അല്ലെങ്കിൽ മറ്റ് കുമിൾ രോഗകാരികളുമായി കൂടിചേർന്നുള്ള ബാധിപ്പുകളിൽ രോഗബാധിതമായ ഇലകൾ പൊഴിയുകയും ബാധിക്കപ്പെട്ട മരങ്ങളുടെ ഓജസ്സ് നഷ്ട്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. രോഗബാധിതമായ ഫലങ്ങളിൽ ആഴം കുറഞ്ഞ, നേരിയ തവിട്ടുനിറത്തിലുള്ള ക്രമരഹിതമായ ക്ഷതങ്ങളും അവയുടെ മധ്യഭാഗത്ത് കറുത്ത പുള്ളികളുടെ കുമിൾ വളർച്ചയും കാണപ്പെടും, എന്നിരുന്നാലും ഈ കേടുപാടുകൾ ഇലകളുടേതിനേക്കാൾ കുറവായിരിക്കും. ഫലങ്ങളുടെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ബാധിക്കപ്പെട്ടാൽ പാകമാകുന്നതിനുമുമ്പ് പൊഴിഞ്ഞ് പോയേക്കാം. ക്ഷതങ്ങൾ കാണപ്പെടുമെങ്കിലും ഫലത്തിൻ്റെ കാമ്പ് അഴുകലിൻ്റെ ലക്ഷണങ്ങളൊന്നും ദൃശ്യമാക്കുന്നില്ല.

Recommendations

ജൈവ നിയന്ത്രണം

അസ്പെറിസ്പോറിയം കറിസിയെക്കെതിരെ ഇതര പരിചരണ രീതികൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. താങ്കൾക്ക് ഈ രോഗത്തിനെതിരെ പൊരുതാനുള്ള എന്തെങ്കിലും അറിയുമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളിൽ നിന്നും കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഡൈതയോകാർബമേറ്റുകൾ പോലെയുള്ള കുമിൾനാശിനികൾ ഇലകളിൽ തളിക്കുന്നത് സാരമായ ബാധിപ്പുകളിൽ കാര്യക്ഷമമാണ്.

അതിന് എന്താണ് കാരണം

അസ്പെറിസ്പോറിയം കറിസിയെ എന്ന കുമിളാണ് ലക്ഷണങ്ങൾക്ക് കാരണം. ഇത് പ്രധാനമായും മധ്യ അമേരിക്ക, തെക്കൻ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇലകളും ഫലങ്ങളും ബാധിക്കപ്പെടാം മാത്രമല്ല രോഗലക്ഷണങ്ങൾ ചെടിയുടെ ഇനം, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവ അനുസരിച്ച് ലക്ഷണങ്ങൾ ചെറിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്തെ ഇലകളിലും നനഞ്ഞ ആർദ്രതയുള്ള കാലാവസ്ഥയിലും രോഗം കൂടുതൽ തീവ്രമായിരിക്കും. ഈ രോഗാണുവിൻ്റെ അറിയപ്പെടുന്ന ഒരേയൊരു ആതിഥേയ വിളയാണ് പപ്പായ മാത്രമല്ല സാധാരണയായി ഈ രോഗത്തിന് അത്ര പ്രാധാന്യമില്ല എന്തെന്നാൽ ഫലങ്ങളിൽ രോഗലക്ഷണങ്ങൾ ഉപരിതലത്തിൽ മാത്രമായി ഒതുങ്ങുന്നു. എന്തായാലും ഈ രോഗം ഫലങ്ങളുടെ ഗുണമേന്മ കുറച്ചേക്കാം.


പ്രതിരോധ നടപടികൾ

  • രോഗബാധയുള്ള ചെടി ഭാഗങ്ങളും പൊഴിഞ്ഞുവീണ ഫലങ്ങളും നീക്കംചെയ്ത് നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക