കരിമ്പ്

കരിമ്പിലെ സാധാരണ പൂപ്പ്

Puccinia melanocephala

കുമിൾ

ചുരുക്കത്തിൽ

  • പ്രാരംഭ ലക്ഷണങ്ങള്‍ ഇലയിലെ നീണ്ട മഞ്ഞ പുള്ളികള്‍.
  • പുള്ളികള്‍ ക്രമേണ ചുവപ്പ് കലര്‍ന്ന തവിട്ടു നിറമായി മാറുന്നു.
  • ഗുരുതരമായി ബാധിച്ച ഇലകള്‍ നശിച്ചേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

കരിമ്പിലെ സാധാരണ പൂപ്പിൻ്റെ പ്രാഥമിക ലക്ഷണങ്ങള്‍ 1-4 മി.മി. നീളമുള്ള ദീര്‍ഘിച്ച മഞ്ഞച്ച ഇല പുള്ളികളാണ്. രോഗം വികസിക്കുന്നതനുസരിച്ച് (ആദ്യം താഴത്തെ ഇലയുടെ പ്രതലത്തില്‍) പുള്ളികള്‍ ഇലയുടെ സിരകള്‍ക്ക് സമാന്തരമായി നീളുന്നു. ഇവ 20 മി.മി. നീളത്തിലും 1 മുതല്‍ 3 വരെ മി.മി. വീതിയിലും വലുതാകുന്നു. കൂടാതെ ഇവ, ഓറഞ്ച് കലര്‍ന്ന തവിട്ടു നിറമോ ചുവപ്പ് കലര്‍ന്ന തവിട്ടു നിറമോ ഉള്ള പുള്ളികള്‍ക്കു ചുറ്റും നേരിയതും എന്നാല്‍ വ്യക്തമായ വിളറിയ വലയമുള്ള തുരുമ്പിച്ച അടയാളമായി മാറുന്നു . പിന്നീട്, തുരുമ്പിച്ച കുമിളകള്‍ ഉരുകുന്നു. ഇത് ഇലയുടെ പുറംതൊലി പിളര്‍പ്പിലേക്കും കൂടുതൽ കോശങ്ങളുടെ നാശത്തിനും കാരണമാകുന്നു. ക്ഷതങ്ങള്‍ ഇലയുടെ അഗ്ര ഭാഗത്തേക്ക്‌ അടുക്കുന്തോറും കൂടുതലാകുകയും നെടുപ്പ് ഭാഗത്തേക്ക് കുറയുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ക്ഷമിക്കണം, പക്കീനിയ മെലനോസെഫലയ്ക്കെതിരെ ഞങ്ങള്‍ക്ക് ഇതര ചികിത്സ മാര്‍ഗ്ഗങ്ങള്‍ അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തിനെതിരെ പടപൊരുതാനുള്ള എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. താങ്കളില്‍ നിന്നു കേള്‍ക്കാന്‍ കാത്തിരിക്കുന്നു

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. കുമിള്‍ നാശിനി ഉപയോഗിച്ചുള്ള ചികിത്സ സാമ്പത്തികമായി പ്രതികൂലവും പ്രായോഗികവുമല്ല.

അതിന് എന്താണ് കാരണം

98 % ആപേക്ഷിക ആര്‍ദ്രതയും തണുത്ത രാത്രികളെ പിന്തുടര്‍ന്നു വരുന്ന 20°C മുതല്‍ 25°C വരെയുള്ള ഊഷ്മളമായ താപനിലയും സാധാരണ പൂപ്പിന് അനുകൂലമാണ്. തുടര്‍ച്ചയായുള്ള ഇലയുടെ നനവും (ഒമ്പത് മണിക്കൂറോ അതില്‍ കൂടുതലോ) രോഗം പകരുന്നതിനെ പിന്തുണയ്ക്കുന്നു. അനുകൂലമായ അവസ്ഥകളില്‍ സാധാരണ പൂപ്പിൻ്റെ (പക്കീനിയ മെലനോസെഫല) ജീവിതചക്രം 14 ദിവസത്തില്‍ കുറവാണ്. രണ്ടു മാസത്തിനും ആറു മാസത്തിനും ഇടയില്‍ പ്രായമുള്ള ചെടികളാണ് സാധാരണ പൂപ്പിന് കൂടുതല്‍ വശംവദരാകുന്നത്.


പ്രതിരോധ നടപടികൾ

  • പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ വളര്‍ത്തുക.
  • മണ്ണിലെ പോഷകങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പു വരുത്തുക.
  • വളര്‍ച്ചാ ഘട്ടത്തില്‍ മണ്ണിനു മതിയായ ജലസേചനം ഉറപ്പു വരുത്തുക.
  • നീണ്ട ചാലുകളോ, ഒരു തിട്ടയിൽ രണ്ടു നിര ചെടി നടുന്ന രീതിയോ പ്രയോഗിക്കുക.
  • രോഗം ബാധിച്ച ചെടികളുടെ അവശിഷ്ടങ്ങളും വിളവെടുപ്പിൻ്റെ ചവറുകളും നീക്കം ചെയ്ത് കത്തിച്ചുകളയുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക