കരിമ്പ്

കരിമ്പിലെ പൈനാപ്പിള്‍ രോഗം

Ceratocystis paradoxa

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇടമുട്ടുകള്‍ക്കുള്ളില്‍ വിളര്‍ച്ച.
  • ആദ്യത്തെ ആഴ്ചകളില്‍ രോഗം ബാധിച്ചയിടങ്ങളില്‍ പഴുത്തളിഞ്ഞ കൈതച്ചക്കയുടെ ഗന്ധമുണ്ടാകും.
  • തളിരുകള്‍ പതുക്കെ അഴുകുകയും വേരുകള്‍ രൂപപ്പെടുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

മുറിച്ച ഭാഗങ്ങളിലൂടെയോ കീടങ്ങള്‍ മൂലമുള്ള പരിക്കുകളിലൂടെയോ ആണ് കുമിളുകള്‍ നടീല്‍ വസ്തുക്കളില്‍ കടന്നു കൂടുന്നത്. ഇവ ആന്തരിക കോശങ്ങളിലൂടെ ദ്രുതഗതിയില്‍ പടരുന്നു. ഇവ ആദ്യം ചുവന്ന നിറവും പിന്നീട് തവിട്ടു കലര്‍ന്ന-കറുപ്പും കഴിഞ്ഞ് കറുപ്പ് നിറവും ആയി മാറുന്നു. ഈ അഴുകല്‍ പ്രക്രിയ പൊള്ളയായ ഭാഗങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുകയും, പഴുത്തളിഞ്ഞ കൈതച്ചക്കയുടെ സവിശേഷമായ ഗന്ധം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ ഗന്ധം നിരവധി ആഴ്ചകള്‍ തങ്ങിനില്‍ക്കും. രോഗം ബാധിച്ച വിളകളുടെ വേരുകള്‍ രൂപമെടുക്കാന്‍ പരാജയപ്പെടുന്നു, പ്രാഥമികഘട്ടത്തിലുള്ള മുളകള്‍ വളരാന്‍ പരാജയപ്പെടുന്നു, വളരുന്നവ നശിക്കുകയോ മുരടിക്കുകയോ ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

എന്തെങ്കിലും കാരണത്താല്‍ നടീല്‍ കാലം വൈകിയാല്‍, നടീല്‍ തണ്ടുകള്‍ നടുന്നതിന് മുമ്പായി ചൂടുവെള്ളത്തില്‍ (51°C-ല്‍) 30 മിനിറ്റ് പരിചരിക്കുക. കൃഷിയിടത്തില്‍ മുളയ്ക്കാത്ത തണ്ടുകള്‍ കണ്ടെത്തി അവയെ രോഗലക്ഷണങ്ങള്‍ക്കായി (അഴുകലും ദുര്‍ഗന്ധവും) പിളര്‍ന്നു നോക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കുമിള്‍നാശിനി ഉപയോഗിച്ചുള്ള ചികിത്സ സാമ്പത്തികമായി അനുകൂലമാകില്ല.

അതിന് എന്താണ് കാരണം

ചെടികള്‍ നട്ട് കഴിഞ്ഞു ആദ്യത്തെ ആഴ്ച്ചകളിലാണ് കീടമുണ്ടാകുന്നത്. കാറ്റിലൂടെയോ വെള്ളതിലൂടെയോ ജലസേചന വെള്ളതിലൂടെയോ ആണ് കുമിള്‍ പടരുന്നത്. കീടങ്ങള്‍, പ്രത്യേകിച്ച് വണ്ടുകള്‍ തണ്ട് തുളച്ച് ബീജങ്ങളെ വിതരണം ചെയ്യും. ബീജങ്ങള്‍ക്ക് മണ്ണില്‍ ഒരു വര്‍ഷം വരെ ജീവിക്കാന്‍ കഴിയും. രോഗം ബാധിച്ച ചെടികളില്‍ അവ നിരവധി വര്‍ഷങ്ങള്‍ ജീവിക്കും. മഴയ്ക്ക്‌ ശേഷം വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങൾ രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. 28°C നടുത്ത താപനിലകള്‍ ബീജോത്പാദനത്തിനും കുമിള്‍ വളര്‍ച്ചയ്ക്കും ഏറ്റവും അനുകൂലമാണ്. ദീര്‍ഘകാല വരള്‍ച്ചയും രോഗാണുവിനാൽ കരിമ്പ് ബാധിക്കപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിരോധശക്തിയുള്ള ഇനങ്ങള്‍ നടുക.
  • ഏറ്റവും കുറഞ്ഞത് മൂന്നു മുട്ടുകള്‍ നീളമുള്ള ആരോഗ്യമുള്ള തണ്ടുകള്‍ നടുക.
  • നട്ടതിനു ശേഷം ദ്രുതഗതിയില്‍ മുളകള്‍ വളരുന്ന ഇനങ്ങള്‍ തിരഞ്ഞെടുക്കുക.
  • കൃഷിയിടത്തില്‍ മതിയായ നീര്‍വാര്‍ച്ച ഉണ്ടെന്നു ഉറപ്പു വരുത്തുക.
  • ഏറ്റവും പ്രതികൂലമായ കാലാവസ്ഥ ഒഴിവാക്കുന്നതിനായി നടീല്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യുക.
  • രോഗം ബാധിച്ച ചെടികളുടെ വിളവെടുപ്പ് അവശിഷ്ടങ്ങള്‍ കത്തിച്ചു നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക