Venturia oleagina
കുമിൾ
വൈകിയ വസന്തകാലത്ത്, ഇലപ്പടർപ്പുകളിലെ താഴ്ഭാഗത്തെ ഇലകളുടെ മുകളിലെ ഉപരിതലത്തിൽ അഴുക്ക് പുരണ്ട പുള്ളികൾ (സാധാരണയായി മയിൽ പുള്ളികൾ എന്നും അറിയപ്പെടുന്നു) രൂപപ്പെടുന്നു. ഈ പുള്ളികൾ തണ്ടുകളിലും ഫലങ്ങളിലും കാണപ്പെടുമെങ്കിലും, ഇലയുടെ ഉപരിതലത്തിൽ ആണ് സാധാരണയായി ദൃശ്യമാകുന്നത്. ഇലകളുടെ താഴ്ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള പ്രകടമായ ലക്ഷണങ്ങൾ കാണാറില്ല. സീസൺ പുരോഗമിക്കുമ്പോൾ, ഇരുണ്ട പാടുകൾ വളരുകയും, ഇലയുടെ ഒരു വലിയ ഭാഗം (0.25, 1.27 സെന്റീമീറ്റർ വ്യാസമുള്ളത്) ആവരണം ചെയ്യുകയും ചെയ്യുന്നു. മഞ്ഞ നിറത്തിലുള്ള വലയം ക്രമേണ ഈ പാടുകൾക്ക് ചുറ്റും പ്രത്യക്ഷപ്പെടുകയും, ഇല മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു. മരങ്ങളിൽ ഇലപൊഴിയലും, ഗുരുതരമായ സാഹചര്യങ്ങളിൽ കമ്പുകൾ നശിക്കുകയും ചെയ്യുന്നു. പുഷ്പങ്ങൾ വിടരുന്നത് പരാജയപ്പെടുകയും, വിളവ് ഉൽപാദനത്തിൽ കാര്യമായ കുറവുണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു.
ശരത്കാലത്ത് പഴങ്ങളുടെ വിളവെടുപ്പിന് ശേഷവും, മഴക്കാലത്ത് വൈകി പതിവായി മഴ പെയ്യുന്ന അവസ്ഥയിലും ബോർഡോ മിശ്രിതം പോലെയുള്ള ജൈവ കോപ്പർ സംയുക്തങ്ങൾ വൃക്ഷങ്ങളുടെ ഇലകളിൽ തളിക്കുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ശരത്‌കാലത്ത് പഴങ്ങളുടെ വിളവെടുപ്പിന് ശേഷവും, അന്തരീക്ഷം വളരെ ഈർപ്പമുള്ളതാണെങ്കിൽ വീണ്ടും ശൈത്യകാലത്ത് വൈകിയും, മരങ്ങളുടെ ഇലകളിൽ കോപ്പറിൻ്റെ സംയുക്തങ്ങൾ (ഉദാ: കോപ്പർ ഹൈഡ്രോക്സൈഡ്, കോപ്പർ ഓക്സിക്ലോറൈഡ്, ട്രൈബേസിക് കോപ്പർ സൾഫേറ്റ്, കോപ്പർ ഓക്സൈഡ്) തളിക്കുക.
താഴ്ന്ന പ്രദേശങ്ങളിലോ അല്ലെങ്കിൽ സൂര്യപ്രകാശം കുറഞ്ഞ പരിസ്ഥിതിയിലോ അതുമല്ലെങ്കിൽ വൃക്ഷത്തിൻ്റെ കനത്ത ഇലവിതാനത്താൽ മൂടപ്പെട്ടതോ ആയ പരിതസ്ഥിതികളിൽ വളരുന്ന ഫ്യൂസിക്ലാഡിയം ഒലിയജിനം എന്ന കുമിൾ ആണ് രോഗലക്ഷണങ്ങൾക്ക് കാരണം. ഇവയുടെ ബീജാങ്കുരണത്തിന് ഇലകളിൽ, മിതമായത് മുതൽ കുറഞ്ഞ താപനിലയും ഈർപ്പവും ആവശ്യമാണ്, അതിനാൽ സാധാരണയായി ശൈത്യകാലം, വസന്തകാലം, ശരത്‌കാലം എന്നിങ്ങനെയുള്ള മഴക്കാല സമയങ്ങളിൽ അണുബാധയ്ക്ക് കാരണമാകും. മൂടൽ മഞ്ഞ്, മഞ്ഞ്, ഉയർന്ന ആർദ്രത എന്നിവയാണ് രോഗവ്യാപനത്തിനുള്ള പ്രധാന ഘടകങ്ങൾ. വിപരീതമായി, വേനൽക്കാലത്തെ ചൂടുള്ള വരണ്ട അവസ്ഥ കുമിളുകളെ പ്രവർത്തനരഹിതമാക്കുന്നതിന് കാരണമാകുകയും, ഒടുവിൽ അവ നിഷ്ക്രിയമായ അവസ്ഥയിൽ എത്തുകയും ചെയ്യുന്നു. പുള്ളികളുടെ നിറം മാറി വെളുത്ത് ബാഹ്യപടലം രൂപപ്പെടുന്നതാണ് ഇതിൻ്റെ സൂചന. പഴയ ഇലകളേക്കാൾ ഇളം ഇലകളിലാണ് അണുബാധ ഉണ്ടാകാൻ കൂടുതൽ സാധ്യത. അവയ്ക്ക് അനുകൂലമായ താപനില 14-24°C ആണ്, എങ്കിലും അവയ്ക്ക് 2-27°C-ലും നിലനിൽക്കാൻ കഴിയും. മണ്ണിലെ പോഷകക്കുറവ് അല്ലെങ്കിൽ അസന്തുലിതാവസ്ഥകൾ മരങ്ങളെ ബാധിക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കും. ഉദാഹരണത്തിന്, അമിതമായ നൈട്രജനും, കാത്സ്യത്തിൻ്റെ കുറവും വൃക്ഷങ്ങളുടെ പ്രതിരോധശക്തി ദുർബലപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.