Phomopsis viticola
കുമിൾ
ശൈത്യകാലത്ത്, നിഷ്ക്രിയാവസ്ഥയിലുള്ള ശിഖരങ്ങൾ ചെറിയ കറുത്ത പാടുകളോടുകൂടി വെളുക്കുന്നു. വലിയ മഞ്ഞ നിറത്തിലുള്ള വലയത്തോടുകൂടിയ നിരവധി ചെറുതും കടും തവിട്ടുനിറത്തിലുള്ള പുള്ളിക്കുത്തുകൾ നാമ്പുകളുടെ താഴ്ഭാഗത്തെ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു. പാടുകളുടെ മധ്യഭാഗം വരണ്ടുപോകുകയും പൊഴിഞ്ഞു വീഴുകയും ചെയ്യും, ഇത് ക്ഷതങ്ങൾക്ക് ഒരു വെടിയുണ്ടയേറ്റതുപോലെയുള്ള രൂപം നൽകുന്നു. സാരമായി ബാധിക്കപ്പെട്ട ഇലകൾ വികലമാവുകയും പൊട്ടുകയും അകാലത്തിൽ പൊഴിയുകയും ചെയ്യും. ഇലഞെട്ടുകളിലും നാമ്പുകളിലും തവിട്ട് മുതൽ കറുപ്പ് വരെയുള്ള പാടുകൾ നീണ്ട രൂപത്തിലേക്ക് മാറുകയോ അല്ലെങ്കിൽ വരകളായി വികസിക്കുകയോ ചെയ്യുന്നു. അവ പലപ്പോഴും കൂടിച്ചേർന്ന് ഇരുണ്ട കുരുക്കളായി രൂപപ്പെടും, ഇതിന് കലകളെ വിഭജിക്കാനോ മുറിവുകൾ വീഴ്ത്താനോ കഴിയും ഇത് നാമ്പുകളുടെ രൂപവൈകൃതത്തിനോ അല്ലെങ്കിൽ നാശത്തിനോ കാരണമാകും. സീസണിൻ്റെ അവസാനത്തിൽ, മുന്തിരിക്കുലഞെട്ടുകൾ (പെഡങ്കിൾസ്), കായകൾ എന്നിവയും രോഗലക്ഷണങ്ങൾ കാണിക്കുന്നു. ഫലങ്ങൾ, പ്രതലത്തിൽ കറുത്ത പുള്ളികളോടുകൂടി തവിട്ട് നിറത്തിൽ തുകൽ പോലെയായി (വരണ്ടുണങ്ങുന്നു) മാറുന്നു. രോഗം ബാധിക്കപ്പെട്ട മുന്തിരിക്കുലഞെട്ടുകൾ വാടിപ്പോകുന്നു, ഇത് കായകൾ അല്ലെങ്കിൽ മുഴുവൻ കുലയും പാകമാകുന്നതിന് മുൻപ് പൊഴിയാണ് കാരണമാകുന്നു.
ക്ഷമിക്കണം, ഫോമോപ്സിസ് വിറ്റിക്കോളയ്‌ക്കെതിരായ മറ്റ് പരിചരണരീതികളെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. ഈ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്ന എന്തെങ്കിലും താങ്കൾക്കറിയാമെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ഒരിക്കൽ പുതിയ കലകൾ ബാധിക്കപ്പെട്ടാൽ, ലഭ്യമായ രാസവസ്തുക്കൾ ഉപയോഗിച്ച് രോഗം ഇല്ലാതാക്കാൻ കഴിയില്ല, പക്ഷേ അതിൻ്റെ അനന്തരഫലങ്ങൾ പരിമിതപ്പെടുത്താം. പ്രയോഗിക്കുന്നതിന് സീസണൽ സമയം പിന്തുടരുന്നത് പ്രധാനമാണ്. ശുപാർശ ചെയ്യപ്പെടുന്ന സംരക്ഷക രാസവസ്തുക്കളിൽ ഫ്ലൂസിനം, മാങ്കോസെബ്, ഡൈതിയാനോൺ, സിറം, കപ്റ്റന്‍ എന്നിവ ഉൾപ്പെടുന്നു. പുതിയ വളർച്ചയെ സംരക്ഷിക്കാൻ മഴ തുടരുകയാണെങ്കിൽ കൂടുതൽ പ്രയോഗങ്ങൾ ആവശ്യമാണ്.
ബാധിക്കപ്പെട്ട മുന്തിരിവള്ളികളുടെ (മുകുളങ്ങൾ, പുറംതൊലി, വരണ്ടുണങ്ങിയ കായകൾ, ശിഖരങ്ങൾ) കലകളിൽ കുമിളിന് വർഷങ്ങളോളം അതിജീവിക്കാൻ കഴിയും. വസന്തകാലത്തെ നനഞ്ഞതും ഈർപ്പമുള്ളതുമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ ഇത് ബീജകോശങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു, ഇത് പിന്നീട് അതേ മുന്തിരിവള്ളിക്കുള്ളിൽ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ കലകളിലേക്ക് വെള്ളവും മഴയും തെറിച്ച് വീഴുമ്പോൾ വ്യാപിക്കുന്നു. 23 ഡിഗ്രി താപനിലയിൽ കുറഞ്ഞത് 10 മണിക്കൂറെങ്കിലും ഈർപ്പമുള്ള അവസ്ഥയിൽ ബീജപിണ്ഡം സ്വതന്ത്രമാക്കപ്പെടുന്നു. 1 മുതൽ 30°C വരെ താപനിലയിൽ വളരാനും ബാധിക്കാനും കുമിളിന് കഴിവുണ്ട്. പ്രത്യേകിച്ച് പൂവിടൽ സമയത്തും കായ രൂപീകരണ ഘട്ടത്തിലും, നീണ്ടുനിൽക്കുന്ന മഴ, തണുത്ത കാലാവസ്ഥ എന്നിവ രോഗത്തിന് അനുകൂലമാണ്. രോഗകാരി ഒരു മുന്തിരിവള്ളിക്കുള്ളിൽ വ്യാപിക്കുന്നു, എന്നാൽ മുന്തിരിവള്ളിയിൽ നിന്ന് മുന്തിരിവള്ളികളിലേക്ക് വ്യാപിക്കുന്നില്ല. ചെടിയുടെ ബാധിക്കപ്പെട്ട ഭാഗങ്ങളിലൂടെയോ അല്ലെങ്കിൽ നഴ്സറിയിലെ ചെടികളുടെയോ കൈമാറ്റം മൂലമാണ് ദീർഘദൂര വ്യാപനം സാധാരണയായി സംഭവിക്കുന്നത്.