തക്കാളി

സെപ്റ്റോറിയ ഇലപ്പുള്ളി

Septoria lycopersici

കുമിൾ

ചുരുക്കത്തിൽ

  • മുതിര്‍ന്ന ഇലകളുടെ അടിഭാഗത്ത്‌ ഇരുണ്ട തവിട്ടു നിറമുള്ള അരികുകളോട് കൂടിയ ചെറിയ ചാരനിറമുള്ള വൃത്താകൃതിയിലുള്ള പുള്ളികള്‍.
  • അവയുടെ കേന്ദ്രഭാഗത്ത്‌ കറുത്ത പാടുകൾ.
  • ഇലകള്‍ നേരിയ മഞ്ഞനിറമായി ഉണങ്ങി പൊഴിയുന്നു.
  • കാണ്ഡവും പൂങ്കുലകളും ബാധിക്കപ്പെട്ടേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


തക്കാളി

ലക്ഷണങ്ങൾ

ലക്ഷണങ്ങള്‍ മുതിര്‍ന്ന വളര്‍ച്ചാ ഭാഗങ്ങളില്‍ നിന്ന് മുകളിലെ ഇളം വളര്‍ച്ചകളിലേക്കാണ് വ്യാപിക്കുന്നത്. വിളഞ്ഞ ഇലകളുടെ അടിഭാഗത്ത്‌ ഇരുണ്ട തവിട്ടു നിറമുള്ള അരികുകളോട് കൂടിയ ചെറിയ ചാരനിറമുള്ള വെള്ളത്തിൽ കുതിർന്ന പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. രോഗത്തിന്റെ മുന്നോട്ടുള്ള ഘട്ടങ്ങളിൽ, പുള്ളികള്‍ വളര്‍ന്ന് ഒട്ടിപ്പിടിച്ചു ഒന്നാകുകയും അവയുടെ മദ്ധ്യത്തിലായി കറുത്ത പുള്ളികള്‍ ദൃശ്യമാകുകയും ചെയ്യുന്നു. ഇതേ രൂപഘടനകള്‍ തന്നെ തണ്ടുകളിലും പൂങ്കുലകളിലും കാണാന്‍ കഴിഞ്ഞേക്കാം പക്ഷേ ഫലങ്ങളില്‍ വളരെ അപൂര്‍വ്വമാണ്. ഗുരുതരമായി ബാധിച്ച ഇലകള്‍ നേരിയ മഞ്ഞനിറമായി ഉണങ്ങി കൊഴിയുന്നു. ഇല കൊഴിയല്‍ കായകളില്‍ സൂര്യതാപമേൽക്കാൻ കാരണമാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബോര്‍ഡോ മിശ്രിതം, കോപ്പര്‍ ഹൈഡ്രോക്സൈഡ്, കോപ്പര്‍ സള്‍ഫേറ്റ്, കോപ്പര്‍ ഓക്സിക്ലോറൈഡ് സള്‍ഫേറ്റ് എന്നിവ പോലെയുള്ള കോപ്പര്‍ അടിസ്ഥാന കുമിള്‍ നാശിനികള്‍ ഈ രോഗാണുവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. സീസണിന്റെ വൈകിയ ഘട്ടങ്ങളിൽ 7 മുതൽ 10 വരെ ദിവസങ്ങളുടെ ഇടവേളയിൽ ഈ കീടനാശിനി പ്രയോഗിക്കുക. കീടനാശിനിയുടെ ലേബലിൽ പറഞ്ഞിട്ടുള്ള വിളവെടുപ്പ് നിയന്ത്രണങ്ങൾ പാലിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ സമീപനം സ്വീകരിക്കുക. മനെബ്, മന്‍കൊസേബ്, ക്ലോറോതലോനിൽ എന്നിവ അടങ്ങിയ കുമിള്‍ നാശിനികള്‍ സെപ്റ്റൊരിയ ഇലപ്പുള്ളിയെ ഫലപ്രദമായി നിയന്ത്രിക്കും. സീസൺ മുഴുവനും 7 മുതൽ 10 വരെ ദിവസങ്ങളുടെ ഇടവേളയിൽ ഈ കീടനാശിനി പ്രയോഗിക്കുക, പ്രത്യേകിച്ച് പൂവിടൽ ഘട്ടത്തിലും കായകൾ രൂപപ്പെടുന്ന സമയത്തും. കീടനാശിനിയുടെ ലേബലിൽ പറഞ്ഞിട്ടുള്ള വിളവെടുപ്പ് നിയന്ത്രണങ്ങൾ പാലിക്കുക.

അതിന് എന്താണ് കാരണം

സെപ്റ്റോറിയ ലൈക്കോപെര്‍ഷിചി എന്ന കുമിള്‍ മൂലമുണ്ടാകുന്ന സെപ്റ്റോറിയ ഇലപ്പുള്ളി ലോകമെമ്പാടും കണ്ടുവരുന്നുണ്ട്. ഈ കുമിള്‍ ബാധിക്കുന്നത് ഉരുളക്കിഴങ്ങ്, തക്കാളി വര്‍ഗ്ഗങ്ങളിലെ ചെടികളെയാണ്. കുമിള്‍ വളര്‍ച്ചയ്ക്ക് അനുകൂലമായ താപനില 15° മുതല്‍ 27°C ആണ് , ഏറ്റവും അനുകൂലം 25°C. മുകളില്‍ നിന്നുള്ള ജലസേചനം, മഴവെള്ളം, കൃഷിയിടത്തില്‍ ജോലി ചെയ്തവരുടെ വസ്ത്രങ്ങളും കൈകളും, വണ്ടുകള്‍ പോലെയുള്ള കീടങ്ങള്‍, മറ്റ് പണിയായുധങ്ങള്‍ എന്നിവയിലൂടെ കുമിള്‍ ബീജങ്ങള്‍ പടര്‍ന്നേക്കാം. ഈ കുമിളുകൾ തണുപ്പുകാലം സോളനെഷ്യസ് കുടുബത്തിൽ പെട്ട കളകളിലും കുറച്ചു കാലം മണ്ണിലോ മണ്ണിലെ അവശിഷ്ടങ്ങളിലോ ആയി അതിജീവിക്കും.


പ്രതിരോധ നടപടികൾ

  • അംഗീകൃതമായ രോഗ വിമുക്തമായ വിത്തുകള്‍ വാങ്ങുക.
  • ലഭ്യമെങ്കിൽ രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • മണ്ണിലൂടെ പകരുന്നത് ഒഴിവാക്കാന്‍ ജൈവ പുതയോ പ്ലാസ്റ്റിക് പുതയോ നല്‍കുക.
  • രോഗം ബാധിച്ച ഇലകള്‍ നീക്കം ചെയ്തു നശിപ്പിക്കുക.
  • ചെടികൾക്ക് താങ്ങുകള്‍ നല്‍കി വായു സഞ്ചാരം സുലഭമാക്കുകയും ചെടികള്‍ തറയില്‍ തൊടാതെ കാക്കുകയും ചെയ്യണം.
  • ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങള്‍ കളവിമുക്തമാണെന്ന് ഉറപ്പു വരുത്തണം.
  • തളി നനയും ചെടിയുടെ മുകളില്‍ നിന്നുള്ള ജലസേചനവും ഒഴിവാക്കണം.
  • താങ്കളുടെ ഉപകരണങ്ങളും പണിയായുധങ്ങളും വൃത്തിയായി സൂക്ഷിക്കുക.
  • വിളവെടുപ്പിനു ശേഷം ചെടി അവശിഷ്ടങ്ങള്‍ ആഴത്തില്‍ കുഴിച്ചു മൂടണം.
  • ഇതര രീതിയില്‍ അവ നീക്കം ചെയ്ത് നശിപ്പിക്കുകയും ആവാം.
  • ആതിഥ്യമേകാത്ത ചെടികളുമായി നിരവധി വര്‍ഷം മാറ്റകൃഷി ആസൂത്രണം ചെയ്യണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക