മറ്റുള്ളവ

ബൊട്രയോസ്‌ഫറിയ ഡൈബാക്

Botryosphaeriaceae

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • കൃഷിപ്പണിക്കിടയിൽ പരിക്കേറ്റ മരത്തൊലിയുടെ ഭാഗങ്ങളിൽ പലപ്പോഴും പുഴുക്കുത്തുകൾ അല്ലെങ്കിൽ പുള്ളികൾ വികസിക്കുന്നു.
  • തടിയുടെ പരിച്ഛേദം പരിശോധിച്ചാൽ, ആപ്പിൻ്റെ ആകൃതിയിലുള്ള മരത്തിൻ്റെ കാതൽ വരെ എത്തുന്ന കടും തവിട്ട് നിറത്തിലുള്ള ക്ഷതങ്ങൾ കാണപ്പെടുന്നു.
  • തളിരുകൾ, ഇലകൾ, മൊട്ടുകൾ എന്നിവയെയും ബാധിക്കപ്പെടാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

6 വിളകൾ
ബദാം
ആപ്പിൾ
മുന്തിരി
പേരയ്‌ക്ക
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

ഇത് പ്രധാനമായും മരത്തിൽ ഉണ്ടാകുന്ന രോഗമാണ്, അത് തടിയിൽ പുഴുക്കുത്തുകളും വാടുന്നത് പോലെയുള്ള ലക്ഷണങ്ങളും ഉണ്ടാകുന്നു. കൃഷിപ്പണിക്കിടയിൽ, ഉദാഹരണത്തിന് ചില്ലകൾ വെട്ടിയൊതുക്കുമ്പോൾ, പരിക്കേൽക്കുന്ന മരത്തൊലിയുടെ ഭാഗങ്ങളിൽ പലപ്പോഴും പുഴുക്കുത്തുകൾ അല്ലെങ്കിൽ പുള്ളികൾ വികസിക്കുന്നു. തടിയുടെ പരിച്ഛേദം പരിശോധിച്ചാൽ, ആപ്പിൻ്റെ ആകൃതിയിലുള്ള മരത്തിൻ്റെ കാതൽ വരെ എത്തുന്ന കടും തവിട്ട് നിറത്തിലുള്ള ക്ഷതങ്ങൾ കാണപ്പെടുന്നു. തളിരുകൾക്ക് ഒരു മുരടിച്ച രൂപവും അവ കരിയുവാനും സാധ്യത ഉണ്ട്. ആന്തരിക കോശജാലങ്ങൾ മൃതമായിക്കൊണ്ടിരിക്കുന്നതിനാൽ മൊട്ടുകൾ ഉണ്ടാകുന്നത് വൈകുകയോ അല്ലെങ്കിൽ നിലയ്ക്കുകയോ ചെയ്യുന്നു. ഒട്ടിച്ചുചേർക്കലിൻ്റെ പരാജയവും ഈ രോഗത്തിൻ്റെ സവിശേഷതയാണ്. ചില ഇനങ്ങളിൽ ഈ ലക്ഷണങ്ങൾ എപ്പോഴും ഒരുമിച്ച് ഉണ്ടാകാറില്ല, ഇലകളിൽ യാതൊരു ലക്ഷണങ്ങളും കാണപ്പെടുകയില്ല. മൊത്തത്തിൽ, രോഗം മൂലം കൃഷി ചെയ്യപ്പെടുന്ന ഇനത്തിൻ്റെ ഉൽപാദനക്ഷമതയും ആയുർദൈർഘ്യവും കുറയുന്നു, വിളവ് കുറയുകയും ഉല്പാദനച്ചെലവ് വർദ്ധിക്കുകയും ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

ട്രൈക്കോഡെർമ കുമിൾ (ഉദാഹരണത്തിന് ടി.സ്‌പേരെല്ലം, ടി.ഗാംസി എന്നിവയുടെ മിശ്രിതം ) വർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഒരു നിശ്ചിത അളവിൽ ജൈവനിയന്ത്രണം നേടാൻ കഴിയും. അണുബാധയ്ക്കു മുമ്പ് ചില്ലകൾ വെട്ടിയൊതുക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ, പ്രജനന വസ്തുക്കളുടെ അടിസ്ഥാനമായ അറ്റങ്ങൾ, ഒട്ടുതൈകൾ എന്നിവയെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. ചില്ലകൾ വെട്ടിയൊതുക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ സംരക്ഷിക്കുന്നതിനായി നിരവധി ജൈവിക ഉത്പന്നങ്ങൾ ലഭ്യമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ടെബുക്കോനസോൾ, സൈപ്രോകൊണസോൾ, ഫ്ലൂഇലസോൾ എന്നിവ അടങ്ങിയ കുമിൾനാശിനികൾ, പെയിന്റ് കൂടാതെ പേസ്റ്റുകൾ എന്നിവ ചില്ലകൾ വെട്ടിയൊതുക്കുമ്പോൾ ഉണ്ടാകുന്ന വലിയ മുറിവുകളിൽ നേരിട്ട് പ്രയോഗിക്കാവുന്നതാണ്. ഫ്ലുഡിയോസൊനിൽ, ഫ്ലുഅസീനം, ഫ്ലുസിലാസെൾ, പേൻകൊണസോൾ, ഇപ്രൊഡയോൺ, മൈക്ലോബ്യുടാണിൽ, പൈറക്ലോസ്ട്രോബിന് എന്നിവയാണ് മറ്റ് കുമിൾനാശിനികൾ.

