Phytophthora capsici
കുമിൾ
വരണ്ട മേഖലകളില്‍, ചെടിയുടെ വേരുകളിലും ചുവട്ടിലുമാണ് ബാധിപ്പ് സാധാരണയായി കണ്ടു വരുന്നത്. മണ്ണിനോട് ചേര്‍ന്ന ഭാഗത്തുള്ള തണ്ടുകളിലാണ് സവിശേഷമായ കറുപ്പോ അല്ലെങ്കിൽ തവിട്ടോ നിറത്തിലുള്ള ക്ഷതങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. താരതമ്യേന ഉയര്‍ന്ന ആർദ്രതയുള്ളപ്പോൾ, ചെടികളുടെ എല്ലാ ഭാഗങ്ങളിലും രോഗം ബാധിക്കും. ബാധിക്കപ്പെട്ട വേരുകള്‍ കടും തവിട്ടു നിറവും, മൃദുവും ആയി തൈച്ചെടികൾ അഴുകി നശിക്കുന്നതിന് കാരണമാകുന്നു. കടും പച്ച മുതല്‍ തവിട്ടു നിറം വരെയുള്ള വെള്ളത്തിൽ കുതിർന്ന പുള്ളികള്‍ ഇലകളിലും ഫലങ്ങളിലും പ്രത്യക്ഷപ്പെടുന്നു. മുതിര്‍ന്ന ചെടികള്‍ ചുവടു ചീയലിൻ്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇരുണ്ട തവിട്ടുനിറത്തിലുള്ള ക്ഷതങ്ങൾ തണ്ടിൽ വളരുകയും തത്ഫലമായി ചെടി നശിക്കുകയും ചെയ്യുന്നു. വിളവെടുപ്പിനു ശേഷം കൃഷിയിടത്തില്‍ വച്ചോ സംഭരണ സ്ഥലതുവച്ചോ ഫലങ്ങള്‍ അഴുകുന്നു.
ബര്‍ഖോല്‍ടെറിയ സെപസിയ (MPC-7) എന്ന ബാക്ടീരിയ ഫൈറ്റോഫ്തോറ ക്യാപ്സിച്ചിയ്ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് പരീക്ഷിച്ചു കണ്ടെത്തിയിട്ടുണ്ട്.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. നടീല്‍ സമയത്ത് മേഫനോക്സം അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങള്‍ തളിക്കുകയും രണ്ടാഴ്ചയ്ക്ക് ശേഷം കോപ്പര്‍ അധിഷ്ഠിത കുമിള്‍നാശിനി പരിപൂരകമായി പ്രയോഗിക്കുകയും ചെയ്‌താല്‍ രോഗത്തിൻ്റെ ഇലവിതങ്ങളിലെ ബാധിപ്പ് തടയാം. ചുവട് ചീയലിൻ്റെ ലക്ഷണങ്ങള്‍ ദൃശ്യമാകുമ്പോൾ ഫലങ്ങളുടെ കേടുപാടുകൾ നിയന്ത്രിക്കാന്‍ മേഫനോക്സം തുള്ളി നന രീതിയിലും ഉപയോഗിക്കാം.
തീവ്രമായ പാരിസ്ഥിതിക വ്യവസ്ഥകളിൽ നിലനിൽക്കാൻ കഴിവുള്ള മണ്ണിലൂടെ പകരുന്ന ഒരു രോഗാണുവാണ് ഫൈറ്റോഫ്തോറ ക്യാപ്സിച്ചി. ചെടിയുടെ അവശിഷ്ടങ്ങളിലോ ഇതര വിളകളിലോ മണ്ണിലോ അതിനു മൂന്ന് വര്‍ഷങ്ങൾ വരെ അതിജീവിക്കാന്‍ കഴിയും. ഇത് പിന്നീട് ജലസേചനത്തിലൂടെയോ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയോ വ്യാപിക്കുന്നു. പി. ക്യാപ്സിച്ചി 7°C മുതല്‍ 37°C വരെയുള്ള താപനിലയില്‍ വളരുന്നു, 30°C ആണ് ഏറ്റവും അനുകൂലം. ഉയര്‍ന്ന താപനിലയും ഉയര്‍ന്ന ഈര്‍പ്പവുമുള്ള അനുകൂല വ്യവസ്ഥകളില്‍ ഈ രോഗം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. തണുത്ത താപനില രോഗവ്യാപനം തടസ്സപ്പെടുത്തുന്നു.