Gibberella fujikuroi
കുമിൾ
വളര്‍ച്ചയുടെ അവസാന ഘട്ടം കഴിഞ്ഞാണ് മിക്കവാറും ഇലകളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ഇലകള്‍ മഞ്ഞിച്ച പച്ചനിറമാകുന്നു, ഉറപ്പു നഷ്ടപ്പെട്ട് ക്രമേണ ചുവട്ടിൽനിന്നും ഉണങ്ങുന്നു. മുകള്‍ഭാഗം വെളുപ്പ് നിറമാകുകയോ വിളറിയ പച്ച പ്രതലമുള്ള ഒരു മഞ്ഞിച്ച മധ്യസിര ദൃശ്യമാക്കുകയോ ചെയ്യും. രോഗം ബാധിച്ച കരിമ്പ് മുരടിക്കുന്നു, ഭാരം കുറയുന്നു, ശൂന്യമായ ഇടമുട്ടുകളും കാണപ്പെടും പക്ഷേ മുട്ടുകളിലും കൂമ്പുകളിലും ബാധിക്കില്ല. നീളത്തിൽ മുറിച്ചാൽ, ഇടമുട്ടിലെ ആന്തരിക കോശങ്ങളിലെ ഇരുണ്ട ചുവപ്പ് മുതല്‍ പർപ്പിൾ നിറം വരെയുള്ള നിറംമാറ്റം ദൃശ്യമാകും. ഗുരുതരമായ സംഭവങ്ങളില്‍ വിളവ് കാര്യമായി കുറയുന്നു.
നടാനുള്ള തണ്ടുകളെ ഈര്‍പ്പമുള്ള 54°C ചൂട് കാറ്റിൽ 150 മിനിറ്റ് പരിചരിക്കുക. അതിനുശേഷം തണ്ടുകളെ 0.1% ബ്ലീച് ലായനിയില്‍ പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ മുക്കുക. ദയവായി ശുചിത്വം ശ്രദ്ധിക്കുകയും കൈയ്യുറകള്‍ ധരിക്കുകയും സുരക്ഷാ കണ്ണടകള്‍ ധരിക്കുകയും ചെയ്യണം. പാത്രങ്ങള്‍ പിന്നീട് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. കരിമ്പിലെ വാട്ടരോഗത്തിന് രാസചികിത്സകള്‍ ഒന്നുംതന്നെ ഫലപ്രദമല്ല.
മണ്‍സൂണ്‍ കാലങ്ങളിലോ അതിനു ശേഷമോ ആണ് ചെടികള്‍ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നത്. വേര് തുരപ്പന്‍, ചിതല്‍, ശല്ക്ക പ്രാണികള്‍, മീലി മൂട്ടകള്‍ എന്നിവ പോലെയുള്ള മറ്റു കീടങ്ങളാലുണ്ടാകുന്ന പരിക്കുകളിലൂടെയാണ് കുമിള്‍ പ്രധാനമായും ചെടിയില്‍ പ്രവേശിക്കുന്നത്. ജൈവ ക്ലേശങ്ങളായ വരള്‍ച്ചയും വെള്ളക്കെട്ടും ചെടി വാടുന്നതിലേക്ക് നയിക്കുന്നു. ഈര്‍പ്പം മൂലമുള്ള ക്ലേശത്തിനൊപ്പമുള്ള ഉയര്‍ന്ന താപനിലയും കുറഞ്ഞ ആര്‍ദ്രതയും വാട്ടത്തിനോട് ചെടിക്കുള്ള പ്രതിരോധം കുറയ്ക്കുന്നു.