അതിന് എന്താണ് കാരണം

ബൊട്രയോസ്‌ഫറിയാസിയെ കുടുംബത്തിൽ പെട്ട ഒരു കൂട്ടം കുമിൾ രോഗാണുക്കൾ ആണ് രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നത്. അവ വിശാലമായ ശ്രേണിയിലുള്ള ചെടികളെ ബാധിക്കുമെങ്കിലും സാധാരണയായി തടിയുള്ള സസ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുമിളുകൾ തണുപ്പുകാലത്ത് രോഗബാധയുള്ള വള്ളികളുടെയും വൃക്ഷങ്ങളുടെയും പുറംതൊലിയിൽ വസിക്കുകയും വസന്തകാലത്ത് ബീജകോശം ഉത്പാദിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. മറ്റു വള്ളികളിലേക്ക് കാറ്റിനാലും മഴ വെള്ളം തെറിക്കുന്നതിലൂടെയും ബീജകോശം പരക്കുന്നു. പ്രകൃതിദത്തമായ പരിക്കുകൾ, വള്ളികൾ വെട്ടി ഒതുക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ അല്ലെങ്കിൽ കീറലുകൾ എന്നിങ്ങനെയുള്ള പുതുതായി ഉണ്ടായ മുറിവുകളിലൂടെ അവ കലകളിലേക്ക് കടക്കുകയും, അവിടെ അവയ്ക്ക് 5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ മുളയ്ക്കുകയും ചെയ്യുന്നു. വള്ളികളുടെ നിഷ്ക്രിയമായ കാലഘട്ടത്തിലുള്ള വെട്ടിയൊതുക്കൽ മുറിവുകളെ രോഗത്തിന് കൂടുതൽ വിധേയരാകുന്നു. അവ ക്രമേണ സംവഹന കലകളിലേക്ക് അതിക്രമിച്ചുകയറുകയും വേരുകളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇത് പുഴുക്കുത്തുകൾ രൂപംകൊള്ളുന്നതിനും, മരത്തിൻ്റെ കോശങ്ങൾ നശിക്കുന്നതിനും, തടി ഉണങ്ങുന്നതിനും കാരണമാകുന്നു. കോർക് ഓക്ക്, പോപ്ലാർ, സൈപ്രസ്സ്സ്, ജൂനിപെർസ്‌ എന്നിവയാണ് രോഗാണുക്കളെ വഹിക്കാൻ സാധ്യതയുള്ള മറ്റു ചെടികൾ.


പ്രതിരോധ നടപടികൾ

  • എളുപ്പത്തിൽ ബാധിക്കപ്പെടാത്ത ഇനങ്ങൾ കൃഷി ചെയ്യുക.
  • മുന്തിരിത്തോട്ടങ്ങളിൽ, ചെടികളുടെ അവശിഷ്ടങ്ങളും നശിച്ച മരങ്ങളും ഇല്ലാതെ സൂക്ഷിക്കുക.
  • ഈർപ്പമുള്ള കാലാവസ്ഥയിൽ വെട്ടിയൊതുക്കുന്നത് ഒഴിവാക്കുകയും പരിക്കുകളുടെ എണ്ണം കുറയ്ക്കുകയും വേണം.
  • രോഗബാധിതമായ മരം അടയാളപ്പെടുത്തുകയും, ശാഖകൾ അല്ലെങ്കിൽ മുന്തിരിവള്ളികൾ മുഴുവനായും നീക്കം ചെയ്യുകയും ചെയ്യുക.
  • ബീജകോശത്തിൻ്റെ ഉത്പാദനം മൂർദ്ധന്യത്തിൽ എത്താതിരിക്കാൻ, പിന്നീട് നിഷ്ക്രിയമായ സമയങ്ങളിൽ വെട്ടിയൊതുക്കുക.
  • അധികമായ ജലസേചനം ലക്ഷണങ്ങളുടെ തീവ്രത നിയന്ത്രിക്കാൻ സഹായിക്കും പക്ഷെ ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക