Botryosphaeria dothidea
കുമിൾ
മരങ്ങളുടെ പുറംതൊലിയിൽ നിന്നും വലിയ അളവിലുള്ള പശ സ്രവിക്കുന്നതിനാലാണ് രോഗത്തിന് ഈ പേരുവന്നത്. 1–6 മില്ലിമീറ്റർ വ്യാസത്തിലുള്ള ഉയർന്ന പൊള്ളലുകൾ കമ്പുകളുടെയും, ശിഖരങ്ങളുടെയും താടിയുടെയും പുറംതൊലിയിൽ പ്രത്യക്ഷപ്പെടുന്നതാണ് പ്രാരംഭ ലക്ഷണങ്ങൾ. ഈ പൊള്ളലുകളുടെ മധ്യഭാഗത്ത് സാധാരണയായി, രോഗാണുക്കളുടെ ആഗമന സ്ഥലത്തോട് യോജിക്കുന്ന ഒരു അടയാളം (സുഷിരം) ഉണ്ടാകുന്നു. ബാധിപ്പ് സീസണിൻ്റെ തുടക്കത്തിൽ ഉണ്ടാകാമെങ്കിലും ലക്ഷണങ്ങൾ അടുത്ത വർഷം മാത്രമേ ദൃശ്യമാകുകയുള്ളൂ. മരം വളരുന്നതിന് അനുസരിച്ച്, സുഷിരങ്ങൾ അത്ര വ്യക്തമായി കാണപ്പെടുന്നില്ല അല്ലെങ്കിൽ അതിനു ചുറ്റുമുള്ള ഭാഗം നിർജീവമായി നിറംമാറുന്നു. പ്രത്യേകിച്ചും കനത്ത മഴയ്ക്ക് ശേഷം കൂടുതൽ വ്യക്തമാകുന്ന തരത്തിൽ, ഈ ക്ഷതങ്ങളിൽ നിന്നും കുന്തിരിക്കത്തിൻ്റെ തവിട്ട് നിറത്തിലുള്ള പശ ധാരാളമായി സ്രവിക്കുന്നു. പശ പിന്നീട് ഉണങ്ങി ഇരുണ്ട തവിട്ടുനിറമോ അല്ലെങ്കിൽ കറുത്ത നിറമോ ആയി മാറുന്നു. 2 സെന്റിമീറ്ററിൽ കൂടുതൽ വലിപ്പമുള്ള ക്ഷതങ്ങൾ കൂടിച്ചേരാൻ തുടങ്ങുമ്പോൾ അഴുകലുകൾ രൂപപ്പെടാൻ തുടങ്ങും. ഗുരുതരമായ ബാധിപ്പുകളിൽ, നിർജീവ ഭാഗങ്ങൾ ആന്തരിക കലകളിലേക്ക് വ്യാപിച്ച് ശിഖരങ്ങളെ മുഴുവനായി ഗ്രസിക്കുന്നു, തത്‌ഫലമായി അത് നശിക്കും. പൂങ്കുലകൾ, ഇലകൾ, ഫലങ്ങൾ എന്നിവ സാധാരണയായി ബാധിക്കപ്പെടാറില്ല.
ഈ രോഗത്തിന് യാതൊരു ജൈവിക നിയന്ത്രണ രീതികളും ലഭ്യമല്ല. ഇടത്തരം ബ്ലീച്ച് (10%) അല്ലെങ്കിൽ ആൽക്കഹോൾ തടവുന്നത് വെട്ടിയൊതുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കാം, മാത്രമല്ല അങ്ങനെ തോട്ടങ്ങളിൽ കുമിളുകൾ വ്യാപിക്കുന്നത് ഒഴിവാക്കാം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കുമിൾനാശിനികൾ ഉപയോഗിക്കുന്നത് ബാഹ്യമായ അഴുകൽ ലക്ഷണങ്ങൾ കുറയ്ക്കും, പക്ഷേ രോഗാണുക്കളുടെ ദീർഘകാല നിയന്ത്രണം തരുന്നില്ല. ക്രേസോക്സിം- മീതൈൽ, ട്രൈഫ്ലോക്സിസ്ട്രോബിൻ എന്നിവയുടെ സംയുക്തം അടിസ്ഥാനമാക്കിയ കുമിൾനാശിനികൾ, ശുപാർശ ചെയ്തിട്ടുള്ള അളവിൽ ഇലകളിൽ പ്രയോഗിച്ചാൽ, സ്ഥിരമായി അഴുകലുകളുടെ ബാധിപ്പും അവയുടെ വലിപ്പവും കുറയ്ക്കും. സ്പ്രേയർ ഉപയോഗിച്ച് വായുവിനൊപ്പം പ്രയോഗിക്കുന്ന, ക്രേസോക്സിം- മീതൈൽ ഉപയോഗിച്ചുകൊണ്ടുള്ള പരിചരണവും കാര്യക്ഷമമാണ്.
ബോട്രിയോസ്ഫേറിയ ഡോതിഡിയ എന്ന കുമിളുകളാണ് ലക്ഷണങ്ങൾക്ക് പ്രധാന കാരണം, എന്നിരുന്നാലും ഇതേ കുടുംബത്തിലെ മറ്റ് കുമിളുകളും ഇതിന് കാരണമായേക്കാം. ബാധിക്കപ്പെട്ട പുറംതൊലിയിലും നശിച്ച ശിഖരങ്ങളിലും ബാധിപ്പ് ഘട്ടങ്ങൾക്കിടയിൽ ഈ രോഗാണുക്കൾ അതിജീവിക്കുന്നു. വസന്തകാലത്ത് അവ ബീജകോശങ്ങൾ ഉല്പാദിപ്പിക്കാൻ തുടങ്ങുന്നു, മാത്രമല്ല അത് ഒരു വർഷം വരെ തുടരുകയും ചെയ്യും. ഈ ബീജകോശങ്ങൾ മഴവെള്ള തെറിക്കുന്നതിലൂടെയോ അല്ലെങ്കിൽ ജലസേചന വെള്ളത്തിലൂടെയോ തോട്ടം മുഴുവൻ വ്യാപിച്ച് വിതരണം ചെയ്യപ്പെടുന്നു. ഇവ സാധാരണയായി പുതിയ മരങ്ങളിൽ അവയിലെ മുറിവുകളിലൂടെയോ അല്ലെങ്കിൽ മരങ്ങളിലെ സ്വാഭാവിക സുഷിരങ്ങളിലൂടെയോ ബാധിക്കുന്നു. ദീർഘ കാലം നീണ്ടുനിൽക്കുന്ന നനഞ്ഞ ആർദ്രതയുള്ള സാഹചര്യങ്ങൾ ബാധിപ്പ് പ്രക്രിയക്ക് അനുകൂലമാണ്. ഭൗതികമോ അല്ലെങ്കിൽ രാസപരമോ ആയ പരിക്കുകളും രോഗാണുക്കളാൽ അല്ലാത്തതുമായ കാരണങ്ങളും (ഉദാഹരണത്തിന് ജല ക്ലേശം) ഗമ്മോസിസിന് കാരണമാകും.മോശമായ രീതിയിൽ പരിപാലിക്കപ്പെടുന്ന തോട്ടങ്ങളിൽ രോഗം മൂലമുള്ള കേടുപാടുകൾക്ക് സാധ്യതയുണ്ട്. ഇന്നുവരെ കുമിൾ മൂലമുള്ള ഗമ്മോസിസിനെ സഹായകരമായ നിരക്കിൽ പ്രതിരോധിക്കുന്ന മരം ഇനങ്ങൾ ലഭ്യമല്ല.