കാപ്സിക്കവും മുളകും

മുളകിലെ ആന്ത്രാക്‌നോസ്

Colletotrichum sp.

കുമിൾ

ചുരുക്കത്തിൽ

  • ഫലങ്ങളിലെ ക്ഷതങ്ങൾ.
  • ഇലകളിലും തണ്ടിലും ഇരുണ്ട തവിട്ട അരികുകളോടെ ചാരനിറം കലർന്ന- തവിട്ടു പുള്ളികള്‍.
  • ഫലങ്ങളിലെ പുള്ളികള്‍ക്കുള്ളില്‍ കേന്ദ്രീകൃത വലയങ്ങള്‍.
  • ശിഖരങ്ങൾ അഗ്രഭാഗത്തു നിന്നും ഉണങ്ങുന്നു, കൂടാതെ കായകളും അഴുകുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കാപ്സിക്കവും മുളകും

ലക്ഷണങ്ങൾ

പിന്നീട് ചെറുതായി കുഴിഞ്ഞു പോകുന്ന വൃത്താകൃതിയിലോ കോണുകളായോ ഉള്ള വെള്ളം നിറഞ്ഞ വടുക്കള്‍. വടുക്കളുടെ കേന്ദ്രഭാഗം ഓറഞ്ചോ തവിട്ടോ കറുപ്പോ നിറവും സമീപ കോശങ്ങള്‍ ഇളം നിറവുമാകുന്നു. വടുക്കള്‍ കായയുടെ പുറമേ ഭൂരിഭാഗവും ആവരണം ചെയ്തേക്കാം. നിരവധി വടുക്കള്‍ ഉണ്ടാകാം. കായകളിലെ പുള്ളികള്‍ക്കുള്ളില്‍ കേന്ദ്രീകൃത വലയങ്ങള്‍ സാധാരണമാണ്. പച്ച കായകളില്‍ ഗുപ്തമായി അണുബാധയുണ്ടായേക്കാം, മൂപ്പെത്തുന്നതുവരെയും ഒരു ലക്ഷണവും ദൃശ്യമായേക്കില്ല. ഇലകളിലെയും തണ്ടുകളിലെയും ലക്ഷണങ്ങള്‍ ചെറിയ, ക്രമരഹിതമായ ആകൃതിയിലുള്ള ഇരുണ്ട തവിട്ടുനിറ അരികുകളോടെ നരച്ച തവിട്ടു നിറമുള്ള പുള്ളികളാണ്. മുന്നോട്ടുള്ള സീസണില്‍ പാകമായ ഫലങ്ങള്‍ അഴുകയും കമ്പുകള്‍ അഗ്രഭാഗം മുതല്‍ ഉണങ്ങുകയും ചെയ്തേക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

രോഗം ബാധിച്ച വിത്തുകളെ 52°C ചൂടുള്ള വെള്ളത്തില്‍ 30 മിനിറ്റ് ആഴ്ത്തിവച്ചും ചികിത്സിക്കാം. താപനിലയും സമയവും സസൂക്ഷ്മം പാലിക്കേണ്ടത് ചികിത്സയുടെ പ്രഭാവം പൂര്‍ണ്ണമായും ഉറപ്പുവരുത്താന്‍ ആവശ്യമാണ്‌.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജീവശാസ്ത്രപരമായ ചികിത്സകളെ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ഏകീകരിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. കുമിള്‍നാശിനികള്‍ ആവശ്യമെങ്കില്‍, മാന്‍കൊസേബ് അല്ലെങ്കില്‍ കോപ്പര്‍ അധിഷ്ടിത ഉത്പന്നങ്ങള്‍ തളിക്കുക. പൂവിടുമ്പോള്‍ ചികിത്സ തുടങ്ങുക.

അതിന് എന്താണ് കാരണം

സി. കോളിറ്റോട്രിക്കം എന്ന ജനുസിലെ കുമിളിന്റെ കൂട്ടമാണ് ഈ രോഗത്തിന് കാരണം, സി. ക്യാപ്സിസിയും സി. ഗ്ലിയോസ്പോറിയോഡസ് എന്നിവുമുണ്ട്. മൂപ്പെത്തിയ കായകളില്‍ എന്ന പോലെ തന്നെ മൂപ്പെത്താത്ത കായകളിലും, വിളവെടുപ്പിനു ശേഷവും, അങ്ങനെ മുളക് ചെടികളെ വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും ഈ രോഗാണുക്കള്‍ ബാധിക്കാം. ഇത് വിത്തിനുള്ളിലും പുറത്തും, ചെടിയുടെ അവശിഷ്ടങ്ങളിലും ആതിഥ്യമേകുന്ന ഇതര സോളന്‍സീസ് ചെടികളിലും അതിജീവിക്കുന്നു. രോഗബാധയുള്ള ചെടികള്‍ പറിച്ചു നടുന്നതിലൂടെയും ഇവ ഒരു കൃഷിയിടത്തില്‍ പുതിയതായി ബാധിക്കാം. ഈ കുമിള്‍ ഊഷ്മളവും തണുത്തതുമായ കാലാവസ്ഥയില്‍ പുഷ്ടിപ്പെട്ട് മഴയിലൂടെയും ജലസേചനം നടത്തുന്ന വെള്ളത്തിലൂടെയും പകരുന്നു. 10°C മുതല്‍ 30°C വരെയുള്ള താപനിലയിലാണ് ഫലങ്ങള്‍ക്ക് രോഗബായുണ്ടാകുന്നത്, എന്നാല്‍ 23°C മുതല്‍ 27°C വരെയാണ് രോഗം വികസിക്കുന്നതിനു അനുകൂലം. ഫലങ്ങളുടെ പുറമെയുള്ള നനവ്‌ മുളകിലെ ആന്ത്രാക്‌നോസിന്റെ തീവ്രത കൂട്ടും.


പ്രതിരോധ നടപടികൾ

  • മണ്ണിലെ കാര്‍ബണിന്റെ അംശം വര്‍ധിപ്പിക്കാന്‍ നടീലിനു മുമ്പായി മണ്ണില്‍ ചാണകം ചേര്‍ക്കുക.
  • വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ മികച്ച നീര്‍വാര്‍ച്ച സൗകര്യം ആസൂത്രണം ചെയ്യണം.
  • മണ്ണും ചെടികളുമായി രോഗ ബീജ സംക്രമണം തടയുന്നതിനായി വരികള്‍ക്കിടയില്‍ പുതയിടണം.
  • താങ്കളുടെ പ്രദേശത്ത് ലഭ്യമെങ്കില്‍ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ വളര്‍ത്തുക.
  • സാക്ഷ്യപ്പെടുത്തിയ കേന്ദ്രങ്ങളില്‍ നിന്ന് ആരോഗ്യമുള്ള വിത്തുകള്‍ ഉപയോഗിക്കുക.
  • നടുന്നതിന് മുമ്പായി തൈകളില്‍ രോഗലക്ഷണം ഉണ്ടോ എന്ന് പരിശോധിക്കുക.
  • രോഗ ലക്ഷണങ്ങള്‍ക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കണം.
  • കൃഷിയിടത്തിലും പരിസരത്തുമുള്ള കളകളും ആതിഥ്യമേകുന്ന മറ്റിതര വിളകളും നീക്കം ചെയ്യുക.
  • മുകളില്‍ നിന്നുള്ള ജലസേചനം ഒഴിവാക്കുകയും പുലര്‍ച്ചെ മാത്രം നനയ്ക്കുകയും ചെയ്യണം.
  • കൃഷിയിടത്തില്‍ തവണകളായി നൈട്രജന്‍ പ്രയോഗിക്കുന്ന ഒരു സന്തുലിത വളപ്രയോഗം ആസൂത്രണം ചെയ്യണം.
  • വിളവെടുപ്പിനു ശേഷമുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയോ കത്തിച്ചു കളയുകയോ ചെയ്യണം.
  • വിളകള്‍ മാറ്റകൃഷി നടത്തുക, പക്ഷേ മറ്റു മുളകിനങ്ങള്‍, തക്കാളി, സ്ട്രോബറി എന്നിവയുമായി അരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക