Pseudocercospora cladosporioides
കുമിൾ
ഇലകളുടെ മുകൾ ഭാഗത്തും താഴെ ഭാഗത്തും ഉള്ള രോഗ ലക്ഷണങ്ങൾ വ്യത്യസ്ഥമാണ്. മുകളിലെ ഉപരിതലത്തിൽ ക്രമരഹിതമായ, ചിതറിയ, ഹരിത വർണ്ണനാശം സംഭവിച്ച പാടുകൾ പ്രത്യക്ഷപ്പെടുന്നു, അവ പ്രായംചെല്ലുമ്പോൾ തവിട്ട് നിറവും മൃതമായ കോശങ്ങളും ആയി മാറുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി, ഇലയുടെ താഴത്തെ ഉപരിതലത്തിൽ കുമിളിൻ്റെ വളർച്ച മൂലം ക്രമേണ വൃത്തിയില്ലാത്ത ചാര നിറമായി മാറുന്ന കുരുക്കൾ ദൃശ്യമാകുന്നു. പിന്നീട് ഇലകൾ ക്രമേണ മഞ്ഞനിറം, ചുവപ്പുകലർന്ന തവിട്ട്നിറമുള്ളതാകുകയും പാകമാകുന്നതിനുമുന്പ് കൊഴിഞ്ഞുപോകുകയും ചെയ്യുന്നു, ഗുരുതരമായ സാഹചര്യങ്ങളിൽ ഇലപൊഴിയലിന് കാരണമാകുന്നു. ബാധിക്കപ്പെട്ട ശാഖകളോ മരങ്ങളോ സാധാരണഗതിയിൽ വളർച്ച മുരടിപ്പ് കാണിക്കുന്നു. പഴങ്ങൾ ചെറുതും, തവിട്ട് നിറത്തിലുമുള്ള ക്ഷതങ്ങളുടെ പാടുകൾ വികസിക്കുകയും കൂടാതെ ഫലങ്ങൾ വ്യത്യസ്ത സമയങ്ങളിൽ പഴുക്കുകയും ചെയ്യുന്നു. ഫ്യൂസിക്ലൈഡിയം ഒലിയഗിനം പോലെയുള്ള മറ്റ് രോഗാണുക്കൾ അല്ലെങ്കിൽ കൊളറ്റോത്രിക്കം ഇനത്തിൽപ്പെട്ടവ, അത് പോലെ തന്നെ വ്യത്യസ്ത ഘടകങ്ങൾ മൂലമുണ്ടാകുന്ന ക്ലേശങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ ഈ ലക്ഷണങ്ങളുമായി പലപ്പോഴും ആശയക്കുഴപ്പത്തിലാക്കും.
രോഗം നിയന്ത്രിക്കുന്നതിനായി മഴക്കാലത്തിന് മുമ്പോ അല്ലെങ്കിൽ വിളവെടുപ്പ് കഴിഞ്ഞ ഉടനെയോ ബോർഡോ മിശ്രിതം പോലെയുള്ള ജൈവ കോപ്പർ സംയുക്തങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. സംരക്ഷണപരമായ പാളി ഉപയോഗിച്ച് ഇലകളെ മൂടുന്നതിനായി ഫിക്സഡ് കോപ്പർ തളികൾ ഉപയോഗിക്കാവുന്നതാണ്, ഉദാഹരണത്തിന് കോപ്പർ ഹൈഡ്രോക്സൈഡ്, കോപ്പർ ഓക്സിക്ലോറൈഡ്, ട്രൈബേസിക് കോപ്പർ സൾഫേറ്റ് അല്ലെങ്കിൽ കോപ്പർ ഓക്സൈഡ് എന്നിവ. ശരത്‌കാലവും, തണുപ്പ്കാലത്തെ മഴയും കുമിളിൻ്റെ ബീജകോശങ്ങളെ വ്യാപിപ്പിക്കുന്നതിന് മുമ്പ്, വിളവെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ കോപ്പർ തളികൾ നേരിട്ട് പ്രയോഗിക്കണം. പഴത്തിൻ്റെ ഗുണനിലവാരം നശിപ്പിക്കാതിരിക്കാൻ കൊയ്ത്തു കാലത്തിനടുത്ത സമയങ്ങളിൽ ഇവ ഉപയോഗിക്കാൻ പാടില്ല.
സെർകോസ്പോറ ക്ലാഡോസ്പോറിയോയിഡ്സ് എന്ന കുമിൾ ആണ് ഈ രോഗലക്ഷണങ്ങൾക്ക് കാരണം. വൃക്ഷത്തിൽ അവശേഷിക്കുന്ന രോഗബാധിതമായ ഇലകളിൽ ഇവ അതിജീവിക്കുന്നു, കൂടുതൽ കൃത്യമായി പറഞ്ഞാൽ ക്ഷതങ്ങളിൽ. ശരത്‌കാലത്ത് വളർച്ച പുനരുജ്ജീവിപ്പിക്കുന്നതോടെ, ഈ കേടുകളുടെ അരികുകൾ വലുതാവുകയും അവിടെ ബീജകോശങ്ങളുടെ പുതിയ കൂട്ടം വികസിക്കുകയും ചെയ്യുന്നു. പുതിയ അണുബാധകൾ ഇടയ്ക്കിടെ ഉണ്ടാകുന്ന മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ശൈത്യകാലത്താണ് കൂടുതലും സംഭവിക്കാറുള്ളത്. വേനൽക്കാലം ആകുമ്പോൾ, കൂടുതൽ രോഗബാധിതമായ ഇലകൾ വൃക്ഷങ്ങളിൽ നിന്ന് വീണുപോവുകയും, അഗ്രഭാഗങ്ങളിൽ കുറച്ച് ആരോഗ്യകരമായ ഇലകൾ അടങ്ങിയ ഭാഗികമായി ഇലപൊഴിയൽ സംഭവിച്ച ചെടികൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന താപനില കുമിളുകളുടെ ജീവിതചക്രം പരിമിതപ്പെടുത്തുന്നു. സാമ്പത്തിക നാശനഷ്ടം ഉണ്ടാക്കാൻ കഴിയുന്നത്ര ഗൗരവം ഉള്ളതാകുന്നതിന്, ഈ രോഗം നിരവധി വർഷങ്ങൾ എടുത്തേക്കാം. ഇലപൊഴിയലിൻ്റെ ഉയർന്ന അളവും, വൈകിയതും, വ്യത്യസ്ത സമയങ്ങളിൽ പഴുക്കുകയും ചെയ്യുന്നതും എണ്ണ ഉൽപാദനം കുറയാൻ കാരണമാകുന്നു.