ബദാം

ആൽമണ്ട് റെഡ് ലീഫ് ബ്ലോച്ച്

Polystigma ochraceum

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ തവിട്ട് നിറത്തിലുള്ള വലയത്താൽ ചുറ്റപ്പെട്ട, ഇളം പച്ച മുതൽ മഞ്ഞ കലർന്ന ഓറഞ്ച് വരെ അല്ലെങ്കിൽ ഇരുണ്ട ക്രമരഹിതമായ പാടുകൾ.
  • അഗ്രത്തിൽ നിന്നോ അരികുകളിൽ നിന്നോ ഇലകൾ ചുരുണ്ട് ഉണങ്ങുന്നു.
  • അകാലത്തിലെ ഇലപൊഴിയൽ നടന്നേക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
ബദാം

ബദാം

ലക്ഷണങ്ങൾ

ഇലകളുടെ ഇരുവശത്തും ഇളം പച്ചനിറത്തിലുള്ള പാടുകളായി തുടങ്ങുന്ന ലക്ഷണങ്ങൾ പിന്നീട് മഞ്ഞ കലർന്ന ഓറഞ്ച് പാടുകളായി മാറുന്നു. ഈ പാടുകൾ വസന്തകാലം മുഴുവൻ വളരുകയും ക്രമേണ കൂടിച്ചേരുകയും വേനൽക്കാലത്തിന്റെ അവസാനത്തിൽ ഇലപത്രത്തിന്റെ വലിയൊരു ഭാഗം മൂടുകയും ചെയ്യുന്നു. അവ വ്യാപിക്കുമ്പോൾ, അവയുടെ മധ്യഭാഗം ഇരുണ്ടതും ക്രമരഹിതവുമാകും, കൂടാതെ അവ തവിട്ട് നിറത്തിലുള്ള വലയത്താൽ ചുറ്റപ്പെട്ടതുമാണ്. രോഗവളർച്ചയുടെ വികസിത ഘട്ടങ്ങളിൽ, ഇലകൾ ചുരുളുകയും അഗ്രത്തിൽ നിന്നോ അരികുകളിൽ നിന്നോ ഇലകരിച്ചിൽ ആരംഭിക്കുകയും ചെയ്യുന്നു. റെഡ് ലീഫ് ബ്ലോച്ച് രോഗം അകാല ഇലപൊഴിയലിന് കാരണമാകും, അതിനാൽ പ്രകാശസംശ്ലേഷണ ശേഷി കുറയുകയും അതുവഴി വിളവിനെ ബാധിക്കുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

ഈ രോഗകാരിയുടെ ജൈവിക നിയന്ത്രണരീതികളൊന്നും ലഭ്യമല്ല. കോപ്പർ ഓക്സിക്ലോറൈഡ് (2 ഗ്രാം/ലി), കോപ്പർ ഹൈഡ്രോക്സൈഡ് (2 ഗ്രാം/ലി), ബോർഡോ മിശ്രിതം (10 ഗ്രാം/ലി) എന്നിവയാണ് ഇലകളുടെ അണുബാധ ഗണ്യമായി കുറയ്ക്കുന്ന ജൈവ കുമിൾനാശിനികൾ. ദളങ്ങൾ പൊഴിയുമ്പോൾ ഒരു കുമിൾനാശിനി പ്രയോഗവും 14 ദിവസത്തെ ഇടവേളയിൽ രണ്ടും പ്രയോഗിക്കുന്നത് രോഗം കുറയ്ക്കുന്നതിന് ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ, ജൈവ പരിചരണരീതികൾക്കൊപ്പം പ്രതിരോധ നടപടികളോടും കൂടിയ ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. മാങ്കോസെബും അനുബന്ധ ഡൈത്തിയോകാർബമേറ്റുകളും (2 ഗ്രാം/ലി) ഇലകളുടെ അണുബാധയെ ഗണ്യമായി കുറയ്ക്കുന്ന കുമിൾനാശിനികളാണ്. ദളങ്ങൾ പൊഴിയുമ്പോൾ ഒരു കുമിൾനാശിനി പ്രയോഗവും പിന്നീട് 14 ദിവസത്തെ ഇടവേളയിൽ രണ്ടും പ്രയോഗിക്കുന്നത് രോഗം കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതിന് എന്താണ് കാരണം

പോളിസ്റ്റിഗ്മ ഓക്രേസിയം എന്ന കുമിൾ ആണ് ലക്ഷണങ്ങൾക്ക് കാരണം, ഇത് സജീവമായ ഇലകളിൽ തിളങ്ങുന്ന നിറമുള്ള കുമിൾ ഘടനകളായും നിലത്തെ മരങ്ങളുടെ അവശിഷ്ടങ്ങളിൽ മൃതോപജീവിയായും സുഷുപ്തകാലം അതിജീവിക്കാന്‍ കഴിയും. ഈ പൊഴിഞ്ഞുവീണ ഇലകളിൽ, കുമിൾ പ്രത്യുൽപാദന ഘടന ഉണ്ടാക്കുന്നു, അത് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ അടുത്ത വസന്തകാലത്ത് ബീജകോശങ്ങളെ പുറത്തുവിടും. മരങ്ങൾ പൂവിടുന്ന സമയത്ത് ബീജങ്ങൾ സ്വതന്ത്രമാക്കപ്പെടുന്നു, അതിന്റെ മൂർദ്ധന്യ സമയവും ദളങ്ങൾ പൊഴിയുന്നതും ഒരുമിച്ചു സംഭവിക്കും. ഈ കുമിൾ പ്രകാശസംശ്ലേഷണ നിരക്കിനെയും മരങ്ങളുടെ ഉൽപാദനക്ഷമതയെയും ബാധിക്കുന്നു.


പ്രതിരോധ നടപടികൾ

  • ലഭ്യമാണെങ്കിൽ (നിരവധി ഇനങ്ങൾ വിപണിയിൽ ഉണ്ട്) പ്രതിരോധശേഷിയുള്ളതോ അല്ലെങ്കിൽ ബാധിക്കപ്പെടാൻ സാധ്യത കുറഞ്ഞതോ ആയ ഇനങ്ങൾ കൃഷി ചെയ്യുക.
  • രോഗലക്ഷണങ്ങൾക്കായി തോട്ടം പതിവായി നിരീക്ഷിക്കുക.
  • രോഗകാരിയുടെ അവശേഷിപ്പുകൾ കുറയ്ക്കാൻ നശിച്ചതും ബാധിക്കപ്പെട്ടതുമായ തടിഭാഗങ്ങൾ മുറിച്ചുനീക്കുക.
  • രോഗം ബാധിക്കപ്പെട്ട ബദാം മരത്തിന്റെ ഭാഗങ്ങളും അഴുകിയ ഇലകളും ശേഷിക്കുന്ന പൂക്കളുടെ ഭാഗങ്ങളും നീക്കം ചെയ്യുക.
  • നീക്കം ചെയ്ത കലകൾ കത്തിച്ചോ ആഴത്തിൽ കുഴിച്ചിട്ടോ നശിപ്പിക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക