Togninia minima
കുമിൾ
വളര്‍ച്ചാ സീസണിൽ ഏത് സമയത്തും ഈ രോഗം ഉണ്ടാകാം. പ്രധാന ലക്ഷണം ഇലകളിലെ സിരകൾക്കിടയിലെ "വരകൾ" ആണ്, പ്രധാന സിരകൾക്ക് ചുറ്റുമുള്ള കലകളുടെ നിറംമാറ്റവും ഉണക്കവുമാണ് ഇതിൻ്റെ സവിശേഷത. ഇത് സാധാരണയായി ചുവന്ന ഇനങ്ങളിൽ കടും ചുവപ്പും വെളുത്ത ഇനങ്ങളില്‍ മഞ്ഞ നിറവുമായാണ് ദൃശ്യമാകുന്നത്. ഇലകൾ പൂർണ്ണമായും ഉണങ്ങിപോകുന്നതിനും അകാലത്തിൽ പൊഴിയാനും സാധ്യതയുണ്ട്. കായകളിൽ, തവിട്ട്-പർപ്പിൾ നിറത്തിലുള്ള വളയം അതിർത്തി നിശ്ചയിക്കുന്ന ചെറിയ, വൃത്താകൃതിയിലുള്ള, ഇരുണ്ട പാടുകൾ ഉണ്ടാകും. ഫലങ്ങൾ രൂപപ്പെടുന്നതിനും പാകമാകുന്നതിനുമിടയിൽ ഏത് സമയത്തും ഫലങ്ങളിൽ ഈ പാടുകൾ പ്രത്യക്ഷപ്പെടാം. സാരമായി ബാധിക്കപ്പെട്ട മുന്തിരിച്ചെടികളിൽ, കായകൾ പലപ്പോഴും പൊട്ടി ഉണങ്ങി പോകുന്നു. ബാധിക്കപ്പെട്ട മുന്തിരിച്ചെടികളുടെ വള്ളികൾ, പ്രധാന തണ്ട് അല്ലെങ്കിൽ തായ്ത്തടി എന്നിവയിലെ പരിച്ഛേദം ഇരുണ്ട പാടുകളാൽ രൂപം കൊള്ളുന്ന ഏകകേന്ദ്രീകൃത വളയങ്ങൾ ദൃശ്യമാക്കുന്നു. "അപ്പോപ്ലെക്സി" എന്നറിയപ്പെടുന്ന എസ്‌കയുടെ ഗുരുതരമായ രൂപം മുഴുവൻ മുന്തിരിവള്ളിയുടെയും പെട്ടെന്നുള്ള നാശത്തിന് കാരണമാകുന്നു.
സുഷുപ്താവസ്ഥയിലുള്ള നടീൽവസ്തുക്കൾ 30 മിനിറ്റ് 50°C ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക. ഈ പരിചരണം എപ്പോഴും ഫലപ്രദമല്ല, അതിനാൽ മറ്റ് രീതികളുമായി കൂട്ടിച്ചേർത്ത് പ്രയോഗിക്കണം. പ്രൂണിങ് മൂലമുണ്ടാകുന്ന മുറിവുകൾ, പ്രജനനവസ്തുക്കളുടെ അടിവശം, ഗ്രാഫ്റ്റ് യൂണിയനുകൾ എന്നിവയിലെ ബാധിപ്പ് തടയാൻ ട്രൈക്കോഡെർമയുടെ ചില ഇനങ്ങൾ ഉപയോഗിക്കുന്നു. ഈ പരിചരണം പ്രൂണിംഗിനുശേഷം 24 മണിക്കൂറിനുള്ളിൽ നടത്തുകയും 2 ആഴ്ചയ്ക്ക് ശേഷം വീണ്ടും ആവർത്തിക്കുകയും വേണം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഈ രോഗം നിയന്ത്രിക്കുന്നതിനുള്ള രാസമാർഗ്ഗങ്ങൾ ബുദ്ധിമുട്ടാണ്, കാരണം സാമ്പ്രദായിക മുറിവ് സംരക്ഷക ഉപാധികൾ സുഷുപ്താവസ്ഥയിലുള്ള മുന്തരിവള്ളികളുടെ മുറിവുകളിൽ, കുമിളുകളെ ബാധിക്കത്തക്കവിധം ആഴത്തിൽ തുളച്ചുകയറുന്നില്ല. തടിയിലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും ഏറ്റവും ഫലപ്രദമായ പരിപാലന സമീപനമാണ് രോഗ നിവാരണ നടപടികൾ. ഉദാഹരണത്തിന്, ഒട്ടിക്കുന്നതിന് തൊട്ടുമുമ്പ് ചെടികളുടെ വളർച്ചാ റെഗുലേറ്ററുകൾ അല്ലെങ്കിൽ കുമിൾനാശിനി-ഉള്ളടക്കമുള്ള തയ്യാറിപ്പുകൾ അടങ്ങിയ പ്രത്യേക വാക്സുകളിലേക്ക് മുന്തിരിവള്ളികൾ മുക്കിവയ്ക്കാം. ഇത് കുമിൾ അണുബാധ തടയുന്നതിനോടൊപ്പം ഗ്രാഫ്റ്റ് ചെയ്യുന്ന ഭാഗത്ത് രൂപപ്പെടുന്ന കോശങ്ങളുടെ തടിപ്പ് പ്രോത്സാഹിപ്പിക്കുന്നു.
ടോഗ്നിനിയ മിനിമ എന്ന കുമിളാണ് പ്രധാനമായും രോഗലക്ഷണങ്ങൾക്ക് കാരണം, എന്നാൽ മറ്റ് കുമിളുകളും ഇതിൽ ഉൾപ്പെടാം (ഉദാഹരണത്തിന് ഫയോമോണിയല്ല ക്ലമൈഡോസ്പോറ). അണുബാധ യഥാർത്ഥത്തിൽ ഇളം മുന്തിരിവള്ളികളിലാണ് സംഭവിക്കുന്നത്, പക്ഷേ 5-7 വർഷത്തിനുശേഷം മുന്തിരിത്തോട്ടങ്ങളിൽ ഈ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. മുന്തിരിവള്ളിയുടെ തടി ഭാഗങ്ങളിൽ പതിഞ്ഞിരിക്കുന്ന ഘടനകളിൽ കുമിൾ ശൈത്യകാലം അതിജീവിക്കുന്നു. മഴക്കാലം മുതൽ വസന്തകാലത്തെ മഴ വരെ ബീജകോശങ്ങൾ ഉൽപാദിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്നു. സുഷുപ്താവസ്ഥയിലെ പ്രൂണിങ് മൂലമുണ്ടാകുന്ന മുറിവുകളിലൂടെ ഇത് ചെടികളെ ബാധിക്കും. പ്രൂണിങ് മൂലമുണ്ടാകുന്ന മുറിവ് നിരവധി ആഴ്ച്ചകൾ രോഗബാധയ്ക്ക് വിധേയമാക്കാൻ സാധ്യതയുള്ളവയാണ്. പ്രൂണിങ് മൂലമുണ്ടായ മുറിവിൽ ബാധിക്കപ്പെട്ടാൽ, രോഗകാരി തടിയിൽ ഒരു പ്രത്യേക സ്ഥലത്ത് സ്ഥായിയായ ബാധിപ്പ് ഉണ്ടാക്കുന്നു, ഇത് കുമിൾനാശിനികളുടെ പ്രയോഗത്തിലൂടെ ഇല്ലാതാക്കാൻ കഴിയില്ല.