പപ്പായ

ഫൈറ്റോഫ്തോറ തണ്ട് ചീയലും വേര് ചീയലും

Phytophthora spp.

കുമിൾ

ചുരുക്കത്തിൽ

  • നേരിയ തോതിൽ ഹരിതവർണ്ണ നാശം സംഭവിച്ച ചെറിയ ഇലകൾ, മോശമായ ഫല രൂപീകരണം, കൂടാതെ വേരുകളുടെ ആന്തരിക കലകളുടെയും മരത്തടിയുടെ ചുവടുഭാഗത്തേയും ചീയൽ.
  • മരത്തടിയുടെ പരിച്ഛേദം നിരീക്ഷിച്ചാൽ, മുകളിൽ നിന്നും വേരിലേക്ക് നീളുന്ന ചുവപ്പ് കലർന്ന- തവിട്ട് നിറത്തിലുള്ള മൃതകലകളുടെ അഴുകൽ ദൃശ്യമാകുന്നു.
  • ഈ അഴുകലുകൾ ഒടുവിൽ തടിയെ ഗ്രസിച്ച് മരത്തെ നശിപ്പിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

8 വിളകൾ
പാവയ്ക്ക
മുന്തിരി
കപ്പക്കിഴങ്ങ്
മത്തങ്ങ
കൂടുതൽ

പപ്പായ

ലക്ഷണങ്ങൾ

പല വേര് രോഗങ്ങളുടെതും പോലെ തന്നെയാണ് ലക്ഷണങ്ങൾ. നേരിയ തോതിൽ ഹരിതവർണ്ണ നാശം സംഭവിച്ച ചെറിയ ഇലകൾ, മോശമായ ഫല രൂപീകരണം കൂടാതെ ആന്തരിക കലകളുടെ ചീയൽ എന്നിവയാണ് തണ്ട്, വേര് ചീയലിൻ്റെ പ്രധാന ലക്ഷണങ്ങൾ. ബാധിക്കപ്പെട്ട മുന്തിരി വള്ളികൾ അല്ലെങ്കിൽ മരങ്ങൾ മുരടിക്കുകയും, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഇലകൾ പാകമാകുന്നതിനുമുൻപ് കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ പുറംതൊലിയിൽ അഴുകലിൻ്റെ അടയാളങ്ങൾ ദൃശ്യമാകുകയും, പശയുടെ തുള്ളികൾ പുറത്ത് കാണുകയും ചെയ്യുന്നു. മരത്തടിയുടെ ചുവടുഭാഗത്തെ പരിച്ഛേദം നിരീക്ഷിച്ചാൽ, മുകളിൽ നിന്നും നീളുന്ന ചുവപ്പ് കലർന്ന- തവിട്ട് നിറത്തിലുള്ള മൃതകലകളുടെ അഴുകൽ ദൃശ്യമാകുന്നു. ഈ അഴുകലുകൾ ഒടുവിൽ തടിയെ ഗ്രസിച്ച്, ചെടിയുടെ മുകൾഭാഗങ്ങളിലേക്കുള്ള വെള്ളത്തിൻ്റെയും പോഷകങ്ങളുടെയും സംവഹനം തടസ്സപ്പെടുത്തുകയും തത്‌ഫലമായി ശാഖകൾ അവയുടെ അഗ്രഭാഗത്തുനിന്നും ആരംഭിച്ച് നശിക്കുന്നു. മുന്തിരിവള്ളികൾ അല്ലെങ്കിൽ വൃക്ഷങ്ങൾ ക്രമേണ നശിക്കുകയും, എളുപ്പത്തിൽ മണ്ണിൽ നിന്ന് വലിച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ആന്റി-ഫംഗൽ ജൈവിക പരിചരണങ്ങൾ നടത്താം, ഉദാഹരണത്തിന് ബോർഡോ മിശ്രിതം ക്ഷതങ്ങളിലും, ചില്ലകൾ വെട്ടിയൊതുക്കുമ്പോൾ ഉണ്ടായ മുറിവുകളിലും പൂശുന്നത്. ഇതേ മിശ്രിതം കൂട്ടിച്ചേര്‍ത്ത ഔഷധം ഉപയോഗിച്ചുള്ള ഒരു പ്രതിരോധ പരിചരണവും ആക്രമണങ്ങൾ കുറയ്ക്കുന്നു. മരങ്ങൾ വ്യാപകമായി ബാധിക്കപ്പെടുമ്പോൾ, രോഗം ശമിപ്പിക്കാൻ കഴിയില്ല, മാത്രമല്ല പ്രതിരോധ നടപടികൾക്ക് അതിൻ്റെ കാഠിന്യം കുറയ്ക്കാൻ മാത്രമേ സഹായിക്കാനാവൂ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ജലസേചനത്തിലൂടെ കുമിൾനാശിനികൾ ഉപയോഗിച്ചുകൊണ്ട്, മരങ്ങളും മുന്തിരിവള്ളികളും കൈകാര്യം ചെയ്യുന്നതാണ് ഫലപ്രദമായ മാർഗ്ഗം. ആദ്യ ലക്ഷണങ്ങളിൽ, ഫോസെറ്റൈൽ അലൂമിനിയം, മെറ്റാലാക്സിൽ അല്ലെങ്കിൽ മീഥൈൽ തിയോഫനേറ്റ്-മീഥൈൽ അടിസ്ഥാനമാക്കിയുള്ള കുമിൾനാശിനികൾ ഉപയോഗിച്ച് വൃക്ഷങ്ങളുടെ ചുവടുഭാഗം നന്നായി നനയ്ക്കുക. രോഗ വ്യാപനം തടയുന്നതിന്, കാർഷിക ഉപകരണങ്ങൾ ഉപയോഗത്തിനു ശേഷം ബ്ലീച്ച് ഉപയോഗിച്ച് അണുവിമുക്തമാക്കണം.

