Rhizoctonia solani
കുമിൾ
ഭാഗികമായ വാട്ടവും, ഇലകൾ തവിട്ട് നിറമാകുകയും ചില്ലകൾ അഗ്രഭാഗത്തുനിന്നും നശിക്കുകയും ചെയ്യുന്നത് രോഗലക്ഷണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. കടുത്ത വേര് ചീയലും, തണ്ടിൻ്റെ ചുവടുഭാഗത്തെ ജീർണതയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. വർഷങ്ങൾ കഴിയുമ്പോൾ മരങ്ങൾ ക്ഷയിച്ച് നശിക്കുന്നു. വിളവിലും ഗുണനിലവാരത്തിലും വളരെ സാരമായ നഷ്ടങ്ങൾ പ്രതീക്ഷിക്കാം. ഇളം ചെടികൾ വളരുന്ന തോട്ടങ്ങളിൽ അല്ലെങ്കിൽ നഴ്സറികളിൽ മരങ്ങളുടെ നാശം വേഗത്തില്‍ സംഭവിച്ചേക്കാം, അതിനുമുൻപ് ഇലകൾ മഞ്ഞനിറത്തിൽ ആകുകയോ അല്ലെങ്കിൽ ഇലപൊഴിച്ചിൽ ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം.
ക്ഷമിക്കണം, റൈസോക്ടോണിയ സൊളാനിക്കെതിരെ ഇതര പരിചരണ രീതികൾ ഞങ്ങൾക്ക് അറിവില്ല. ഈ രോഗത്തെ ചെറുക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരം താങ്കൾക്ക് അറിയാമെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളിൽ നിന്ന് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. സജീവ ചേരുവകളായ ഫ്ലുഡയോസോനിലിൻ്റെ കൂടെ മെറ്റലാക്സില്‍, ടോൾക്ലോഫോസം മീതൈൽ പിന്നെ തൈറം അല്ലെങ്കിൽ തയോഫാനേറ്റ് മീതൈൽ അടിസ്ഥാനമാക്കിയ കുമിൾനാശിനികൾ ഒലിവിലെ വേരു ചീയൽ ബാധിപ്പ് കുറയ്ക്കുന്നതിന് മുമ്പ് ഉപയോഗിച്ചിട്ടുണ്ട്. ഹ്യൂമിക് ആസിഡ് (2-3%) മണ്ണിൽ ചേർക്കുന്നതും ഫലപ്രദമാണ്.
റൈസോക്ടോണിയ സൊളാനി, ഫ്യൂസേരിയം ഓക്സിസ്പോറം, സ്ക്ലിറേഷ്യം റോൾഫ്സി എന്നിങ്ങനെയുള്ള നിരവധി ഇനങ്ങളിലുള്ള കുമിളുകളാണ് ഒലിവ് മരങ്ങളിലെ വേര് ചീയലിന് കാരണം. അവയുടെ ഇഷ്ട ആതിഥേയ സസ്യങ്ങളുടെ അഭാവത്തിൽ ഈ രോഗാണുക്കൾക്ക് മണ്ണിൽ അതിജീവിക്കാൻ കഴിയും. അനുകൂലമായ സാഹചര്യങ്ങളിൽ, അവ വളർച്ച പുനരാരംഭിക്കുകയും ചെറിയ വേരുകൾ അല്ലെങ്കിൽ മുറിവുകളിലൂടെ, വേരുകളിൽ പെരുകുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട വൃക്ഷങ്ങളുടെ വേരുകളിൽ ഈ കുമിളുകൾ ഉണ്ടാകുന്ന രീതിയും, ലക്ഷണങ്ങളുടെ തീവ്രതയും ഭൂമിശാസ്ത്രപരമായ സ്ഥാനം, പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മിതമായ ചൂടും, ഇടത്തരം നനവുള്ള മണ്ണിലെ സാഹചര്യങ്ങൾ ഇഷ്ടപ്പെടുന്ന, മണ്ണിലൂടെ വ്യാപിക്കുന്ന കുമിൾ ആണ് റൈസോക്ടോണിയ. എന്നിരുന്നാലും, വരണ്ടതും നനഞ്ഞതുമായ മണ്ണിലും ഈ രോഗം ഉണ്ടാകാം. ഒലിവ് വൃക്ഷങ്ങളിൽ കണ്ടെത്തിയ വേര് ചീയൽ ലക്ഷണങ്ങളിൽ പലതും യഥാർത്ഥത്തിൽ മറ്റ് കുമിളുകൾ ആണ് ഉത്തേജിപ്പിക്കുന്നത് പ്രധാനമായും ഫ്യുസാരിയം എന്ന ജനുസ്സിൽപ്പെട്ടവ.