അതിന് എന്താണ് കാരണം

ഫൈറ്റോഫ്തോറ എന്ന ജനുസ്സിലെ പലതരം കുമിളുകളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. ഒരിക്കൽ ഒരു കൃഷിയിടത്തിൽ വ്യാപിച്ചു കഴിഞ്ഞാൽ അവയ്ക്ക് വർഷങ്ങളോളം മണ്ണിൽ അതിജീവിക്കാൻ കഴിയും, അവയുടെ നശീകരണം സാധ്യമല്ല. ഈ കുമിളുകൾ മണ്ണിലെ ഉയർന്ന അളവിലുള്ള ഈർപ്പത്തെയും, ആർദ്രതയുള്ള ചൂട് കാലാവസ്ഥയേയും അവയുടെ വികസനത്തിനായി ആശ്രയിക്കുന്നു. നീർവാർച്ച മോശമായ പ്രദേശങ്ങളിലോ, ഇടവിട്ട് വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലത്തോ, അമിതമായി ജലസേചനം ചെയ്യുന്ന സ്ഥലത്തോ രോഗബാധിതമായ മുന്തിരിവള്ളികളോ മരങ്ങളോ ഒറ്റയ്ക്കോ അല്ലെങ്കിൽ ചെറിയ ഗ്രൂപ്പുകളിലോ ആയി പലപ്പോഴും കണ്ടെത്താറുണ്ട്. തുള്ളി നന രീതിയിൽ ജലസേചനം ചെയ്യുന്ന മുന്തിരിത്തോട്ടങ്ങളിൽ അല്ലെങ്കിൽ തോട്ടങ്ങളിൽ, വെള്ളം നേരിട്ട് ഒഴുകി പോകുന്ന സ്ഥലത്ത്, വാൽവിൻ്റെ അടിയിലുള്ള മരത്തടികളിൽ ഇടയ്ക്കിടെ ഈ ലക്ഷണങ്ങൾ കാണപ്പെടുന്നു. രോഗം വ്യാപിക്കാനുള്ള മറ്റൊരു കാരണം, രോഗം ബാധിച്ച വസ്തുക്കൾ വഹിച്ചുകൊണ്ട് പോകുന്നതിലൂടെയാണ്, ഉദാഹരണത്തിന് ഗ്രാഫ്റ്റിങ് സമയത്ത്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ ഫൈറ്റോഫ്തോറയ്ക്ക് എതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • വിവിധ കൃഷിയിടങ്ങളിലും പ്രദേശങ്ങളിലും ബാധിക്കപ്പെട്ട ചെടിയുടെ വസ്തുക്കൾ കൊണ്ടുപോകരുത്.
  • വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നടാതിരിക്കുക.
  • മരത്തടിയുടെ ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ, മണ്ണിൻ്റെ നീർവാർച്ചാ പ്രശ്‌നങ്ങൾ പരിഹരിക്കുക.
  • തുടർച്ചയായതും, നീണ്ടു നിൽക്കുന്നതുമായ വെള്ളക്കെട്ട് ഒഴിവാക്കുക.
  • വേരുഭാഗത്തിൻ്റെ മുകളിൽ, ജൈവ പുത പരിപാലിക്കുക.
  • തോട്ടം അല്ലെങ്കിൽ മുന്തിരി തോട്ടം ചെടികളുടെ അവശിഷ്ടങ്ങളിൽ നിന്നും മുക്തമായി സൂക്ഷിക്കുക.
  • സന്തുലിതമായ വളപ്രയോഗം ആസൂത്രണം ചെയ്യുക.
  • രോഗബാധിതമായ ചെടിയുടെ ഭാഗങ്ങൾ, നിർജ്ജീവമായ മരങ്ങൾ, മുന്തിരിവള്ളികൾ എന്നിവ നീക്കം ചെയ്യുകയും കത്തിക്കുകയും ചെയ്യുക.
  • രോഗം വ്യാപിപ്പിക്കാൻ സാധ്യതയുള്ള ഇടവിളകൾ ഉപയോഗിക്കാതിരിക്കുക.
  • രോഗം ബാധിക്കപ്പെട്ട സ്ഥലത്ത് നിന്നും ബാധിക്കപ്പെടാത്ത പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ കൃഷി ഉപകരണങ്ങൾ നന്നായി വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • തുള്ളി നന ജലസേചനം ശരിയായി ക്രമീകരിച്ചിരിക്കുന്നുവെന്ന് ഉറപ്പു വരുത്തണം, അതിനാൽ വെള്ളം നേരിട്ട് മരത്തടിയിൽ ഒലിച്ചിറങ്ങുകയില്ല.
  • ഗ്രാഫ്റ്റിങ് നടത്തുമ്പോൾ, കൂട്ടിക്കെട്ടലുകൾ മണ്ണിന് മുകളിലായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക